Thursday, February 12, 2009

ഏഷ്യയിലെ ഏറ്റവും വലിയ ഓഡിറ്റോറിയം ചെന്നൈയില്‍


ചെന്നൈ: ലോകത്തെ മൂന്നാമത്തെതും ഏഷ്യയിലെ ഏറ്റവും വലുതുമായ ഓഡിറ്റോറിയം ചെന്നൈയിലെ മറൈന്‍ സര്‍വകലാശാല സമുച്ചയത്തില്‍ സ്ഥാപിക്കും. തിരുമംഗലം-വിരുതുനഗര്‍-സത്തൂര്‍ നാലുവരിപ്പാത കഡലൂരില്‍ ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി ടി.ആര്‍.ബാലുവാണ് ഇക്കാര്യം അറിയിച്ചത്. വാഴ്‌സിറ്റി സമുച്ചയത്തിലെ 300 ഏക്കര്‍ സ്ഥലത്ത് 35,000 പേര്‍ക്കിരിക്കാവുന്ന ഓഡിറ്റോറിയമാണു സ്ഥാപിക്കുക. ഏഷ്യയിലെ ഏറ്റവും വലിയ ഓഡിറ്റോറിയമായിരിക്കും. രണ്ടായിരം കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഉദ്ഘാടനം ചെയ്ത പുതിയ നാലുവരിപ്പാതയുടെ ചെലവ് 250 കോടിയാണ്. ഐക്യപുരോഗമന സര്‍ക്കാര്‍ ഇതുവരെ തമിഴ്‌നാട്ടിലെ വിവിധ പദ്ധതികള്‍ക്കായി 33,000 കോടി രൂപ ചെലവഴിച്ചു.....


No comments: