ചേര്‍ത്തല: സംസ്ഥാന സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും ചേര്‍ന്ന് ചേര്‍ത്തലയില്‍ ആരംഭിക്കുന്ന ബോഗിനിര്‍മാണ യൂണിറ്റിനുള്ള സംയുക്ത സംരംഭക്കരാര്‍ 27ന് ഒപ്പുവെക്കും. പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന ചേര്‍ത്തലയിലെ ഓട്ടോകാസ്റ്റ് ലിമിറ്റഡില്‍വച്ചാണ് കരാര്‍ ഒപ്പിടുക. ഇന്ത്യന്‍ റെയില്‍വേയുടെ ഫിനാന്‍ഷ്യല്‍ അഡൈ്വസറായ അഫ്താനയും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുമാണ് കരാറില്‍ ഒപ്പുവക്കുക. ഇതോടെ 85 കോടി രൂപ പ്രാഥമികമായി ചെലവിടുന്ന ബോഗിനിര്‍മാണ യൂണിറ്റിനുള്ള പ്രവര്‍ത്തനങ്ങളാരംഭിക്കും. ചടങ്ങില്‍ മന്ത്രിമാരായ എളമരം കരീം, ഡോ. ടി.എം. തോമസ് ഐസക് എന്നിവര്‍ പങ്കെടുക്കും. കരാര്‍ ഒപ്പിടുന്ന ചടങ്ങ് വിജയിപ്പിക്കുന്നതിനായി ശനിയാഴ്ച വൈകിട്ട് 4ന് ഓട്ടോകാസ്റ്റില്‍ സ്വാഗതസംഘം രൂപവത്കരിക്കും.
Saturday, February 21, 2009
ബോഗി നിര്‍മാണ യൂണിറ്റ് സംയുക്ത സംരംഭക്കരാര്‍ 27ന് ഒപ്പുവെക്കും
ചേര്‍ത്തല: സംസ്ഥാന സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും ചേര്‍ന്ന് ചേര്‍ത്തലയില്‍ ആരംഭിക്കുന്ന ബോഗിനിര്‍മാണ യൂണിറ്റിനുള്ള സംയുക്ത സംരംഭക്കരാര്‍ 27ന് ഒപ്പുവെക്കും. പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന ചേര്‍ത്തലയിലെ ഓട്ടോകാസ്റ്റ് ലിമിറ്റഡില്‍വച്ചാണ് കരാര്‍ ഒപ്പിടുക. ഇന്ത്യന്‍ റെയില്‍വേയുടെ ഫിനാന്‍ഷ്യല്‍ അഡൈ്വസറായ അഫ്താനയും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുമാണ് കരാറില്‍ ഒപ്പുവക്കുക. ഇതോടെ 85 കോടി രൂപ പ്രാഥമികമായി ചെലവിടുന്ന ബോഗിനിര്‍മാണ യൂണിറ്റിനുള്ള പ്രവര്‍ത്തനങ്ങളാരംഭിക്കും. ചടങ്ങില്‍ മന്ത്രിമാരായ എളമരം കരീം, ഡോ. ടി.എം. തോമസ് ഐസക് എന്നിവര്‍ പങ്കെടുക്കും. കരാര്‍ ഒപ്പിടുന്ന ചടങ്ങ് വിജയിപ്പിക്കുന്നതിനായി ശനിയാഴ്ച വൈകിട്ട് 4ന് ഓട്ടോകാസ്റ്റില്‍ സ്വാഗതസംഘം രൂപവത്കരിക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment