ന്യൂഡല്‍ഹി: സാമ്പത്തിക ക്രമക്കേട് നടത്തിയ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജ ി ജസ്റ്റിസ് സൗമിത്രസെന്നിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയിലെ 58 അംഗങ്ങള്‍ ചെയര്‍മാനും ഉപരാഷ്ട്രപതിയുമായ ഡോ.ഹമീദ് അന്‍സാരിക്ക് ഹര്‍ജി നല്‍കി. രാജ്യസഭയിലെ കോണ്‍ഗ്രസ്സിതര കക്ഷികളില്‍പ്പെട്ട അംഗങ്ങള്‍ ഒപ്പിട്ട ഹര്‍ജി വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ചെയര്‍മാന് സമര്‍പ്പിച്ചത്. കല്‍ക്കട്ട ഹൈക്കോടതി ജഡ്ജ ിയായിരിക്കെ രണ്ടു സ്ഥാപനങ്ങളുടെ തര്‍ക്കത്തില്‍ റിസീവറായി നിയമിതനായ ജസ്റ്റിസ് സൗമിത്രസെന്‍ ഈ സ്ഥാപനത്തിന് ലഭിച്ച പണം ക്രമവിരുദ്ധമായി സ്വന്തം അക്കൗണ്ടില്‍ സൂക്ഷിച്ചുവെന്നു കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇംപീച്ച്‌മെന്റ് നടപടിക്ക് ആവശ്യപ്പെടുന്നതെന്ന് സി.പി.എം. സഭാ നേതാവ് സീതാറാം യെച്ചൂരി പത്രക്കാരോട് പറഞ്ഞു. ഇംപീച്ച്‌മെന്റ് പ്രമേയംപാസ്സാക്കാന്‍ രാജ്യസഭയില്‍ 50 അംഗങ്ങളുടെയും ലോക്‌സഭയില്‍ നൂറ് അംഗങ്ങളുടെയും പിന്തുണ വേണം. ഇരു സഭകള്‍ക്കും പ്രത്യേകമായോ സംയുക്തമായോ പ്രമേയം പാസ്സാക്കാം. ഇക്കാര്യം രാഷ്ട്രപതി തീരുമാനിക്കും. നിലവിലുള്ള ലോക്‌സഭയുടെ സമ്മേളനം ഈ മാസം 26വരെയേയുള്ളൂ. അതിനാല്‍ ഈ സമ്മേളനത്തില്‍ ലോക്‌സഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം പാസ്സാക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍, രാജ്യസഭ പ്രമേയം പാസ്സാക്കിയാല്‍ തിരഞ്ഞെടുപ്പിനുശേഷം വരുന്ന പുതിയ ലോക്‌സഭയ്ക്കും ഇതേ പ്രമേയം പാസ്സാക്കാം. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയും ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും തമ്മിലുള്ള നിയമതര്‍ക്കത്തില്‍ റിസീവറായി നിയമിതനായിരുന്നു ജസ്റ്റിസ് സൗമിത്രാസെന്‍. ഈ ഇടപാടില്‍ സ്ഥാപനത്തിന് ലഭിക്കേണ്ട 32 ലക്ഷം രൂപ സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിച്ചുവെന്നാണ് ആരോപണം. മൂന്നംഗ അന്വേഷണസമിതി സൗമിത്രസെന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ദീര്‍ഘ അവധിയില്‍ പ്രവേശിക്കുകയോ സ്ഥാനം രാജിവയ്ക്കുകയോ ചെയ്യണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിട്ടും അദ്ദേഹം വഴങ്ങിയില്ല. ഇതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്ന് ചീഫ്ജസ്റ്റിസ് കഴിഞ്ഞ ആഗസ്തില്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഭരണകക്ഷിയുടെ, പ്രത്യേകിച്ചും നിയമമന്ത്രിയുടെ താത്പര്യക്കുറവുകാരണം ഇംപീച്ച്‌മെന്റിനുള്ള നടപടികള്‍ പിന്നീട് മുന്നോട്ടുപോയില്ല. രാധാകൃഷ്ണന്‍ പട്ടാന്നൂര്‍
Saturday, February 21, 2009
ജസ്റ്റിസ് സൗമിത്രസെന്നിനെ ഇംപീച്ച് ചെയ്യാന്‍ രാജ്യസഭാംഗങ്ങള്‍ ഹര്‍ജി നല്‍കി

Subscribe to:
Post Comments (Atom)
No comments:
Post a Comment