കാസര്‍കോട്: അന്യ ബാങ്കുകളുടെ എ.ടി.എം. കൗണ്ടറില്‍നിന്ന് പണം പിന്‍വലിക്കുന്നവര്‍ ശ്രദ്ധിക്കുക... യന്ത്രത്തകരാറും മറ്റുംകൊണ്ട് പണം കിട്ടാതെവരികയും രസീത് ലഭിക്കുകയും ചെയ്താല്‍ അത്രയും തുക നിങ്ങളുടെ അക്കൗണ്ടില്‍ പിന്‍വലിച്ചതായി രേഖപ്പെടുത്തും. ഈ തുക തിരികെ നിങ്ങളുടെ അക്കൗണ്ടിലെത്തണമെങ്കില്‍ സാങ്കേതികതടസ്സങ്ങളും നൂലാമാലകളും ഏറെ... ബാങ്കുകള്‍ തമ്മിലുള്ള പരസ്പരധാരണപ്രകാരമാണ് ഒരു ബാങ്കിലെ ഇടപാടുകാരന് മറ്റൊരു ബാങ്കിലെ എ.ടി.എം. കൗണ്ടറില്‍നിന്ന് പണം പിന്‍വലിക്കാന്‍ കഴിയുന്നത്. ഇതിന് 20 രൂപമുതല്‍ 50 രൂപവരെ കമ്മീഷന്‍ ഈടാക്കുകയും ചെയ്യുന്നു. ബാക്കിത്തുക പരിശോധനയടക്കമുള്ള കാര്യങ്ങള്‍ക്കും ഈ കമ്മീഷന്‍ ഈടാക്കും. ഇങ്ങനെ ഉപയോഗിക്കുമ്പോള്‍ പണം ലഭിക്കാതെ രസീതി മാത്രം ലഭിച്ചാല്‍ അത്രയും തുക ഏത് ബാങ്കിന്റെ എ.ടി.എം. കൗണ്ടറാണോ ഉപയോഗിക്കുന്നത് ആ ബാങ്കിലെ പ്രത്യേക അക്കൗണ്ടില്‍ വന്നുചേരും. വല്ലപ്പോഴും മാത്രമാണ് ഇടപാടുകാര്‍ ഇക്കാര്യം മനസ്സിലാക്കുന്നത്. ഇക്കാര്യം തിരിച്ചറിഞ്ഞാല്‍ ഇടപാടുകാരന്‍ സ്വന്തം ശാഖയില്‍ പരാതിനല്കണം. ഈ പരാതി ശാഖാ അധികൃതര്‍ മറ്റേ ബാങ്കിന് കൈമാറും. ആഴ്ചകള്‍ കഴിഞ്ഞുള്ള പരിശോധനയില്‍മാത്രമാണ് അത്രയും തുക ഇടപാടുകാരന്റെ അക്കൗണ്ടില്‍ വന്നുചേരുന്നത്. പരിശോധനയില്‍ എന്തെങ്കിലും സംശയാസ്പദമായി തോന്നിയാല്‍ പണം നഷ്ടപ്പെടുകയും ചെയ്യും. പരാതിനല്കുമ്പോള്‍ എ.ടി.എം. കൗണ്ടറില്‍നിന്ന് കിട്ടിയ രസീതിയുടെ ഫോട്ടോകോപ്പിയും വയ്ക്കണം. രസീത് നഷ്ടപ്പെട്ടുപോയ കാരണങ്ങളാല്‍ പരാതിനല്കാന്‍ പറ്റാത്തവര്‍ ഏറെയാണ്.
Sunday, February 22, 2009
അന്യ എ.ടി.എം. ചതിച്ചാല്‍ പണംപോകും

Subscribe to:
Post Comments (Atom)
No comments:
Post a Comment