Thursday, February 12, 2009

ഭിന്നിപ്പ് ഒഴിവാക്കാന്‍ സി.പി.എം. കേന്ദ്രനേതൃത്വം തിരക്കിട്ട ശ്രമത്തില്‍


ന്യൂഡല്‍ഹി: ലാവലിന്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ മുന്‍ നിലപാടില്‍നിന്ന് പിന്നാക്കം പോവില്ലെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തില്‍ സി.പി.എം. കേരളഘടകത്തിലെ ഭിന്നിപ്പ് ഒഴിവാക്കാന്‍ കേന്ദ്രനേതൃത്വം തിരക്കിട്ട ശ്രമം തുടങ്ങി. ബുധനാഴ്ച ചേര്‍ന്ന 'അവയ്‌ലബിള്‍ പൊളിറ്റ്ബ്യൂറോ' യോഗം ഈ വിഷയമാണ് പ്രധാനമായും ചര്‍ച്ച ചെയ്തതെന്നാണ് സൂചന. നിര്‍ണായക പൊളിറ്റ് ബ്യൂറോ യോഗം ശനിയാഴ്ച ചേരാനിരിക്കെ പ്രശ്‌നപരിഹാരത്തിന് മാര്‍ഗങ്ങള്‍ ആരാഞ്ഞുകൊണ്ട് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മറ്റു പി.ബി. അംഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിക്കൊണ്ടിരിക്കുകയാണ്. പാര്‍ട്ടിയുടെ അഴിമതിവിരുദ്ധ പ്രതിച്ഛായക്ക് കളങ്കമേല്‍പ്പിക്കുന്ന ഒരു തീരുമാനവും കൈക്കൊള്ളരുതെന്ന നിര്‍ദേശമാണ് ബംഗാള്‍, ത്രിപുര, ആന്ധ്ര എന്നിവിടങ്ങളിലെ പി.....


No comments: