കൊല്ലം:2020-ല്‍ ഇന്ത്യ വികസിതരാജ്യമാകുമെന്നും സത്യസന്ധതയോടെ കഠിനാദ്ധ്വാനം ചെയ്താല്‍ വിജയം സുനിശ്ചിതമാണെന്നും മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാം പറഞ്ഞു. നഗരവും ഗ്രാമവും തമ്മില്‍ പരമാവധി അന്തരം കുറഞ്ഞതും കൃഷിയും വ്യവസായവും ഐക്യത്തോടെ പോകുന്നതും ശുദ്ധജലവും ഗുണനിലവാരമുള്ള വിദ്യാഭ്യാസവും നല്ല ആരോഗ്യസംരക്ഷണവും ലഭ്യമാവുന്നതും അഴിമതിയും നിരക്ഷരതയും സ്ത്രീകള്‍ക്കുനേരെ കുറ്റകൃത്യങ്ങളും ഇല്ലാത്തതുമായ ഇന്ത്യയാണ് തന്റെ സ്വപ്നമെന്ന് അദ്ദേഹം വ്യക്തമാക്കി.കൊല്ലം ടി.കെ.എം.എന്‍ജിനിയറിങ് കോളേജിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുന്‍ രാഷ്ട്രപതി. പഠിക്കുമ്പോഴും പണിയെടുക്കുമ്പോഴും സത്യസന്ധതയും സ്വഭാവശുദ്ധിയും ഉയര്‍ത്തിപ്പിടിക്കണമെന്നും അതിലൂടെ മാത്രമേ വിജയം നേടാന്‍ കഴിയൂ എന്നും അദ്ദേഹം വിദ്യാര്‍ഥികളെ ഓര്‍മ്മിപ്പിച്ചു. നേതാവിനെ ബഹുമാനിക്കുന്ന ജനസമൂഹം ഉണ്ടാവണം. പക്ഷേ, പരാജയത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുകയും വിജയത്തിന്റെ കീര്‍ത്തി മറ്റുള്ളവര്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്യുന്ന ആളാണ് യഥാര്‍ത്ഥ നേതാവ്.നേതാവിന് ശരിയായ കാഴ്ചപ്പാടും സത്യസന്ധതയും സ്വഭാവദാര്‍ഢ്യവും ഉണ്ടാവണം. പ്രവര്‍ത്തനങ്ങള്‍ സുതാര്യമാവണം. ശരിയായ തീരുമാനമെടുക്കാന്‍ കഴിയണം-അബ്ദുള്‍ കലാം അഭിപ്രായപ്പെട്ടു.ശാസ്ത്ര-സാങ്കേതിക വിദ്യാഭ്യാസത്തില്‍ ഗവേഷണത്തിനുള്ള പ്രാധാന്യം മുന്‍ രാഷ്ട്രപതി ഊന്നിപ്പറഞ്ഞു. കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ 16,000 എന്‍ജിനിയര്‍മാരെ സൃഷ്ടിച്ച ടി.കെ.എം.എന്‍ജിനിയറിങ് കോളേജ് വികസനത്തിനു നല്‍കിയ സംഭാവന വളരെ വലുതാണ്. സ്ഥാപകന്‍ തങ്ങള്‍കുഞ്ഞ് മുസലിയാരുടെ സേവനങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു.എന്‍ജിനിയറിങ് ബിരുദധാരികള്‍ക്കായി ഗവേഷണകേന്ദ്രം തുടങ്ങാന്‍ ഇത്തവണത്തെ ബജറ്റില്‍ രണ്ടുകോടി രൂപ മാറ്റിവച്ചിട്ടുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന വിദ്യാഭ്യാസമന്ത്രി എം.എ.ബേബി പറഞ്ഞു. പുറത്തുള്ള പ്രഗല്ഭരായ അധ്യാപകരെ നമ്മുടെ എന്‍ജിനിയറിങ് കോളേജുകളില്‍ കൊണ്ടുവന്ന് വിദ്യാര്‍ഥികളുമായി സംവദിക്കാന്‍ അവസരം ഉണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു.ചന്ദ്രയാന്‍ കൃത്യമായി ചന്ദ്രനെ വലംവയ്ക്കുകയാണെന്നും 5-6 വര്‍ഷത്തിനുള്ളില്‍ ഒരു ഇന്ത്യക്കാരനെ ചന്ദ്രനില്‍ ഇറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കോളേജിലെ പൂര്‍വവിദ്യാര്‍ഥികൂടിയായ ഐ.എസ്.ആര്‍.ഒ.ബാംഗ്ലൂര്‍ ഡയറക്ടര്‍ ഡോ. ടി.കെ.അലക്‌സ് പറഞ്ഞു.ഡോ. ടി.കെ.അലക്‌സിനെ മുന്‍ രാഷ്ട്രപതി പൊന്നാട അണിയിച്ചു. മേയര്‍ എന്‍.പദ്മലോചനന്‍ ആശംസ നേര്‍ന്നു. ടി.കെ.എം.ട്രസ്റ്റ് ട്രഷറര്‍ ജലാലുദ്ദീന്‍ മുസലിയാരും ചടങ്ങില്‍ പങ്കെടുത്തു. ടി.കെ.എം.കോളേജ് ട്രസ്റ്റ് പ്രസിഡന്റ് ഷഹാല്‍ ഹസന്‍ മുസലിയാര്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ ഡോ. എസ്.സിയാവുദ്ദീന്‍ നന്ദിയും പറഞ്ഞു.
Sunday, February 22, 2009
2020-ല്‍ ഇന്ത്യ വികസിതരാജ്യമാകും-എ.പി.ജെ.അബ്ദുള്‍ കലാം

Subscribe to:
Post Comments (Atom)
No comments:
Post a Comment