ഇസ്‌ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ സ്വാത്‌വാലിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് വെടിനിര്‍ത്തല്‍ കരാറിലൊപ്പിടാന്‍ സര്‍ക്കാറും താലിബാനും ധാരണയായി. താലിബാന്‍ അനുകൂല സംഘടനയായ തെഹ്‌രിക് ഇ നിസാഫി ശരീയ മുഹമ്മദിയുടെ തലവന്‍ മൗലാന സൂഫി മുഹമ്മദുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സ്വാത്‌വാലി ഉള്‍പ്പെടുന്ന മാലകന്ദ് ഡിവിഷന്‍ കമ്മീഷണര്‍ സയ്യിദ് മുഹമ്മദ് ജാവേദ് ആണ് തീരുമാനം പ്രഖ്യാപിച്ചത്. പ്രാദേശിക താലിബാന്‍ കമാന്‍ഡര്‍ മൗലാന ഫസലുള്ളയ്ക്കുവേണ്ടിയാണ് ഭാര്യാപിതാവു കൂടിയായ സൂഫി മുഹമ്മദ് ചര്‍ച്ചയില്‍ പങ്കെടുത്തത്. സമാധാനക്കരാറില്‍ ഒപ്പിടുന്നതിനായി സ്വാത്‌വാലിയില്‍ ശരീഅത്ത് നടപ്പാക്കണമെന്നുള്ള താലിബാന്റെ ആവശ്യം സര്‍ക്കാര്‍ നേരത്തേ അംഗീകരിച്ചിരുന്നു. മേഖലയില്‍ സമാധാനം തിരികെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും വരും നാളുകള്‍ സ്വാതില്‍ നിന്ന് ഇനിയും നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയുമെന്നും മുഹമ്മദ് ജാവേദ് പറഞ്ഞു. തിങ്കളാഴ്ചയോടെ മേഖലയിലെ വിദ്യാലയങ്ങള്‍ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ പെണ്‍കുട്ടികളുടെ വിദ്യാലയം തുറക്കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായില്ലെന്നും ജാവേദ് പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് താലിബാന്‍ ഇനിയും പ്രതികരിച്ചിട്ടില്ല. പാകിസ്താനിലെ പ്രമുഖ വിനോദ സഞ്ചാരകേന്ദ്രമായ സ്വാത്‌വാലി 2007 ലാണ് താലിബാന്‍ നിയന്ത്രണത്തിലായത്. സൈന്യവും താലിബാനും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 1200 ഓളം പേര്‍ കൊല്ലപ്പെട്ടെന്നും അഞ്ച് ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളായെന്നുമാണ് കണക്ക്. ഇതിനിടെ, വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ സ്വാത്‌വാലിയില്‍ ശരീഅത്ത് നടപ്പാക്കാന്‍ താലിബാനുമായി കരാറുണ്ടാക്കിയത് പാകിസ്താന്റെ ഭരണഘടനയ്ക്ക് വിധേയമായിട്ടാണെന്ന് പ്രധാനമന്ത്രി യൂസഫ് റസ ഗീലാനി പറഞ്ഞു. ഇക്കാര്യത്തില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന് അന്താരാഷ്ട്ര പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഗീലാനി വ്യക്തമാക്കി. മേഖലയില്‍ പൂര്‍ണസമാധാനം പുനഃസ്ഥാപിച്ചാലേ ശരീഅത്ത് അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഒപ്പിടുകയുള്ളൂ- അദ്ദേഹം പറഞ്ഞു.
Sunday, February 22, 2009
സ്വാത്തില്‍ സ്ഥിരം വെടിനിര്‍ത്തല്‍

Subscribe to:
Post Comments (Atom)
No comments:
Post a Comment