കൊച്ചി: പൊതുമേഖലാ സ്ഥാപനമായ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കേണ്ട 665 കോടി രൂപയില്‍ പലിശയിനത്തിലുള്ള 532 കോടി രൂപ എഴുതിത്തള്ളും. ബാക്കി തുക ഓഹരി മൂലധനമാക്കി മാറ്റുകയും ചെയ്യും. ധനമന്ത്രി ഡോ.തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2009-10ല്‍ സബ്‌സിഡിക്കായി 40 കോടി രൂപ നല്‍കും. 14 രൂപയ്ക്ക് ഒരു കിലോ അരി സ്‌കീമിനുള്ള സബ്‌സിഡിക്ക് പുറമെയാണിത്. 100 കോടി രൂപയാണ് സബ്‌സിഡി ഇനത്തില്‍ സപ്ലൈകോ പ്രതീക്ഷിച്ചിരുന്നത്. സബ്‌സിഡി കുറഞ്ഞത് ലാഭത്തില്‍ പ്രതിഫലിക്കാനിടയുണ്ടെന്ന് സപ്ലൈകോ വൃത്തങ്ങള്‍ പറഞ്ഞു. കോര്‍പ്പറേഷന്‍ ഇപ്പോള്‍ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കാര്യക്ഷമത ഉയര്‍ത്തുന്നതിന് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനെ പുനഃസംഘടിപ്പിക്കുമെന്നും ബജറ്റില്‍ പറയുന്നു. വിപുലീകരണത്തിന് വേണ്ടി സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ കൂടുതല്‍ വായ്പ എടുക്കും. കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് പുനഃസംഘടിപ്പിക്കുന്ന മറ്റൊരു പൊതുമേഖലാ സ്ഥാപനം. ഉത്പാദനക്ഷമതാ മാനദണ്ഡങ്ങളടക്കം സമഗ്ര പാക്കേജാണ് നടപ്പാക്കുക. ഇതിന്റെ ഭാഗമായി കോര്‍പ്പറേഷന്റെ ഓഹരി മൂലധനത്തിലേക്ക് 10 കോടി രൂപ വകയിരുത്തി. പാക്കേജ് പൂര്‍ണമായും തയ്യാറാക്കി അംഗീകാരം നേടിയശേഷമേ ഈ പണം നല്‍കുകയുള്ളൂ. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ വിപുലീകരണത്തിനും വൈവിദ്ധ്യവത്കരണത്തിനുമായി 800 കോടി രൂപയുടെ നിക്ഷേപമുണ്ടാവുമെന്ന് ബജറ്റില്‍ വ്യക്തമാക്കുന്നു. 1300 കോടിയുടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സംയുക്ത സംരംഭങ്ങള്‍, 2000 കോടിയുടെ കേന്ദ്ര പൊതുമേഖലാ നിക്ഷേപം എന്നിവ കൂടിയാകുമ്പോള്‍ വ്യവസായ മേഖലയിലെ പൊതുനിക്ഷേപം 4000-ത്തില്‍പ്പരം കോടി രൂപയുടേതാണ്.
Saturday, February 21, 2009
സപ്ലൈകോയുടെ വായ്പ എഴുതിത്തള്ളും

Subscribe to:
Post Comments (Atom)
No comments:
Post a Comment