മുംബൈ: 10 ശതമാനം പലിശയ്ക്ക് കാര്‍ വായ്പ നല്‍കാന്‍ എസ്ബിഐ തീരുമാനിച്ചു. ഒരു വര്‍ഷത്തേക്ക് ഈ പലിശയില്‍ മാറ്റമുണ്ടാവില്ല. ഫിബ്രവരി 23 മുതല്‍ മെയ് 31 വരെയാണ് ഈ നിരക്കില്‍ വായ്പ നല്‍കുക. 2010 ജൂണ്‍ ഒന്നിനുശേഷം പലിശ നിലവിലുള്ള നിരക്കിലേക്ക് പുനര്‍നിര്‍ണയിക്കും. ഇപ്പോള്‍ 11.5 ശതമാനം മുതല്‍ മുകളിലേക്കാണ് കാര്‍ വായ്പ നല്‍കുന്നത്. വെയര്‍ഹൗസ് രശീതികളുടെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് എട്ടുശതമാനം നിരക്കില്‍ വായ്പ നല്‍കാനും എസ്ബിഐ തീരുമാനിച്ചിട്ടുണ്ട്. ഈ നിരക്കിനും ഒരുവര്‍ഷക്കാലം പ്രാബല്യമുണ്ടാകും. പുതിയ പദ്ധതിപ്രകാരം പ്രതിമാസം 20,000 വായ്പകള്‍ നല്‍കാന്‍ കഴിയുമെന്ന് ബാങ്ക് വൃത്തങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. സാമ്പത്തിക വളര്‍ച്ചയ്ക്ക് ശക്തിപകരാന്‍ ബാങ്കുകള്‍ ഉല്പാദന മേഖലയിലേക്കുള്ള വായ്പകളുടെ പലിശ കുറയ്ക്കണമെന്ന് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഈ നടപടി. നിലവില്‍ പൊതുമേഖലാ ബാങ്കുകള്‍ 10.25-12.25 ശതമാനത്തിനാണ് കാര്‍ വായ്പ നല്‍കുന്നത്.
Sunday, February 22, 2009
എസ്ബിഐ 10 ശതമാനത്തിന് കാര്‍ വായ്പയുമായി

Subscribe to:
Post Comments (Atom)
No comments:
Post a Comment