ജയവര്‍ധനെയ്ക്കും സമരവീരയ്ക്കും സെഞ്ച്വറികറാച്ചി: പതിന്നാലുമാസത്തിനുശേഷം ടെസ്റ്റ് ക്രിക്കറ്റ് പാകിസ്താനിലേക്ക് മടങ്ങിയെത്തിയത് ആതിഥേയരുടെ മുറിവുകള്‍ കൂടുതല്‍ തുറന്നുകാണിച്ചുകൊണ്ടാണ്. ക്യാപ്റ്റന്‍ സ്ഥാനമൊഴിയാന്‍ തയ്യാറെടുക്കുന്ന മഹേല ജയവര്‍ധനെയും ടെസ്റ്റ് സ്‌പെഷലിസ്റ്റ് തിലന്‍ സമരവീരയും ഏകദിന ശൈലിയില്‍ ബാറ്റേന്തിയപ്പോള്‍, ശ്രീലങ്ക ആദ്യദിനം മൂന്ന് വിക്കറ്റിന് 406 റണ്‍സ് കരസ്ഥമാക്കി. ജയവര്‍ധനെയുടെയും(136 നോട്ടൗട്ട്) സമരവീരയുടെയും (130 നോട്ടൗട്ട്) അപരാജിത സെഞ്ച്വറികളാണ് ശനിയാഴ്ചത്തെ ഹൈലൈറ്റുകള്‍നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജയവര്‍ധനെയും സമരവീരയും ഇതുവരെ ലങ്കന്‍ അക്കൗണ്ടിലേക്ക് 229 റണ്‍സ് നിക്ഷേപിച്ചുകഴിഞ്ഞു. 51.5 ഓവറില്‍ 4.41 റണ്‍സ് ശരാശരിയോടെ റണ്‍സ് വാരിക്കൂട്ടിയ ഇരുവരും പാക് ക്യാപ്റ്റന്‍ യൂനിസ് ഖാന്റെ സര്‍വപ്രതീക്ഷകളും ഇല്ലാതാക്കി. 239 പന്തില്‍ 136 റണ്‍സെടുത്ത ജയവര്‍ധനെ തുടക്കത്തില്‍ മെല്ലെയാണ് സ്‌കോറിങ് നടത്തിയതെങ്കിലും സമരവീരയെ തുണയ്ക്ക് കിട്ടിയതോടെ ആഞ്ഞടിച്ചു. 20 ബൗണ്ടറികള്‍ ആ ബാറ്റില്‍നിന്ന് പിറന്നു. കരിയറിലെ 25-ാം സെഞ്ച്വറിയാണ് ജയവര്‍ധനെ നേടിയത്. ടെസ്റ്റില്‍ 8000 റണ്‍സും ലങ്കന്‍ ക്യാപ്റ്റന്‍ തികച്ചു. എന്നാല്‍, ആക്രമണകാരിയായി ബാറ്റ് വീശിയ സമരവീരയുടെ പ്രകടനമാണ് ലങ്കയെ ആദ്യ ദിനം തന്നെ 400 കടത്തിയത്. 155 പന്തില്‍ 21 ബൗണ്ടറികളോടെ 130 റണ്‍സ് നേടിയ സമരവീരയുടെ കരിയറിലെ എട്ടാം ടെസ്റ്റ് സെഞ്ച്വറിയാണിത്. നേരിട്ട ആദ്യ പന്തില്‍ ഓപ്പണര്‍ തരംഗ പരനവിതനയെ(0) നഷ്ടമായ ശ്രീലങ്ക ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത തീരുമാനം പരാജയമായോ എന്ന ആശങ്കയോടെയാണ് തുടങ്ങിയത്. ഉമര്‍ ഗുല്ലിന്റെ പന്തില്‍ മിസ്ബ ഉള്‍ ഹഖ് പിടിച്ച് പരനവിതന പുറത്താകുമ്പോള്‍ സ്‌കോര്‍ വെറും മൂന്ന് റണ്‍സായിരുന്നു. എന്നാല്‍, പിന്നീട് മലിന്ദ വര്‍ണപുരയുടെയും (59) കുമാര്‍ സംഗക്കാരയുടെയും (70) ശ്രമഫലമായി ലങ്ക പിടിച്ചുനിന്നു. 48 പന്തില്‍നിന്ന് 59 റണ്‍സ് നേടിയ വര്‍ണപുര പുറത്താകുമ്പോള്‍ ലങ്ക 93ല്‍ എത്തിയിരുന്നു. വര്‍ണപുരയുടെയും സംഗക്കാരയുടെയും അതിവേഗ സ്‌കോറിങ്ങില്‍ 19 ഓവറില്‍ 100 റണ്‍സിലെത്തി. ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ഒത്തുചേര്‍ന്ന മൂന്നാം വിക്കറ്റില്‍ 84 റണ്‍സെത്തി. പിന്നീടാണ് ജയവര്‍ധനെ-സമരവീര സഖ്യം വന്നത്. ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച സൊഹൈല്‍ ഖാന്‍ ഒരിക്കലും ഓര്‍മിക്കാനിഷ്ടപ്പെടാത്ത ദിവസമാണ് ലങ്കക്കാര്‍ സമ്മാനിച്ചത്. 16 ഓവര്‍ എറിഞ്ഞ സൊഹൈല്‍ വഴങ്ങിയത് 105 റണ്‍സാണ്. അവസാന രണ്ട് ഓവറില്‍ മാത്രം ഇരുപതു റണ്‍സ് വന്നു. എന്നാല്‍, വ്യക്തിഗത സ്‌കോര്‍ 43ലും 123ലും നില്‍ക്കെ ജയവര്‍ധനെ തന്റെ പന്തില്‍ നല്‍കിയ ക്യാച്ചുകള്‍ ഫീല്‍ഡര്‍മാര്‍ നഷ്ടപ്പെടുത്തിയെന്ന് സൊഹൈലിന് സമാധാനിക്കാം. ആദ്യ ക്യാച്ച് മിസ്ബ ഉള്‍ ഹഖും രണ്ടാം ക്യാച്ച് മുന്‍ ക്യാപ്റ്റന്‍ ഷൊയിബ് മാലിക്കുമാണ് നഷ്ടപ്പെടുത്തിയത്. ആദ്യ ഓവറില്‍ത്തന്നെ വിക്കറ്റ് നേടാനായെങ്കിലും ഉമര്‍ ഗുല്ലിനും റണ്ണൊഴുക്ക് തടയാനായില്ല. 16 ഓവറില്‍ ഗുല്‍ 82 റണ്‍സ് വഴങ്ങി.
Sunday, February 22, 2009
പാക് മണ്ണില്‍ ലങ്കന്‍ ആക്രമണം

Subscribe to:
Post Comments (Atom)
No comments:
Post a Comment