ഷൊറണൂര്‍: ഷൊറണൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ. ജയലക്ഷ്മിക്കെതിരെ സി.പി.എം. വിമതരും കോണ്‍ഗ്രസ്സും കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. കൗണ്‍സിലിലെ ഒരു കോണ്‍ഗ്രസ്സംഗം ചര്‍ച്ചയില്‍നിന്ന് വിട്ടുനില്‍ക്കുകയും ബി.ജെ.പി. അംഗം വോട്ടെടുപ്പ് ബഹിഷ്‌കരിക്കുകയും ചെയ്തതാണ് പ്രമേയം പരാജയപ്പെടാനിടയാക്കിയത്.30 അംഗ കൗണ്‍സിലില്‍ 14 വോട്ടുകളാണ് പ്രമേയത്തിന് അനുകൂലമായി ലഭിച്ചത്. ഇതോടെ സി.പി.എമ്മിന് നഗരസഭാഭരണം നിലനിര്‍ത്താനായി. ഇനി ആറുമാസം കഴിഞ്ഞേ പ്രതിപക്ഷത്തിന് അവിശ്വാസം കൊണ്ടു വരാനാകൂ.ഡി.സി.സി. അംഗം കൂടിയായ കൗണ്‍സിലര്‍ കെ. മുരളീധരനാണ് അവിശ്വാസപ്രമേയ ചര്‍ച്ചയില്‍നിന്ന് വിട്ടുനിന്ന കോണ്‍ഗ്രസ്സംഗം. പാര്‍ട്ടി തീരുമാനം ലംഘിച്ചതിന് കെ. മുരളീധരനെ കോണ്‍ഗ്രസ്സില്‍നിന്ന് പുറത്താക്കിയതായും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടതായും ഡി.സി.സി. നേതൃത്വം അറിയിച്ചു.നഗരകാര്യവകുപ്പ് ജോയന്റ് ഡയറക്ടര്‍ ആര്‍. അഭിലാഷാണ് അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ ആധ്യക്ഷം വഹിച്ചത്. ജനകീയ വികസനസമിതിയംഗം ഒ.പി. ഗോവിന്ദന്‍കുട്ടി പ്രമേയമവതരിപ്പിച്ചു.നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ബി.ജെ.പി. നേതൃത്വം ശനിയാഴ്ച രാവിലെ വ്യക്തമാക്കിയിരുന്നു. രാവിലെ 11 ന് പ്രമേയചര്‍ച്ച തുടങ്ങിയപ്പോള്‍ത്തന്നെ ബി.ജെ.പി. അംഗം വി.എം. ഉണ്ണിക്കൃഷ്ണന്‍ ബഹിഷ്‌കരണ തീരുമാനമറിയിച്ച് പുറത്തുപോയി.സി.പി.എം. വിമതരുടെ ജനകീയവികസന സമിതി നേതാവ് എം.ആര്‍. മുരളി, നഗരസഭാ പ്രതിപക്ഷനേതാവ് ടി.കെ. ഹമീദ്, വി.കെ. ശ്രീകൃഷ്ണന്‍, കെ. കൃഷ്ണകുമാര്‍, വി.കെ. ശ്രീകണുന്‍, പി. മുഹമ്മദ്, വിമല എന്നിവര്‍ പ്രമേയത്തെ അനുകൂലിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തു. സി.പി.എമ്മില്‍ നിന്ന് ചെയര്‍പേഴ്‌സണ്‍ സി.കെ. ജയലക്ഷ്മി, വൈസ് ചെയര്‍മാന്‍ എസ്. കൃഷ്ണദാസ്, പി. ഗോവിന്ദന്‍കുട്ടി, പി. സുരേന്ദ്രന്‍ എന്നിവര്‍ അവിശ്വാസപ്രമേയത്തെ എതിര്‍ത്ത് സംസാരിച്ചു. രണ്ടു മണിക്കൂര്‍ ചര്‍ച്ചയ്ക്കുശേഷം ഉച്ചയ്ക്ക് ഒരുമണിക്ക് വോട്ടെടുപ്പ് നടന്നു.പ്രമേയം പരാജയപ്പെട്ടതായി നഗരകാര്യവകുപ്പ് ജോയന്റ് ഡയറക്ടര്‍ അറിയിച്ചയുടന്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി സി.പി.എം. അംഗങ്ങള്‍ കൗണ്‍സില്‍ഹാള്‍ വിട്ടിറങ്ങി. വന്‍ പോലീസ് സന്നാഹം പരിസരത്ത് നിലയുറപ്പിച്ചിരുന്നു.
Sunday, February 22, 2009
ഷൊറണൂരില്‍ അവിശ്വാസപ്രമേയം പരാജയപ്പെട്ടു

Subscribe to:
Post Comments (Atom)
No comments:
Post a Comment