അക്രമം കൂലിത്തര്‍ക്കത്തെത്തുടര്‍ന്ന് മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍ മരിച്ചത് തമിഴ്‌നാട് സ്വദേശികൊച്ചി: കൂലി ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ കരാറുകാരന്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ച മുറി പൂട്ടി തീയിട്ടു. പൊള്ളലേറ്റ് ഒരാള്‍ മരിച്ചു. മൂന്നുപേരെ അതീവ ഗുരുതരാവസ്ഥയില്‍ ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് 90 ശതമാനത്തിലേറെ പെള്ളലേറ്റതായി ആസ്പത്രി അധികൃതര്‍ പറഞ്ഞു. പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ മൊഴിപ്രകാരം എറണാകുളം സെന്‍ട്രല്‍ പോലീസ് കരാറുടമ തൂത്തുക്കുടി സ്വദേശി തോമസിനെതിരെ കേസെടുത്തു. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവിലാണ്. കെട്ടിടനിര്‍മാണത്തിനായി തമിഴ്‌നാട്ടില്‍നിന്നെത്തിയ തൊഴിലാളികളെയാണ് കരാറുകാരനായ തോമസ് അടച്ചിട്ട മുറിയിലിട്ട് പെട്രോളൊഴിച്ച് തീകൊളുത്തിയതെന്ന് പോലീസ് പറഞ്ഞു. തമിഴ്‌നാട് സ്വദേശി സഫി (24) ആണ് മരിച്ചത്. ആന്‍ഡ്രൂസ് (24), വിജയന്‍ (24), സുരേഷ് (23) എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ എറണാകുളം ഓള്‍ഡ് റെയില്‍വേസ്റ്റേഷന്‍ റോഡിലെ കെട്ടിടത്തിലാണ് സംഭവം. സബ് കോണ്‍ട്രാക്ടറായ തോമസും നാലു തൊഴിലാളികളും ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍ റോഡിലുള്ള വാടകക്കെട്ടിടത്തില്‍ ഒരുമിച്ചായിരുന്നു താമസം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കാവേരി ബില്‍ഡ് ടെക് എന്ന കമ്പനിയില്‍ റൂഫ് സീലിങ് ജോലികള്‍ ചെയ്തിരുന്നവരാണ് നാലുപേരും. ഇവര്‍ തോമസിന്റെ കീഴില്‍ പണിയെടുത്തുതുടങ്ങിയിട്ട് 20 ദിവസമായി. വെള്ളിയാഴ്ച രാത്രി നാലുപേരും തോമസിനൊപ്പം മുറിയിലിരുന്ന് മദ്യപിച്ചപ്പോള്‍, തങ്ങള്‍ ജോലി നിര്‍ത്തുകയാണെന്ന് പറഞ്ഞു. തങ്ങള്‍ ഇതുവരെ പണിയെടുത്തതിന്റെ കൂലിയായ 14,000 രൂപ നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, പണം നല്‍കാന്‍ തയ്യാറാകാതിരുന്ന തോമസുമായി തൊഴിലാളികള്‍ വാക്കുതര്‍ക്കമായി. തുടര്‍ന്ന് തോമസ് വഴക്കിട്ട് പുറത്തുപോകുകയും ചെയ്തു. തിരിച്ചുവന്ന തോമസ് മദ്യലഹരിയില്‍ കിടന്നിരുന്ന തൊഴിലാളികളുടെ അടുത്തെത്തി. സുരേഷ് ഒഴികെ മൂന്നുപേരും മുറിക്കുള്ളില്‍ കിടന്നുറങ്ങുകയായിരുന്നു. സുരേഷ് തോമസുമായി വീണ്ടും വഴക്കിട്ട ശേഷം തോമസിനെ മുറിയില്‍നിന്ന് പുറത്താക്കി വാതിലടച്ചു. ക്ഷുഭിതനായ തോമസ് പുറത്തുപോയി പെട്രോള്‍ വാങ്ങിയശേഷം മുറിക്കുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികളുടെ മേല്‍ ജനലിലൂടെ ഒഴിച്ച് തീയിട്ടു. ഇയാള്‍ വാതില്‍ പുറത്തുനിന്ന് പൂട്ടുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി സെന്‍ട്രല്‍ സി.ഐ. ജി. വേണു പറഞ്ഞു.
Sunday, February 22, 2009
കരാറുകാരന്‍ മുറി പൂട്ടി തീയിട്ടു; ഒരു തൊഴിലാളി മരിച്ചു

Subscribe to:
Post Comments (Atom)
No comments:
Post a Comment