ക്രൈസ്റ്റ്ചര്‍ച്ച്: രാജ്യത്തിനുവേണ്ടി കളിക്കുന്നതിലും ടീമിനെ വിജയിപ്പിക്കുന്നതിലുമാണ് തനിക്കും തന്റെ ടീമിനും ഏറെ സന്തോഷമെന്ന് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനി. ട്വന്റി 20 ടൂര്‍ണമെന്റുകളുടെ പണക്കൊഴുപ്പ് തന്റെ ടീമിന്റെ ശ്രദ്ധ മാറ്റുന്നില്ലെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ അഭിപ്രായപ്പെട്ടു. ന്യൂസീലന്‍ഡ് പര്യടനത്തിനായി ക്രൈസ്റ്റ് ചര്‍ച്ചിലെത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഞാന്‍ കളിക്കുന്നത് ഇന്ത്യയ്ക്കുവേണ്ടിയാണ്. പണത്തിനുവേണ്ടിയല്ല. എന്റെ കുടുംബത്തിന് കൂടുതല്‍ സന്തോഷം കിട്ടുക ഇന്ത്യയ്ക്കുവേണ്ടി കളിക്കുകയും ജയിക്കുകയും ചെയ്യുമ്പോഴാണ്. അല്ലാതെ കൂടുതല്‍ പണം സമ്പാദിക്കുമ്പോഴല്ല-ധോനി പറഞ്ഞു. പ്രശസ്തിയും സ്ഥാനമാനങ്ങളുമൊക്കെ ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്നതുകൊണ്ടുണ്ടാകുന്നതാണ്. പണം വരുന്നുണ്ടാകാം. പക്ഷെ, മൈതാനത്ത് നൂറുശതമാനം പ്രകടനം നടത്തിയില്ലെങ്കില്‍ പണത്തിന്റെ ഒഴുക്ക് നിലയ്ക്കും- ക്യാപ്റ്റന്‍ പറഞ്ഞു. 1976നുശേഷം ന്യൂസീലന്‍ഡില്‍ ഒരു ടെസ്റ്റ് ജയിക്കാനായിട്ടില്ലെന്ന കുറവ് നികത്താനാണ് ഇക്കുറി തന്റെ ടീം എത്തിയിരിക്കുന്നതെന്ന് ക്യാപ്റ്റന്‍ അഭിപ്രായപ്പെട്ടു. ഓസ്‌ട്രേലിയക്കെതിരെയും ഇംഗ്ലണ്ടിനെതിരെയും നടന്ന ടെസ്റ്റ് പരമ്പരകള്‍ തുടരെ ജയിച്ചെത്തിയ ഇന്ത്യയ്ക്ക് അതു സാധിക്കുമെന്നാണ് ധോനിയുടെ വിശ്വാസം. ഇംഗ്ലണ്ടിനെയും ശ്രീലങ്കയെയും ഏകദിന പരമ്പരകളിലും ഇന്ത്യ തോല്പിച്ചു. ഏതെങ്കിലും ഒരു വ്യക്തിയെ മാത്രം ആശ്രയിക്കാതെ, കൂട്ടായ പ്രകടനത്തിലൂടെ നേട്ടങ്ങളുണ്ടാക്കുന്ന സംഘമായി തന്റെ ടീം മാറിയെന്ന് ധോനി കരുതുന്നു. ടീം വ്യക്ത്യാധിഷ്ഠിതമല്ലാതായതില്‍ തനിക്കഭിമാനമുണ്ടെന്ന് പറഞ്ഞ ധോനി എല്ലാവരും അവരുടേതായ സംഭാവനകള്‍ നല്‍കുന്നതിലൂടെയാണ് ടീം ഇത്രയും വിജയങ്ങള്‍ നേടിയതെന്ന് സൂചിപ്പിച്ചു. രണ്ട് ട്വെന്റി 20 മത്സരങ്ങളും അഞ്ച് ഏകദിനങ്ങളും മൂന്ന് ടെസ്റ്റുകളുമാണ് ഇന്ത്യയുടെ പര്യടനത്തിലുള്ളത്. ഫിബ്രവരി 25ന് ട്വന്റി 20 മത്സരത്തോടെയാണ് മത്സരങ്ങള്‍ തുടങ്ങുക.
Saturday, February 21, 2009
പ്രാധാന്യം രാജ്യത്തിന്റെ നേട്ടങ്ങള്‍ക്ക്-ധോനി

Subscribe to:
Post Comments (Atom)
No comments:
Post a Comment