Thursday, February 12, 2009

ഭോപ്പാല്‍ ദുരന്തം: മദ്ധ്യസ്ഥശ്രമം പാളി


ന്യൂയോര്‍ക്ക്: ഭോപ്പാല്‍വാതകദുരന്തക്കേസില്‍ മദ്ധ്യസ്ഥശ്രമത്തിനുള്ള ഉത്തരവ് നല്‍കാന്‍ അമേരിക്കന്‍ ജഡ്ജ ി വിസമ്മതിച്ചു. മദ്ധ്യസ്ഥശ്രമത്തെ യൂണിയന്‍ കാര്‍ബൈഡ് കമ്പനി എതിര്‍ത്തതിനെ തുടര്‍ന്നാണ് ജഡ്ജ ിയുടെ നടപടി. 1984 ല്‍ ഭോപ്പാലിലെ യൂണിയന്‍കാര്‍ബൈഡ് കമ്പനിയില്‍ നിന്നും വിഷവാതകം ചോര്‍ന്ന് ആയിരത്തോളം പേര്‍ മരിച്ചിരുന്നു. യൂണിയന്‍കാര്‍ബൈഡ് പിന്നീട് ഡോ കെമിക്കല്‍സിന്റെ ഭാഗമായി. ലോകത്തെ ഏറ്റവും വിലയ വ്യവസായ ദുരന്തമായാണ് ഭോപ്പാല്‍ ദുരന്തത്തെ കാണുന്നത്. യൂണിയന്‍ കാര്‍ബൈഡ് 1989 ല്‍ 470 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരമായി ഇന്ത്യക്ക് നല്‍കിയിരുന്നു.


No comments: