Monday, February 02, 2009

വിവാദ ക്ലേ ഫാക്ടറിയില്‍ സേ്ഫാടനം: രണ്ടുപേര്‍ മരിച്ചു


കഴക്കൂട്ടം: മേനംകുളം കിന്‍ഫ്ര പാര്‍ക്കിലെ വിവാദമായ ആശാപുര കളിമണ്‍ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ രണ്ടുപേര്‍ മരിച്ചു. ക്ലേ ഫാക്ടറിയുടെ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഒരു വിഭാഗം ആളുകള്‍ ഫാക്ടറി അടിച്ചുതകര്‍ത്തതിന്റെ വിവാദം കെട്ടടങ്ങുന്നതിനു മുമ്പേയാണ് പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്.എറണാകുളം പാക്കോട് ഒളിമോലത്ത് ജോണി വര്‍ഗീസ് (32), ഉത്തര്‍പ്രദേശിലെ ജുബേരിയ സ്വദേശി മിട്ടുറായ് (30) എന്നിവരാണ് ഞായറാഴ്ച ഉച്ചയ്ക്ക് 1.20ന് ഉണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചത്. ആശാപുര കമ്പനിയിലെ പൗഡര്‍ ഡ്രേയ്‌സര്‍ എന്ന വന്‍ പൈപ്പില്‍ ബന്ധിച്ചിരുന്ന ബര്‍ണര്‍ ഇളകിത്തെറിച്ചാണ് അപകടം ഉണ്ടായത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ജീവനക്കാര്‍ തല ഫാക്ടറിയിലെ മറ്റ് ടാങ്കറുകളില്‍ ഇടിച്ചാണ് മരിച്ചത്.....


No comments: