ബാംഗ്ലൂര്‍: സുചിത്ര കൃഷ്ണമൂര്‍ത്തിയെ ഓര്‍മയില്ലേ? 'കിലുക്കാംപെട്ടി' എന്ന ചിത്രത്തില്‍ ജയറാം, ബേബി ശ്യാമിലി എന്നിവര്‍ക്കൊപ്പം അഭിനയിച്ച സുചിത്ര എഴുത്തുകാരിയാകുന്നു. നാലു ഭാഗങ്ങളുള്ള നോവല്‍ പരമ്പരയുടെ ആദ്യഭാഗം 'സമ്മര്‍ ഓഫ് കൂള്‍' പുറത്തിറങ്ങിക്കഴിഞ്ഞു. സിനിമ, സംഗീതം, ചിത്രരചന എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ച ശേഷമാണ് സുചിത്ര എഴുത്തിലേക്ക് തിരിയുന്നത്. തന്റെ ചെറുപ്പകാലം ആസ്പദമാക്കി എഴുതിയ നോവലിലെ മിക്ക കഥാപാത്രങ്ങളും യഥാര്‍ഥത്തിലുള്ളവരാണെന്ന് സുചിത്ര പറയുന്നു. യുവാക്കളെ മുന്‍നിര്‍ത്തി എഴുതിയ നോവല്‍ മകള്‍ കാവേരിക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. സിനിമാഭിനയത്തിന്റെ തിരക്കിനിടയിലും ആറു ആഴ്ചകള്‍കൊണ്ടാണ് അവര്‍ എഴുത്ത് പൂര്‍ത്തിയാക്കിയത്. പുസ്തകം ആസ്പദമാക്കി സിനിമ നിര്‍മിക്കാനും സുചിത്രആലോചിക്കുന്നുണ്ട്.
Saturday, February 21, 2009
സുചിത്ര കൃഷ്ണമൂര്‍ത്തി നോവല്‍ എഴുതുന്നു

Subscribe to:
Post Comments (Atom)
No comments:
Post a Comment