Thursday, February 12, 2009

തട്ടിക്കൊണ്ടുപോകല്‍ പ്രതികള്‍ക്ക് നുണപരിശോധന നടത്തണം - പി.കരുണാകരന്‍


കാസര്‍കോട്:സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ.യുടെ മകളെ തട്ടിക്കൊണ്ടുപോയകേസില്‍ അറസ്റ്റിലായവരെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പി.കരുണാകരന്‍ എം.പി. പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അറസ്റ്റിലായവര്‍ക്ക് സി.പി.എമ്മുമായോ സി.ഐ.ടി.യു. വുമായോ ബന്ധമില്ലെന്ന് വ്യക്തമാക്കിയിട്ടും ബി.ജെ.പി. തെറ്റായ പ്രചാരണം നടത്തുന്ന സാഹചര്യത്തില്‍ സത്യം പുറത്തു കൊണ്ടുവരണം. ജാമ്യംകിട്ടാതെ വന്നപ്പോഴാണ് തങ്ങള്‍ സി.പി.എം. പ്രവര്‍ത്തകരാണെന്ന് പ്രതികള്‍ പറഞ്ഞത്. അഭിഭാഷകര്‍ പറഞ്ഞത് അതുപോലെ അവര്‍ കോടതിയില്‍ ആവര്‍ത്തിക്കുകയായിരുന്നുവെന്നും എം.പി. പറഞ്ഞു. ശ്രീരാമസേനയേ്ക്കാ സംഘപരിവാറിനോ ബന്ധമില്ലെന്ന് പറയുന്ന ബി.ജെ.പി. എന്തുകൊണ്ട് തട്ടിക്കൊണ്ടുപോകല്‍ സംഭവത്തെ അപലപിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.....


No comments: