ഓസ്‌കര്‍ അവാര്‍ഡ് ഫിബ്രവരി 22ന് പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ 'സ്ലം ഡോഗ് മില്യണയറി'നെ ചുറ്റിപ്പറ്റി വാനോളം ഉയരുകയാണ്. മലയാളികള്‍ കൂടിയായ ഏ.ആര്‍.റഹ്മാനും റസൂല്‍ പൂക്കുട്ടിയും രാജ്യത്തിന്റെ യശസ്സ് ലോകരാജ്യങ്ങളിലെത്തിക്കുമെന്ന പ്രതീക്ഷ. ശുഭപ്രതീക്ഷകള്‍ അലയടിക്കുമ്പോള്‍ തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തില്‍ ജനങ്ങളത്രയും പ്രാര്‍ഥനയിലാണ് ഏ.ആര്‍.റഹ്മാന്റെ വിജയത്തിനായി. 2004 ഡിസംബര്‍ 26 ന് സുനാമി നാശനഷ്ടങ്ങള്‍ വിതച്ച, കാരക്കലിനടുത്ത കോട്ടുച്ചേരിമേട് എന്ന ഗ്രാമത്തിലെ ജനങ്ങളാണ് റഹ്മാന്റെ 'ഓസ്‌കര്‍ ലബ്ധി'ക്കുവേണ്ടി ഉള്ളുലയെ പ്രാര്‍ഥിക്കുന്നത്. സുനാമിയുടെ രാക്ഷസത്തിരകള്‍ക്കു മുന്നില്‍ പകച്ചുപോയ കോട്ടുച്ചേരിമേട്ടിലെ ജനങ്ങള്‍ക്ക് സംഗീതത്തിന്റെ സാന്ത്വനം പകര്‍ന്ന മഹാനായ സംഗീതജ്ഞനോടുള്ള കൃതാര്‍ഥത നിറഞ്ഞ സ്നേഹാദരങ്ങളാണ് അവരെ ഇതിനു പ്രേരിപ്പിച്ചത്. സുനാമി ആഞ്ഞടിച്ച്, ഏതാനും മാസങ്ങള്‍ക്കു ശേഷം 2005 ജൂലായില്‍ റഹ്മാന്‍ ഗ്രാമത്തില്‍ അവിചാരിതമായൊരു സന്ദര്‍ശനം നടത്തി. മാത്രമല്ല 10 മണിക്കൂറോളം സാന്ത്വനവും സംഗീതവുമായി ഗ്രാമീണര്‍ക്കിടയില്‍ ചെലവഴിക്കുകയുമുണ്ടായി. മാധ്യമ പ്രതിനിധികളെ ആരെയും മുന്‍കൂട്ടി അറിയിക്കാതെ, തികച്ചും സ്വകാര്യ സന്ദര്‍ശനത്തിനായി എത്തിയ റഹ്മാനെ കാണാനും കേള്‍ക്കാനും നൂറുകണക്കിന് മത്സ്യത്തൊഴിലാളികളാണ് അന്ന് വന്നുചേര്‍ന്നത്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട അവരോട് റഹ്മാന്‍ സ്നേഹസാന്ത്വനങ്ങള്‍ നിറഞ്ഞ ഭാഷയില്‍ സംസാരിച്ചു. റഹ്മാനൊപ്പം ഡ്രം വിദഗ്ധന്‍ ശിവമണി, ഗായകരായ ഹരിഹരന്‍, കാര്‍ത്തിക് തുടങ്ങിയവരുമുണ്ടായിരുന്നു. റഹ്മാന്‍ സംഗീതമൊരുക്കിയ ദേശഭക്തിഗാനങ്ങള്‍ പാടി, അറുനൂറോളം വരുന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ആ 'സംഗീതസംഘ'ത്തെ ഹൃദ്യമായി വരവേറ്റു. ''റഹ്മാന്‍ എത്തിയെന്ന വാര്‍ത്ത ആദ്യം എനിക്ക് വിശ്വാസിക്കാനായിരുന്നില്ല. ഞാന്‍ അവിടെ ചെല്ലുമ്പോള്‍, സുനാമി ബാധയില്‍ നിന്ന് രക്ഷപ്പെട്ട നാട്ടുകാരോട് സംസാരിച്ചു നില്‍ക്കുകയായിരുന്നു റഹ്മാന്‍. ഗാനങ്ങളവതരിപ്പിക്കാന്‍ സ്റ്റേജോ, മൈക്കോ ഒന്നും ഉണ്ടായിരുന്നില്ല...'' - പോണ്ടിച്ചേരി നിയമസഭയിലെ പ്രതിപക്ഷ നേതാവ് എ.എം.എച്ച്.നസീം പറയുന്നു. ''മൂന്നു ബോട്ടുകള്‍ കൊണ്ടുവരാനാണ് നാട്ടുകാരോട് റഹ്മാന്‍ ആവശ്യപ്പെട്ടത്. അവ കമഴ്ത്തിവെച്ചപ്പോള്‍ സ്റ്റേജ് ആയി. സംഗീത ഉപകരണങ്ങളെല്ലാം റഹ്മാന്റെ നേതൃത്വത്തിലുള്ള സംഘം കൊണ്ടുവന്നിരുന്നു. പിന്നെ മണിക്കൂറുകള്‍ നീണ്ട സംഗീത വിരുന്നു തന്നെയായിരുന്നു...''- നസീം ഓര്‍ക്കുന്നു. സുനാമിക്കു മുന്നില്‍ പകച്ചുപോയ ഗ്രാമീണര്‍ക്ക് സംഗീതത്തിലൂടെ, വാക്കുകളിലൂടെ സാന്ത്വനം പകരുക മാത്രമല്ല അവര്‍ക്കൊപ്പം ബോട്ടുയാത്ര ചെയ്യാനും റഹ്മാന്‍ തയ്യാറായി. ഫൈബര്‍ ഗ്ലാസിന്റെ ഒരു ബോട്ടില്‍ നസീമിനും ഗ്രാമീണ മത്സ്യത്തൊഴിലാളികള്‍ക്കുമൊപ്പം റഹ്മാന്‍ സവാരി നടത്തി. നാലുവര്‍ഷങ്ങള്‍ക്കിപ്പുറം- പത്രങ്ങളിലൂടെ, ടെലിവിഷനിലൂടെ ഓസ്‌കര്‍ നോമിനേഷന്‍ വാര്‍ത്ത അറിഞ്ഞ കോട്ടുച്ചേരി മേടിലെ ഗ്രാമീണര്‍ മനസ്സു നിറഞ്ഞ് പ്രാര്‍ഥിക്കുകയാണ്- റഹ്മാന് ഓസ്‌കര്‍ ലഭിക്കണമേയെന്ന്.... റഹ്മാന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഗ്രാമവീഥികളില്‍ ഡിജിറ്റല്‍ ബാനറുകള്‍ സ്ഥാപിക്കാനുള്ള ഉത്സാഹത്തിലാണ്, ഇവിടത്തെ യുവതലമുറ.
Saturday, February 21, 2009
റഹ്മാന് ഓസ്‌കര്‍ ലഭിക്കാന്‍, പ്രാര്‍ഥനയോടെ ഒരു ഗ്രാമം...

Subscribe to:
Post Comments (Atom)
No comments:
Post a Comment