Saturday, February 14, 2009

ജഡ്ജിമാരുടെ ശമ്പളപരിഷ്‌കരണം: ലോക്‌സഭാ സ്പീക്കര്‍ക്ക് നീരസം


ന്യൂഡല്‍ഹി: സുപ്രീം കോടതിയിലേയും ഹൈക്കോടതികളിലേയും ജഡ്ജിമാരുടെ ശമ്പളം ഓര്‍ഡിനന്‍സ് വഴി അടിയന്തരമായി വര്‍ധിപ്പിക്കാനുള്ള സര്‍ക്കാറിന്റെ നടപടിയില്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി നീരസം പ്രകടിപ്പിച്ചു. 'സര്‍ക്കാറിന് രണ്ടാഴ്ച കൂടി കാത്തിരിക്കാമായിരുന്നു. ഇക്കാര്യത്തില്‍ ഞാന്‍ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്'-ചാറ്റര്‍ജി പറഞ്ഞു.ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സിന്റെ പകര്‍പ്പ് കേന്ദ്രനിയമമന്ത്രി ഹന്‍സ്‌രാജ് ഭരദ്വാജ് മേശപ്പുറത്ത് വെച്ചപ്പോഴാണ് സ്പീക്കര്‍ തന്റെ അപ്രിയം പ്രകടിപ്പിച്ചത്. മുന്‍കാല പ്രാബല്യത്തോടെ ശമ്പളം പരിഷ്‌കരിക്കുന്നത് ഓര്‍ഡിനന്‍സ് വഴി നടപ്പാക്കുന്നത് എന്തിനാണെന്നും ചാറ്റര്‍ജി ചോദിച്ചു. സര്‍ക്കാര്‍ മേഖലയിലെ എല്ലാ വിഭാഗം ജീവനക്കാരുടെയും ശമ്പളം പരിഷ്‌കരിച്ചപ്പോഴും ജഡ്ജിമാര്‍ക്ക് പഴയ നിരക്കിലാണ് ശമ്പളം ലഭിക്കുന്നത് എന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചതായി മന്ത്രി മറുപടി നല്‍കി.....


No comments: