കോട്ടയം: കൊച്ചിയില്‍ 69-ാമത് അഖിലേന്ത്യാ അന്തഃസര്‍വകലാശാലാ അത്‌ലറ്റിക് മീറ്റില്‍ കൊടിയിറങ്ങിയിട്ട് രണ്ടുമാസമായെങ്കിലും ട്രാക്കിനു പുറത്തെ കിരീടപ്പോരാട്ടം 'ഫോട്ടോ ഫിനിഷിലേക്ക്'. കേരളത്തിലെ രണ്ട് സര്‍വകലാശാലകള്‍തമ്മില്‍ വര്‍ഷങ്ങളായി കായിക മേധാവിത്വത്തിനുവേണ്ടി നടത്തുന്ന പോര് ട്രാക്കും ഫീല്‍ഡുംവിട്ട് കോടതിയിലേക്കു നീങ്ങുകയാണ്. കഴിഞ്ഞ ഡിസം. 24 ന് കൊച്ചി മഹാരാജാസ് കോളേജ് സ്റ്റേഡിയത്തില്‍ സമാപിച്ച മീറ്റില്‍ ആതിഥേയരായ മഹാത്മാഗാന്ധി സര്‍വ്വകലാശാലയെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളി കാലിക്കറ്റ് പുരുഷവിഭാഗം കിരീടം കയ്യടക്കിയതോടെയാണ് പോരാട്ടത്തിന്റെ പുതിയ അധ്യായത്തിന് തുടക്കമാകുന്നത്. കാലിക്കറ്റിന്റെ നിരയിലുണ്ടായിരുന്ന തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥി ജിതിന്‍ പോളാണ് വിവാദങ്ങളുടെ കേന്ദ്രസ്ഥാനത്ത്. 400 മീറ്ററില്‍ വെള്ളിനേടിയ ജിതിന്റെ മികവിലാണ് കാലിക്കറ്റിന്റെ ടീം അവസാന ദിവസം 4ണ400 റിലേയില്‍ സ്വര്‍ണവും അതുവഴി പുരുഷവിഭാഗം കിരീടവും നേടുന്നത്. രജതജൂബിലി വര്‍ഷത്തിലെ ഈ തിരിച്ചടി എം.ജി. ക്ക് അപ്രതീക്ഷിതമായിരുന്നു. കൊച്ചിയില്‍ കാലിക്കറ്റിനുവേണ്ടി മത്സരിക്കാന്‍ ജിതിന്‍പോളിന്റെ അര്‍ഹതയെ എം.ജി. സര്‍വ്വകലാശാലയും അണ്ണാമലൈയും ചോദ്യംചെയ്തു. മീറ്റ് തുടങ്ങുന്നതിന് 4 ദിവസം മുമ്പ്, ഡിസം. 15-ന് തന്നെ ജിതിന്‍ പശ്ചിമറയില്‍വേയില്‍ ജോലിക്കു ചേര്‍ന്നുവെന്ന് ജൂറി ഓഫ് അപ്പീലില്‍ സമര്‍പ്പിച്ച പരാതിയിലുണ്ട്. അസോസിയേറ്റ് ഓഫ് സ്‌കൂള്‍ യൂണിവേഴ്‌സിറ്റീസ് നിയമാവലിപ്രകാരം ജിതിന് കാലിക്കറ്റിനെ പ്രതിനിധീകരിക്കാനാവില്ല. ജിതിന്‍ റയില്‍വേ താരമാണെന്ന വസ്തുത മറച്ചുവച്ചാണ് അയാളെ കാലിക്കറ്റ് അധികൃതര്‍ മത്സരത്തിനിറക്കിയതെന്നായിരുന്നു ആക്ഷേപം. മീറ്റിന്റെ അവസാന ദിവസമായ ഡിസം. 24-ന് തന്നെ എം.ജി. അണ്ണാമലൈ അധികൃതര്‍ ജിതിനെതിരെ പരാതി കൊടുത്തു. എന്നാല്‍, അപ്പീല്‍ജൂറിയുടെ തീരുമാനം ഉണ്ടായത് ഫിബ്രവരി 17-നാണ്. എം.ജി.കായികവകുപ്പ് അധികൃതര്‍ ജിതിനെതിരായ പരാതിക്ക് അടിസ്ഥാനമായ രേഖകള്‍ സഹിതം ജൂറിക്ക് തെളിവുകൊടുത്തപ്പോള്‍ കാലിക്കറ്റ് നോട്ടീസ് അയച്ചിട്ടും ജൂറിമുമ്പാകെ പ്രതിയുടെ ഭാഗം വാദിക്കാന്‍ തയ്യാറായില്ല. ആറംഗ ജൂറിയാകട്ടെ, ജിതിനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്നുകണ്ട്, അയാള്‍ നേടിയ വെള്ളിമെഡലും കാലിക്കറ്റിന് റിലേയില്‍ സമ്മാനിച്ച സ്വര്‍ണമെഡലും തിരിച്ചെടുക്കാന്‍ തീരുമാനിച്ചു. അതോടൊപ്പംതന്നെ പുരുഷവിഭാഗം കിരീടം എം.ജി. ക്ക് നല്‍കാനും തീരുമാനിച്ചു. ഇക്കാര്യങ്ങള്‍ അമച്വര്‍ അത്‌ലറ്റിക് മുന്‍ ഇന്ത്യന്‍ അത്‌ലറ്റ് മേഴ്‌സിക്കുട്ടനും എ.ഐ.യു. നിരീക്ഷകനും സംഘാടക സമിതി സെക്രട്ടറിയും മറ്റുമടങ്ങുന്ന ജൂറി അന്തഃസര്‍വ്വകലാശാലാ സ്‌പോര്‍ട്‌സ് കണ്‍ട്രോള്‍ ബോര്‍ഡിനെ അറിയിക്കുകയുംചെയ്തു. കാലിക്കറ്റിന് ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്താനും ജൂറി ശുപാര്‍ശചെയ്തു. തീരുമാനമെടുക്കേണ്ടത് അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റിയാണ്. ജൂറിയുടെ തീരുമാനം ചട്ടവിരുദ്ധമാണെന്നാണ് കാലിക്കറ്റിന്റെ വാദം. മീറ്റ് സമാപിച്ചുകഴിഞ്ഞാല്‍ അപ്പീല്‍ ജൂറിക്ക് ഇത്തരം പരാതിയില്‍ തീര്‍പ്പ് എടുക്കാന്‍ അവകാശമില്ലെന്നാണ് അവരുടെ നിലപാട്. മീറ്റ് നടക്കുമ്പോള്‍മാത്രമാണ് അവര്‍ക്ക് അവകാശമുള്ളത്. എന്നാല്‍, ഈ വാദം തെറ്റാണെന്ന് എം.ജി. കായികവകുപ്പ് മേധാവിയും സംഘാടകസമിതി സെക്രട്ടറിയുമായ ഡോ. ജോസ് ജയിംസ് വ്യക്തമാക്കി. മീറ്റ് സമാപിക്കും മുമ്പുതന്നെ രണ്ട് ടീമുകള്‍ ജിതിന്‍ പോളിനും കാലിക്കറ്റിനുമെതിരെ പരാതി നല്കിയിരുന്നു. കഴിഞ്ഞകൊല്ലം എം.ജി.യുടെ താരമായിരുന്ന ജാസ്മിന്‍ ജോസഫിനെതിരെ കാലിക്കറ്റ് എ.ഐ.യു. വിന് പരാതി നല്‍കിയതിന്റെ പ്രതികാര നടപടിയാണ് ഇപ്പോള്‍ എം.ജി. അധികൃതര്‍ സ്വീകരിച്ചതെന്നും കാലിക്കറ്റ് അധികൃതര്‍ ആക്ഷേപമുന്നയിച്ചിട്ടുണ്ട്. ഉത്തേജക വിവാദത്തില്‍പ്പെട്ട ജാസ്മിന്‍ അഖിലേന്ത്യാ ഫെഡറേഷന്റെ വിലക്ക് ഉള്ളപ്പോള്‍ത്തന്നെ എം.ജി. ടീമില്‍ ഉള്‍പ്പെട്ടതിനെതിരായിരുന്നു പരാതി. കാലിക്കറ്റും എം.ജി. യും പോയിന്റ് നിലയില്‍ ഒപ്പത്തിനൊപ്പമെത്തിയെങ്കിലും ജാസ്മിന് അയോഗ്യത കല്പിച്ചതോടെ കാലിക്കറ്റിന് കിരീടം സമ്മാനിച്ചു. അതിനെതിരെ എം.ജി. എ.ഐ.യു വിന് നല്‍കിയ അപ്പീലില്‍ ഇനിയും തീരുമാനമായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ജിതിന്‍ പോള്‍ വിവാദവും കൊഴുക്കുന്നത്.കെ.ജി. മുരളീധരന്‍
Saturday, February 21, 2009
ട്രാക്കിന് പുറത്തെ കിരീടപ്പോരാട്ടം ഫോട്ടോഫിനിഷിലേക്ക്

Subscribe to:
Post Comments (Atom)
No comments:
Post a Comment