Thursday, February 12, 2009

വോഗ് മുഖചിത്രമായി മിഷേല്‍ ഒബാമ


പ്രമുഖ അന്തര്‍ദേശീയ ഫാഷന്‍ മാഗസിനായ 'വോഗി'ന്റെ മാര്‍ച്ച് ലക്കത്തെ 'കവര്‍ ഗേള്‍' അമേരിക്കയുടെ പ്രഥമവനിത മിഷേല്‍ ഒബാമയായിരിക്കുമെന്ന് 'വാഷിങ്ടണ്‍ പോസ്റ്റ്' ദിനപത്രം റിപ്പോര്‍ട്ടുചെയ്തു. ഒബാമയുടെ സ്ഥാനാരോഹണച്ചടങ്ങിന് മിഷേല്‍ ധരിച്ച വേഷങ്ങള്‍ രൂപകല്പനചെയ്ത ജെയ്‌സണ്‍ വു ഡിസൈന്‍ ചെയ്ത പട്ടുവസ്ത്രമണിഞ്ഞാണ് മിഷേല്‍ മാഗസിന്റെ മുഖചിത്രമായെത്തുക. സ്ഥാനാരോഹണത്തിനു മുമ്പുതന്നെ മാഗസിനുവേണ്ടി മിഷേല്‍ പോസ് ചെയ്തിരുന്നതായും പത്രം വെളിപ്പെടുത്തി. ഹേ-ആഡംസ് ഹോട്ടലിലാണ് വോഗിനുവേണ്ടി പ്രഥമവനിതയുടെ ഫോട്ടോഷൂട്ട് അരങ്ങേറിയത്. ഇതിനുമുമ്പ് മറ്റൊരു അമേരിക്കന്‍ പ്രഥമവനിതയായിരുന്ന ഹില്ലരി ക്ലിന്റണും വോഗിന്റെ കവര്‍ ചിത്രമായി പ്രത്യക്ഷപ്പെട്ടിരുന്നു.


No comments: