Thursday, February 12, 2009

ബഹിരാകാശത്ത് ഉപഗ്രഹങ്ങള്‍കൂട്ടിയിടിച്ച് തകര്‍ന്നു


ഫ്‌ളോറിഡ: ബഹിരാകാശത്തുവെച്ച് രണ്ട് വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നു. സൈബിരിയക്ക് മുകളില്‍ 800 കിലോമീറ്ററോളം ഉയരത്തില്‍ വെച്ചാണ് ഉപഗ്രഹങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. ബഹിരാകാശ ചരിത്രത്തില്‍ ആദ്യമായാണ് രണ്ട് ഉപഗ്രഹങ്ങള്‍ ഇത്തരത്തില്‍ കൂട്ടിയിടിക്കുന്നത്. വളരെ അപൂര്‍വ്വമായി ഇത്തരത്തില്‍ സംഭവിക്കാന്‍ സാധ്യതയുണ്ടായിരുന്നുവെന്ന് ഹൂസ്റ്റണിലെ ജോണ്‍സണ്‍ സ്‌പേസ് സെന്ററിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചു. അന്താരാഷ്ട്ര ബഹിരാകാശനിലയവും അതിലെ മൂന്ന് ബഹിരാകാശ സഞ്ചാരികളും സുരക്ഷിതരാണെന്ന് നാസ അറിയിച്ചു. ഭൂമിയില്‍ നിന്നും 435 കിലോമീറ്റര്‍ അകലെയായാണ് നിലയം ഇപ്പോള്‍ സഞ്ചരിക്കുന്നത്. സാറ്റ്‌ലൈറ്റ് ഫോണ്‍ കമ്പനിയായ ഇറീഡിയം 1997 ല്‍ വിക്ഷേപിച്ചതാണ് കുട്ടിയിച്ച ഉപഗ്രഹങ്ങളിലൊന്ന്.....


No comments: