Thursday, February 12, 2009

കാവ്യാമാധവനും നിഷാല്‍ചന്ദ്രയും ഗുരുവായൂരില്‍


ഗുരുവായൂര്‍: സിനിമാനടി കാവ്യാമാധവനും ഭര്‍ത്താവ് നിഷാല്‍ചന്ദ്രയും ബുധനാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. രാവിലെ 5.20ന് കുടുംബസമേതമായിരുന്നു ഇവര്‍ എത്തിയത്.സോപനത്തിനടുത്തുനിന്ന് തൊഴുതശേഷം കാവ്യയും നിഷാലും ഗുരുവായൂരപ്പന് കാണിക്കയര്‍പ്പിച്ചു. പുഷ്പാഞ്ജലി വഴിപാടും നടത്തി. ഓതിക്കന്‍ പൊട്ടക്കുഴി ഭവദാസന്‍ നമ്പൂതിരി പ്രസാദം നല്‍കി. നാലമ്പലത്തിനകത്തുനിന്ന് പുറത്തുകടന്നശേഷം ആള്‍രൂപവും ആട്ടുതൊട്ടിലും ഭഗവാന് സമര്‍പ്പിച്ചു. ഉപദേവന്മാരായ ഗണപതി, അയ്യപ്പന്‍, ഭഗവതി എന്നിവരെയും തൊഴുതശേഷം ആറുമണിയോടെ മടങ്ങി.ക്ഷേത്രം സൂപ്രണ്ട് ഗോപാലകൃഷ്ണന്‍ സ്വീകരിച്ചു. കാവ്യയുടെ അച്ഛന്‍ പി. മാധവന്‍, അമ്മ ശ്യാമള, നിഷാലിന്റെ അച്ഛന്‍ എം.....


No comments: