Monday, February 16, 2009

ഗുജറാത്തില്‍ ഹെപാറ്റിറ്റിസ്-ബി പടരുന്നു: 16 മരണം


അഹമ്മദാബാദ്: ഗുജറാത്തില്‍ ഹെപാറ്റിറ്റിസ്-ബി ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. ഞായറാഴ്ച മൊദാസ താലൂക്കില്‍ മാത്രം നാലു പേരാണ് മരിച്ചത്. രോഗബാധയെത്തുടര്‍ന്ന് 34 പേര്‍ വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്. രോഗം ഇനിയും പടരാന്‍ സാധ്യതയുണ്ടെന്നാണ് ഔദ്യോഗികറിപ്പോര്‍ട്ട്. ഹെപാറ്റിറ്റിസ്-ബിയ്‌ക്കെതിരെ ശക്തമായ പ്രതിരോധ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.


No comments: