ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിനിടെ പിടിയിലായ പാക്പൗരന്‍ അജ്മല്‍ അമീര്‍ കസബിനെ ഇന്ത്യയില്‍ വിചാരണ ചെയ്താല്‍ മതിയെന്ന് പാകിസ്താന്‍.''കുറ്റകൃത്യം നടന്നത് ഇന്ത്യയിലാണ്. അതിനാല്‍ ഇന്ത്യന്‍ നിയമങ്ങള്‍ക്കനുസരിച്ച് അവിടെ വിചാരണ ചെയ്യുകതന്നെയാണ് വേണ്ടത്''-പാക് പ്രതിരോധമന്ത്രി ചൗധരി അഹമ്മദ് മുക്താര്‍ പറഞ്ഞു.മുംബൈ സംഭവവുമായി ബന്ധപ്പെട്ട് പാകിസ്താനില്‍ പിടിയിലായവരെ പാകിസ്താനില്‍ത്തന്നെ വിചാരണ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. കസബിനെ വിചാരണയ്ക്കായി വിട്ടുകിട്ടണമെന്ന് പാക് നേതാക്കള്‍ നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ഔപചാരികമായി ആവശ്യം ഉന്നയിച്ചിരുന്നില്ല.മുംബൈ സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് നല്‍കിയ ചോദ്യാവലിക്ക് മറുപടി കിട്ടിയ ശേഷമേ തുടരന്വേഷണങ്ങള്‍ നടത്തൂവെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി പത്രലേഖകരോട് പറഞ്ഞു.
Sunday, February 22, 2009
കസബിനെ വിട്ടുകിട്ടേണ്ടെന്ന് പാക് മന്ത്രി

Subscribe to:
Post Comments (Atom)
No comments:
Post a Comment