Thursday, February 12, 2009

എല്‍.ഐ.സി. ഭവനവായ്പാ പലിശനിരക്ക് കുറച്ചു


തിരുവനന്തപുരം: എല്‍.ഐ.സി. ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് ഭവനവായ്പയുടെ പലിശനിരക്ക് 8.75 ശതമാനമായി കുറച്ചു. ഇരുപതു വര്‍ഷ കാലാവധിയിലുള്ള 30 ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് പ്രയോജനം ലഭിക്കും. ഇതിന് മുകളിലുള്ള വായ്പകള്‍ക്ക് 9.50 ശതമാനമാണ് പലിശനിരക്ക്.കേശവദാസപുരത്തെ എല്‍.ഐ.സി. ഹൗസിങ് ഫിനാന്‍സ് ഓഫീസില്‍ ആരംഭിച്ച ഹോംലോണ്‍ ഫെസ്റ്റ് 2009 ഈ മാസം 15 വരെ തുടരും. മേളയില്‍ ഭവനവായ്പകളുടെ വിശദാംശങ്ങള്‍ ലഭ്യമാണ്.


No comments: