Thursday, February 12, 2009

വാലന്‍ൈറന്‍സ് ദിനം അലങ്കോലപ്പെടുത്തുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി ഹിന്ദുമുന്നണി


ചെന്നൈ: വാലന്‍ൈറന്‍സ് ദിനാഘോഷം അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഹിന്ദുമുന്നണി തമിഴ്‌നാട് ഘടകം രംഗത്ത്. യഥാര്‍ഥ പ്രേമത്തിന് എതിരല്ല ഹിന്ദുമുന്നണി. പ്രണയവും ധീരതയും തമിഴരുടെ ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ വാലന്‍ൈറന്‍സ് ഡേ എന്ന പേരില്‍ ഇത് ആഘോഷമാക്കുന്നതിനും ആഭാസനൃത്തമാടുന്നതിനും ഹിന്ദുമുന്നണി എതിരാണ്-ഹിന്ദുമുന്നണി നേതാവ് എന്‍. മുരുഗാനന്ദന്‍ പറഞ്ഞു. യഥാര്‍ഥ പ്രണയിതാക്കളെ ഒരുമിപ്പിക്കാന്‍ ഹിന്ദു മുന്നണി എന്നും മുന്‍പന്തിയിലുണ്ടാകും. എന്നാല്‍ വാലന്‍ൈറന്‍സ് ദിനത്തില്‍ മൃഗങ്ങളെപ്പോലെ പെരുമാറുന്നവര്‍ക്കെതിരെ പ്രതികരിക്കും. വാലന്‍ൈറന്‍സ് ദിനം, രക്ഷാകര്‍ത്തൃദിനം, ഫ്രണ്ട്ഷിപ്പ് ഡേ, ഫാഷന്‍ ഷോ തുടങ്ങിയവ ഇന്ത്യന്‍ സംസ്‌കാരത്തിനു യോജിച്ചതല്ലെന്നും ജനങ്ങള്‍ ഇവ ബഹിഷ്‌കരിക്കണമെന്നും മുരുഗാനന്ദന്‍ പറഞ്ഞു.....


No comments: