വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യയും പാകിസ്താനും നടത്തിയ അന്വേഷണങ്ങള്‍ക്ക് അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനയായ സി ഐ എ യുടെ സഹായം ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങളുടേയും അന്വേഷണങ്ങള്‍ക്ക് വേണ്ട തെളിവുകള്‍ ശേഖരിച്ചുനല്‍കുന്ന ഒരു ഇടനിലക്കാരായി സി ഐ എ പ്രവര്‍ത്തിച്ചുവെന്ന് വാഷിങ്ടണ്‍ പോസ്റ്റ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണം നടന്ന് കുറച്ചുനാളുകള്‍ക്കുള്ളില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ സി ഐ എ ശേഖരിച്ചിരുന്നു. ഇവ ഇരുരാജ്യങ്ങള്‍ക്കും കൈമാറുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2008 നവംബര്‍ 26 ന് നടന്ന ഭീകരാക്രമണത്തില്‍ വിദേശികളടക്കം 183 പേരാണ് കൊല്ലപ്പെട്ടത്.
Monday, February 16, 2009
മുംബൈ 26/11: അന്വേഷണത്തിന് സി ഐ എ സഹായം ലഭിച്ചെന്ന്
വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യയും പാകിസ്താനും നടത്തിയ അന്വേഷണങ്ങള്‍ക്ക് അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനയായ സി ഐ എ യുടെ സഹായം ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങളുടേയും അന്വേഷണങ്ങള്‍ക്ക് വേണ്ട തെളിവുകള്‍ ശേഖരിച്ചുനല്‍കുന്ന ഒരു ഇടനിലക്കാരായി സി ഐ എ പ്രവര്‍ത്തിച്ചുവെന്ന് വാഷിങ്ടണ്‍ പോസ്റ്റ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണം നടന്ന് കുറച്ചുനാളുകള്‍ക്കുള്ളില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ സി ഐ എ ശേഖരിച്ചിരുന്നു. ഇവ ഇരുരാജ്യങ്ങള്‍ക്കും കൈമാറുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2008 നവംബര്‍ 26 ന് നടന്ന ഭീകരാക്രമണത്തില്‍ വിദേശികളടക്കം 183 പേരാണ് കൊല്ലപ്പെട്ടത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment