കൊച്ചി: ഇന്ത്യന്‍ കയറിന്റെ പ്രചാരണത്തിനായി റഷ്യയിലും കയര്‍ബോര്‍ഡ് പര്യടനം ആരംഭിച്ചു. ഇന്ത്യന്‍ സംഘത്തിന് മോസേ്കാ ചേംബര്‍ ഓഫ് കൊമേഴ്‌സില്‍നിന്ന് മികച്ച പ്രതികരണം ലഭിച്ചതായി കയര്‍ബോര്‍ഡ് അറിയിച്ചു. കയര്‍ബോര്‍ഡ് ചെയര്‍മാനും മുന്‍ എം.പി.യുമായ വി.എസ്. വിജയരാഘവന്റെ നേതൃത്വത്തിലുള്ള സംഘം മോസേ്കാ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്ടര്‍ സെര്‍ജി എ. കുസ്മിനുമായാണ് ചര്‍ച്ച നടത്തിയത്. കയര്‍ ഉല്‍പ്പന്നങ്ങളുടെ സവിശേഷതകള്‍ ചെയര്‍മാന്‍ വിശദീകരിച്ചു. ബോര്‍ഡ് വികസിപ്പിച്ചെടുത്ത കോക്കോലോണ്‍ എന്ന കയര്‍ അധിഷുിതവും മണ്ണില്ലാത്തതുമായ പ്രകൃതിദത്ത പുല്‍ത്തകിടിക്ക് ചര്‍ച്ചയില്‍ പ്രത്യേക പ്രാധാന്യം ലഭിച്ചു. ചുരുട്ടിയെടുക്കാവുന്നതും എളുപ്പത്തില്‍ കൊണ്ടുപോകാവുന്നതുമായ ഈ പുല്‍ത്തകിടി മണ്ണൊലിപ്പ് തടയുന്നതിനും കെട്ടിടങ്ങളുടെ മേല്‍ത്തട്ട് അടക്കമുള്ള ഏത് പ്രതലത്തില്‍ സ്ഥാപിക്കുന്നതിനും അനുയോജ്യമാണ്. അന്തരീക്ഷതാപം കെട്ടിടങ്ങളിലേക്ക് കടക്കുന്നത് നിയന്ത്രിക്കാന്‍ കോക്കോലോണിന് കഴിയും. പൂന്തോട്ടാവശ്യങ്ങള്‍ക്കുള്ള കമ്പോസ്റ്റഡ് കയര്‍പിത്ത്, ഭൂവസ്ത്രം എന്നിവയുടെ ഉപയോഗവും ചെയര്‍മാന്‍ യോഗത്തില്‍ വിശദീകരിച്ചു. മോസേ്കാ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ദേബജ്യോതിപാലും ഒപ്പമുണ്ടായിരുന്നു. റഷ്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പ്രതിനിധികളുമായും കയര്‍ബോര്‍ഡ് സംഘം കൂടിക്കാഴ്ച നടത്തുന്നുണ്ട്. കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയ സെക്രട്ടറി ദിനേശ് റായ്, കയര്‍ബോര്‍ഡ് സീനിയര്‍ അക്കൗണ്ട്‌സ് ഓഫീസര്‍ പി.ആര്‍. അജിത്കുമാര്‍ എന്നിവരും സംഘത്തിലുണ്ട്.
Saturday, February 21, 2009
കയര്‍ബോര്‍ഡ് സംഘം റഷ്യയില്‍

Subscribe to:
Post Comments (Atom)
No comments:
Post a Comment