കറാച്ചി: വിരമിക്കാനൊരുങ്ങുന്ന ക്യാപ്റ്റന്‍ മഹേല ജയവര്‍ദ്ധനയുടെയും സമരവീരയുടെയും ഉജ്വല സെഞ്ച്വറികളുടെ ബലത്തില്‍ പാകിസ്താനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് മികവുറ്റ സ്‌കോര്‍. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ അവര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 406 റണ്‍സെടുത്തു നില്‍ക്കുകയാണ്. 136 റണ്‍സെടുത്ത ജയവര്‍ദ്ധനെയും 130 റണ്‍സെടുത്ത സമരവീരയും തന്നെയാണ് ക്രീസില്‍.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് കളഞ്ഞ് പ്രതിരോധത്തിലായ ശ്രീലങ്കയ്ക്ക്് വര്‍ണപുര (59), കന്നി ടെസ്റ്റ് കളിക്കുന്ന തരംഗ പര്‍ണവിതാന (0), സംഗകാര (70) എന്നിവരുടെ വിക്കറ്റുകളാണ് ഇന്നു നഷ്ടമായത്.239 പന്തില്‍ നിന്ന് 20 ബൗണ്ടറിയുടെ അകമ്പടിയോടെയാണ് ജയവര്‍ദ്ധനെ 136 റണ്‍സെടുത്തത്. ക്ഷണത്തില്‍ സ്‌കോര്‍ മുന്നോട്ടു ചലിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന സമരവീര 155 പന്തില്‍ നിന്ന് 21 ബൗണ്ടറിയുടെ പിന്തുണയോടെയാണ് 130 റണ്‍സെടുത്തത്. 51.5 ഓവര്‍ നേരിട്ട ഈ ജോഡിയുടെ സംഭാവന ഇതുവരെ 229 റണ്‍സാണ്. ടെസ്റ്റില്‍ സെഞ്ച്വറി തികച്ച ജയവര്‍ദ്ധനെയുടെ 24-ാം സെഞ്ച്വറിയാണിത്. 47 ടെസ്റ്റ് കളിച്ച സമരവീരയുടെ ഏഴാമത്തേതും.പാകിസ്താനുവേണ്ടി ഉമറുള്‍ ഗുലു യാസിര്‍ അറാഫത്തും ഡാനിഷ് കനേറിയയുമാണ് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
Saturday, February 21, 2009
ഡബിള്‍ സെഞ്ച്വറി, ശ്രീലങ്ക 406

Subscribe to:
Post Comments (Atom)
No comments:
Post a Comment