Thursday, February 12, 2009

മോണ്ട് ബ്ലാങ്ക് പേനകള്‍ കടത്തിയതിനുപിന്നില്‍ അന്താരാഷ്ട്രസംഘം


കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളംവഴി വ്യാജ മോണ്ട് ബ്ലാങ്ക് പേനകള്‍ കടത്താന്‍ ശ്രമിച്ചതിനുപിന്നില്‍ അന്താരാഷ്ട്ര ബന്ധങ്ങളുള്ള സംഘമാണെന്ന് വ്യക്തമായി. അന്താരാഷ്ട്ര പ്രശസ്തിനേടിയ ഉത്പന്നങ്ങളുടെ വ്യാജമാതൃകകളുണ്ടാക്കി ഇന്ത്യയിലെത്തിച്ച് വിപണനംനടത്തുന്ന സംഘമാണ് കഴിഞ്ഞദിവസം പിടിയിലായത്. ഫിബ്രവരി നാലിനാണ് ഇതുമായി ബന്ധപ്പെട്ട സംഭവമുണ്ടായത്. ദുബായില്‍നിന്ന് എമിറേറ്റ്‌സിന്റെ വിമാനത്തില്‍ എത്തിയ പയ്യന്നൂര്‍ സ്വദേശി അബ്ദുള്‍ജലീലിന്റെ ബാഗില്‍നിന്നാണ് 15 മോണ്ട് ബ്ലാങ്ക് പേനകള്‍ കസ്റ്റംസ് പിടികൂടിയത്. ഒരു പേനയ്ക്ക് 28,000 രൂപ വിലവരുന്ന ഇവ ഒരുസംഘടനയ്ക്ക് സമ്മാനമായി നല്‍കാന്‍ കടത്തുകയായിരുന്നുവെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. എമിറേറ്റ്‌സ് ഇന്ത്യ ഫ്രെറ്റേണിറ്റി ഫോറം എന്ന സംഘടനയ്ക്കുവേണ്ടി റസാഖ് എന്നയാളാണ് ഗള്‍ഫില്‍വെച്ച് പേനകള്‍ വാങ്ങി നല്‍കിയതെന്നും ഇയാള്‍ മൊഴി നല്‍കിയിരുന്നു.....


No comments: