കൊച്ചി: ഇന്ത്യ ഇന്റര്‍നാഷണല്‍ ടീ കണ്‍വെന്‍ഷനോടനുബന്ധിച്ച് നടന്ന ഗോള്‍ഡന്‍ ലീഫ് ഇന്ത്യ തേയില രുചിക്കല്‍ മത്സരത്തിലെ അവാര്‍ഡുകള്‍ വിതരണം ചെയ്തു. കെനിയന്‍ ടീ ബോര്‍ഡ് ചെയര്‍മാന്‍ ദന്‍സ്താന്‍ മാഗു ഗുമോയാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. ഹാരിസണ്‍സ് മലയാളത്തിന് ഏഴ് പുരസ്‌കാരങ്ങള്‍ ലഭിച്ചു. വാട്ടര്‍ഫാള്‍ എസ്റ്റേറ്റ്, ഹിറ്റക്കല്‍ എസ്റ്റേറ്റ്, കരിന്തരുവി എന്നിവര്‍ക്ക് മൂന്ന് വീതം അവാര്‍ഡ് ലഭിച്ചു. വ്യാഴാഴ്ച ആരംഭിച്ച ടീ കണ്‍വെന്‍ഷന്‍ ശനിയാഴ്ച സമാപിച്ചു. വിദേശരാജ്യങ്ങളില്‍ നിന്നടക്കം നിരവധി പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. തേയില ഉല്പാദന മേഖലയിലെയും വിപണിയിലെയും പുതിയ പ്രവണതകളെക്കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്തു. തേയില കമ്പനികള്‍ പങ്കെടുത്ത വ്യാപാരപ്രദര്‍ശനവും സമ്മേളനത്തോടനുബന്ധിച്ചുണ്ടായിരുന്നു.
Sunday, February 22, 2009
ഗോള്‍ഡന്‍ ലീഫ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

Subscribe to:
Post Comments (Atom)
No comments:
Post a Comment