ഹെര്‍ത്താ ബെര്‍ലിനും ബയറണും തോല്‍വിമ്യൂണിക്ക്: ജര്‍മന്‍ ഫുട്‌ബോള്‍ ലീഗ് (ബുണ്ടസ് ലിഗ) ചാമ്പ്യന്മാരായ ബയറണ്‍ മ്യൂണിക്കിനും പോയന്റ് നിലയില്‍ ഒന്നാം സ്ഥാനത്തായിരുന്ന ഹെര്‍ത്ത ബെര്‍ലിനും ഞെട്ടിപ്പിക്കുന്ന തോല്‍വി. എഫ്.സി.കൊളോണാണ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ബയറണെ അവരുടെ തട്ടകത്തില്‍ ഞെട്ടിച്ചത്. വോള്‍ഫ്‌സ്ബര്‍ഗിനോടായിരുന്നു ഹെര്‍ത്തായുടെ തോല്‍വി. ഈ സീസണില്‍ ഏറിയ പങ്കും ഒന്നാം നിരയിലുണ്ടായിരുന്ന ഹോഫന്‍ഹെയിം സ്റ്റുട്ഗര്‍ട്ടിനെ സമനിലയില്‍ (3-3) തളച്ച് വീണ്ടും ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. സ്‌ട്രൈക്കര്‍ ഡെംപാ ബായുടെ ഹാട്രിക്കാണ് ഹോഫന്‍ഹെയിമിന് സമനില സമ്മാനിച്ചത്. ലീഗിലെ മറ്റൊരു മത്സരത്തില്‍ ബൊറൂസ്സിയ ഡോര്‍ട്മുണ്ട് 3-2ന് ഹാനോവറിനെ പരാജയപ്പെടുത്തി.21 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഹോഫന്‍ഹെയിമിനും ഹെര്‍ത്താ ബെര്‍ലിനും ഇ്‌പ്പോള്‍ 40 പോയന്റുവീതമാണുള്ളത്. എന്നാല്‍ മികച്ച ഗോള്‍ശരാശരിയില്‍ ഹോഫന്‍ഹെയിം ഒന്നാമതായി. 39 പോയന്റുള്ള ഹാംബര്‍ഗാണ് മൂന്നാം സ്ഥാനത്ത്.24, 45, 67 മിനിറ്റുകളില്‍ ഗോളടിച്ചാണ് ബാ ഹോഫന്‍ഹെയിമിനു വേണ്ടി ഹാട്രിക്ക് തികച്ചത്. ഒന്നാം പകുതിയില്‍ ഇരു ടീമുകളും 2-2ന് ഒപ്പം നില്ക്കുകയായിരുന്നു. ബായിലൂടെ മുന്നിലെത്തിയ ഹോഫന്‍ഹെയിം തുടരെ രണ്ടുഗോളുകള്‍ വഴങ്ങി തോല്‍വിയിലേക്ക് നീങ്ങുകയാണെന്ന് തോന്നി. ഒ്ന്നാം പകുതിയുടെ അവസാന മിനിറ്റില്‍ ബാ വീണ്ടും ടീമിന്റെ രക്ഷകനായി. കൊക്കാവുവും മരിയോ ഗോമസുമാണ് സ്റ്റുട്ഗര്‍ട്ടിന്റെ സ്‌കോറര്‍മാര്‍. 63-ാം മിനിറ്റില്‍ ഗോമസ് രണ്ടാം ഗോളിലൂടെ സ്റ്റുട്ഗര്‍ട്ടിനെ വീണ്ടും മുന്നിലെത്തിച്ചെങ്കിലും നാലു മിനിറ്റുകള്‍ക്ക്‌ശേഷം ബാ ഒരിക്കല്‍കൂടി വലചലിപ്പിച്ച് ഹാട്രിക്ക് പൂര്‍ത്തിയാക്കിയതിനൊപ്പം ടീമിന് സമനിലയും സമ്മാനിച്ചു. മത്സരത്തിലുടനീളം ആധിപത്യം സ്ഥാപിച്ചാണ് കൊളോണ്‍ ബയറണെ തോല്പിച്ചത്. ഒന്നാം പകുതിയില്‍ കൊളോണ്‍ 2-0ന് മുന്നിട്ടുനിന്നു. എഹ്‌ററ്റ്‌സും ബ്രോസിന്‍സ്‌കിയുമാണ് കൊളോണിന്റെ സ്‌കോറര്‍മാര്‍. കളി തീരാന്‍ അഞ്ചു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ കാവല്‍ഭടന്‍ വാന്‍ ബുയ്ടണാണ് ബയറണിന്റെ ആശ്വാസ ഗോള്‍ നേടിയത്. ആദ്യം ഗോളടിച്ചിട്ടും തോല്‍വി വഴങ്ങാനായിരുന്നു ഹെര്‍ത്താ ബെര്‍ലിന്റെ വിധി. 63-ാം മിനിറ്റില്‍ സാന്‍േറാസിലൂടെ ലീഡു നേടിയ ഹെര്‍ത്തായെ ഡെസീക്കോയുടെ ഇരട്ടഗോളിലാണ് വോള്‍വ്‌സ്ബര്‍ഗ് പരാജയപ്പെടുത്തിയത്. കളിതീരാന്‍ ഏഴുമിനിറ്റുള്ളപ്പോള്‍ ദേശീയ താരം ന്യൂവില്‍ നേടിയ ഗോളാണ് ബൊറൂസ്സിയക്ക് വിജയം സമ്മാനിച്ചത്. ബൗംജോഹറും മാരിനുമായിരുന്നു അവരുടെ മറ്റു സ്‌കോറര്‍മാര്‍. ഹാനോവറിന്റെ ഗോളുകള്‍ പിന്‍േറായുടെയും ഷൂള്‍സിന്റെയും വകയായിരുന്നു.
Sunday, February 22, 2009
ഹോഫന്‍ഹെയിം മുന്നില്‍

Subscribe to:
Post Comments (Atom)
No comments:
Post a Comment