ഡോണെറ്റ്‌സ്‌ക്(യുക്രൈന്‍): യുവേഫ കപ്പ് ഫുട്‌ബോളിന്റെ നോക്കൗട്ട് റൗണ്ടിലെ ആദ്യ പാദത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ ടോട്ടനം ഹോട്‌സ്പര്‍ യുക്രൈനിലെ ഷാക്തര്‍ ഡോണെറ്റ്‌സ്‌കിനോട് ഏകപക്ഷീയമായ രണ്ടു ഗോളിന്റെ തോല്‍വി ഏറ്റുവാങ്ങി. കോപ്പന്‍ഹേഗനില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ഡാനിഷ് ടീം കോപ്പന്‍ഹേഗന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം മാഞ്ചസ്റ്റര്‍ സിറ്റിയെ 2-2ന് സമനിലയില്‍ തളച്ചു. വന്‍തുക ഇറക്കി താരങ്ങളെ സ്വരൂപിക്കുന്ന സിറ്റിക്ക് ഈ ചെലവിനനുസരിച്ചുള്ള പ്രകടനം കളിക്കളത്തില്‍ പുറത്തെടുക്കാനാവാത്തത് ടീം മാനേജുമെന്റിനെ ഉലയ്ക്കുകയാണ്. പ്രീമിയര്‍ ലീഗിലും സിറ്റിയുടെ സ്ഥിതി ഒട്ടും ആശാവഹമല്ല. ഡച്ച് ടീം അയാക്‌സ് ആംസ്റ്റര്‍ഡാം ഒറ്റഗോള്‍ ജയത്തോടെ ്പ്രതീക്ഷ നിലനിര്‍ത്തി.കളിയുടെ അവസാന 11 മിനിറ്റില്‍ വീണ രണ്ടു ഗോളാണ് ടോട്ടനത്തിന്റെ വിധിയെഴുതിയത്. 79-ാം മിനിറ്റില്‍ സെലെസ്‌നോവും 88-ാം മിനിറ്റില്‍ ജഡ്‌സണുമാണ് ഷാക്തറിന്റെ ഗോളുകള്‍ നേടിയത്.ഒന്നാം പകുതിയില്‍ ഒരു ഗോളിനു മുന്നിട്ടുനിന്ന മാഞ്ചസ്റ്റര്‍ സിറ്റി ഇഞ്ച്വറി ടൈമില്‍ ഗോള്‍ വഴങ്ങിയാണ് വിജയം കൈവിട്ടത്. 29-ാം മിനിറ്റില്‍ ഒനുവോഹയുടെ ഗോളില്‍ മുന്നിലെത്തിയ സിറ്റിക്കെതിരെഅല്‍മെയ്ഡയിലൂടെ (56-ാം മിനിറ്റ്) കോപ്പന്‍ഹേഗന്‍ ഒപ്പമെത്തി. എന്നാല്‍ അഞ്ചു മിനിറ്റുകള്‍ക്ക്‌ശേഷം അയര്‍ലന്‍ഡിന്റെ ഗോള്‍ സിറ്റിക്ക് വീണ്ടും ലീഡു സമ്മാനിച്ചു. വിജയം ഉറപ്പിച്ച ഘട്ടത്തിലാണ് ഇഞ്ചുറി ടൈം ഗോളിലൂടെ വിന്‍ഗാര്‍ഡ് കോപ്പന്‍ഹേഗന്‍ സിറ്റിയെ ഞെട്ടിച്ചത്.ഫ്‌ളോറന്‍സില്‍ ഇറ്റാലിയന്‍ ടീം ഫ്‌ളോറന്റീനയെ ബക്കീര്‍സിയോഗ്ലുവിന്റെ ഗോളില്‍ അയാക്‌സ് അട്ടിമറിക്കുകയായിരുന്നു. രണ്ടാം പകുതിയിലായിരുന്നു ഗോള്‍. ഫ്രഞ്ച് ടീം മാഴ്‌സെയെ ഡച്ച് ടീം എഫ്.സി.ട്വന്റെ ഒറ്റഗോളിന് തോല്പിച്ചു.
Saturday, February 21, 2009
ടോട്ടനം തോറ്റു; സിറ്റിക്ക് സമനില

Subscribe to:
Post Comments (Atom)
No comments:
Post a Comment