ക്രൈസ്റ്റ് ചര്‍ച്ച്: ബെര്‍ട്ട് സട്ട്ക്ലിഫ് ഓവല്‍ എവിടെയെന്ന് സാധാരണ ക്രൈസ്റ്റ്ചര്‍ച്ച് നിവാസിയോട് ചോദിച്ചാല്‍ മറുപടി അറിയില്ലെന്നായിരിക്കും. എന്നാല്‍, ഇന്ത്യന്‍ ക്രിക്കറ്റ് ടീം പര്യടനത്തിനായി എത്തിയതോടെ നഗരകേന്ദ്രത്തില്‍നിന്ന് അരമണിക്കൂര്‍മാത്രം യാത്രയുള്ള ഈ മൈതാനത്തേക്ക് ആരാധകരുടെ ഒഴുക്കാണ്. ഇന്ത്യന്‍ താരങ്ങള്‍ ന്യൂസീലന്‍ഡുകാര്‍ക്ക് ക്രിക്കറ്റിലെ റോക്ക് സ്റ്റാറുകളാണ്. കിവീസ് ക്രിക്കറ്റിന്റെ ഖജനാവ് നിറയ്ക്കാനെത്തിയ രാജകുമാരന്മാര്‍. മഴയും മഞ്ഞും ഇടവിട്ട് പെയ്യുന്ന ക്രൈസ്റ്റ്ചര്‍ച്ചില്‍ ശനിയാഴ്ച ഇന്ത്യന്‍ താരങ്ങള്‍ പരിശീലനത്തിനിറങ്ങിയപ്പോള്‍, നഗരത്തിലെ ഇന്ത്യന്‍ വംശജരിലേറെപ്പേരും കാഴ്ചക്കാരായി എത്തിയിരുന്നു. നെറ്റ്‌സില്‍ പരിശീലനം നടത്തിയ താരങ്ങള്‍ മൈതാനത്ത് ചില വിനോദങ്ങളിലും ഏര്‍പ്പെട്ടശേഷമാണ് മടങ്ങിയത്. മറ്റേതൊരു പരമ്പരയേക്കാളും മൂന്നിരട്ടി വരുമാനമാണ് ഇന്ത്യയ്‌ക്കെതിരെയുള്ള പരമ്പരയില്‍നിന്ന് ന്യൂസീലന്‍ഡ് ക്രിക്കറ്റ് പ്രതീക്ഷിക്കുന്നത്. അവിടെ ഇന്ത്യന്‍ വംശജരേറെയുണ്ടെന്നതും ഇന്ത്യയിലെ ക്രിക്കറ്റ്് ജനപ്രീതിയും കണക്കിലെടുത്താണിത്. ന്യൂസീലന്‍ഡ് ക്രിക്കറ്റിന് ഏറ്റവും കൂടുതല്‍ വരുമാനം കിട്ടാന്‍പോകുന്ന വര്‍ഷമായിരിക്കും ഇതെന്ന് ബോര്‍ഡ് ചെയര്‍മാന്‍ ജസ്റ്റിന്‍ വോന്‍ പറയുന്നു. ടെലിവിഷന്‍ സംപ്രേഷണാവകാശം വില്‍ക്കുന്നതിലൂടെതന്നെ വലിയ വരുമാനം ന്യൂസീലന്‍ഡ് പ്രതീക്ഷിക്കുന്നു. 2002ല്‍ ഇന്ത്യയിലെത്തിയപ്പോള്‍ ഉണ്ടായ സംപ്രേഷണക്കരാറിന്റെ മൂന്നിരട്ടി കൂടുതല്‍ തുകയ്ക്കാണ് ഇത്തവണ സോണി എന്റര്‍ടെയ്ന്‍മെന്റ് കരാര്‍ സ്വന്തമാക്കിയിട്ടുള്ളത്. ഓറം, ടെയ്‌ലര്‍ ടീമില്‍പരിക്കില്‍നിന്ന് മുക്തരായ ജേക്കബ് ഓറത്തെയും റോസ് ടെയ്‌ലറെയും ഉള്‍പ്പെടുത്തി ഇന്ത്യയ്‌ക്കെതിരായ രണ്ട് ട്വന്റി - 20 മത്സരങ്ങള്‍ക്കുള്ള ടീമിനെ ന്യൂസീലന്‍ഡ് പ്രഖ്യാപിച്ചു. എന്നാല്‍, ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ പരിക്കേറ്റ മുന്‍നിര ബൗളര്‍ കൈല്‍ മില്‍സിനെ 13 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മില്‍സിനു പകരം ഇവാന്‍ തോംസണെ ഉള്‍പ്പെടുത്തി. പരിക്കുമൂലം ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍നിന്ന് വിട്ടുനിന്ന ഓറം ബാറ്റ്‌സ്മാനെന്ന നിലയ്ക്കാണ് ടീമിലെത്തിയിട്ടുള്ളത്. ഫിബ്രവരി 25നും 27നുമാണ് ട്വന്റി -20 മത്സരങ്ങള്‍. ടീം: ഡാനിയല്‍ വെറ്റോറി, നീല്‍ ബ്രൂം, ഇയാന്‍ ബട്ട്‌ലര്‍, ഗ്രാന്‍ഡ് എലിയട്ട്, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ബ്രണ്ടന്‍ മെക്കല്ലം, നഥാന്‍ മെക്കല്ലം, ഇയാന്‍ ഒബ്രയന്‍, ജേക്കബ് ഓറം, ജെസ്സി റൈഡര്‍, ടിം സൗത്തി, റോസ് ടെയ്‌ലര്‍, ഇവാന്‍ തോംസണ്‍.
Sunday, February 22, 2009
റോക്ക്സ്റ്റാര്‍സ് വന്നു; കിവികള്‍ക്ക് പുതിയ വിരുന്ന്

Subscribe to:
Post Comments (Atom)
No comments:
Post a Comment