Monday, February 16, 2009

പ്രധാനമന്ത്രിപദം: പവാറിനെ എതിര്‍ക്കില്ലെന്ന് അമര്‍സിങ്‌


ന്യൂഡല്‍ഹി: പ്രധാനമന്ത്രിയാവാന്‍ ശരദ്പവാറിന് അവസരം ലഭിച്ചാല്‍ അതിനെ സമാജ്‌വാദി പാര്‍ട്ടി എതിര്‍ക്കില്ലെന്ന് പാര്‍ട്ടി സെക്രട്ടറി അമര്‍സിങ് പ്രഖ്യാപിച്ചു. മുലായംസിങ്ങിനാണ് അവസരം ലഭിക്കുന്നതെങ്കില്‍ അതിനെ എന്‍.സി.പി.യും എതിര്‍ക്കില്ല -ശരദ്പവാറുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം അമര്‍സിങ് പറഞ്ഞു. അതേസമയം യു.പി.എ.യുടെ ഇപ്പോഴത്തെ നേതാവ് മന്‍മോഹന്‍സിങ്ങിന്റെ രണ്ടാമൂഴത്തോടും തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അവസരം കൊടുത്താല്‍ രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രിയായി അംഗീകരിക്കാനാവില്ലെന്ന് അമര്‍സിങ് വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്സ്-എസ്.പി. സഖ്യം യാഥാര്‍ഥ്യമാകാത്ത സാഹചര്യത്തില്‍ അമര്‍സിങ്ങിന്റെ ഈ പ്രസ്താവനയ്ക്ക് രാഷ്ട്രീയപ്രാധാന്യമുണ്ട്. അതുപോലെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്സുമായി കൂടുതല്‍ ആരോഗ്യകരമായ ധാരണ വേണമെന്ന അഭിപ്രായം എന്‍.....


No comments: