സല്‍മാന്‍ഖാന്റെ 'വീര്‍' എന്ന ചിത്രത്തിന് കോടതി കല്പിച്ച ചിത്രീകരണവിലക്കില്‍ അയവു വരുത്തി. ചരിത്രസ്മാരകത്തോട് അവഗണന കാട്ടിയെന്ന പരാതിയെത്തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെക്കാന്‍ കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. എന്നാല്‍ 20 ലക്ഷം രൂപ നഷ്ടപരിഹാരമായി അടച്ച്, ചിത്രീകരണം നാലുദിവസത്തിനകം പൂര്‍ത്തിയാക്കാമെന്നാണ് രാജസ്ഥാന്‍ ഹൈക്കോടതി കഴിഞ്ഞദിവസം വിധിച്ചിരിക്കുന്നത്. ചരിത്രസ്മാരകമായ ആമ്പര്‍ കോട്ടയ്ക്ക് ചിത്രീകരണത്തിന്റെ ഭാഗമായി കേടുപാടുകള്‍ പറ്റിയെന്ന പരാതിയെത്തുടര്‍ന്നായിരുന്നു ആദ്യം കോടതിയുടെ ഇടപെടല്‍ ഉണ്ടായത്. 16-ാം നൂറ്റാണ്ടിലെ ചരിത്രസ്മാരകത്തോട് സംസ്ഥാനാ ധികൃതര്‍ പ്രകടിപ്പിച്ച അവഗണനയെയും അത്യാര്‍ത്തിയെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. നൂറ്റാണ്ടുകളുടെ പഴക്കമേറിയ കോട്ടയില്‍ ചിത്രീകരണം നടത്താന്‍ അനുവദിച്ചതിലൂടെ ലഭിക്കാവുന്ന സാമ്പത്തികനേട്ടംമാത്രമാണ് അധികൃതര്‍ പരിഗണിച്ചതെന്നും കോടതി കുറ്റപ്പെടുത്തി.
Sunday, February 22, 2009
സല്‍മാന്റെ 'വീര്‍' ചിത്രീകരണവിലക്ക് കോടതി റദ്ദാക്കി

Subscribe to:
Post Comments (Atom)
No comments:
Post a Comment