തിരുവനന്തപുരം: ചൊവ്വാഴ്ച യു.ഡി.എഫ്. യോഗം ചേരാനിരിക്കെ കൂടുതല്‍ ഘടകകക്ഷികള്‍ ലോക്‌സഭാ സീറ്റിന് അവകാശവാദവുമായി രംഗത്തു വന്നു. സി.എം.പിയും ജെ.എസ്.എസുമാണ് പുതുതായി സീറ്റ് ആവശ്യപ്പെടുന്നത്. സി.എം.പി. ക്ക് വടകരയും ജെഎസ്.എസിന് ആലപ്പുഴയുമാണ് താല്പര്യം. ചൊവ്വാഴ്ച ചേരുന്ന യു.ഡി.എഫ്. യോഗത്തിലാണ് ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ച നടത്തുന്നത്. രാജ്യസഭാ സീറ്റ് നിഷേധിച്ച സാഹചര്യത്തില്‍ കേരളാകോണ്‍ഗ്രസ് (എം) രണ്ട് ലോക്‌സഭാ സീറ്റുകള്‍ ചോദിച്ചേക്കും. കോട്ടയത്തിന് പുറമേ ഇടുക്കി സീറ്റാണ് മാണി ഗ്രൂപ്പിന്റെ നോട്ടം. എന്നാല്‍ കഴിഞ്ഞ തവണത്തെ അതേ ഫോര്‍മുലയില്‍ സീറ്റ് വിഭജനം നടത്താനാണ് കോണ്‍ഗ്രസ്സിന്റെ തീരുമാനം.....
Monday, February 02, 2009
യു.ഡി.എഫ്. യോഗം നാളെ; ലോക്‌സഭാ സീറ്റിന് അവകാശവാദങ്ങള്‍ ഉയരുന്നു
തിരുവനന്തപുരം: ചൊവ്വാഴ്ച യു.ഡി.എഫ്. യോഗം ചേരാനിരിക്കെ കൂടുതല്‍ ഘടകകക്ഷികള്‍ ലോക്‌സഭാ സീറ്റിന് അവകാശവാദവുമായി രംഗത്തു വന്നു. സി.എം.പിയും ജെ.എസ്.എസുമാണ് പുതുതായി സീറ്റ് ആവശ്യപ്പെടുന്നത്. സി.എം.പി. ക്ക് വടകരയും ജെഎസ്.എസിന് ആലപ്പുഴയുമാണ് താല്പര്യം. ചൊവ്വാഴ്ച ചേരുന്ന യു.ഡി.എഫ്. യോഗത്തിലാണ് ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ച നടത്തുന്നത്. രാജ്യസഭാ സീറ്റ് നിഷേധിച്ച സാഹചര്യത്തില്‍ കേരളാകോണ്‍ഗ്രസ് (എം) രണ്ട് ലോക്‌സഭാ സീറ്റുകള്‍ ചോദിച്ചേക്കും. കോട്ടയത്തിന് പുറമേ ഇടുക്കി സീറ്റാണ് മാണി ഗ്രൂപ്പിന്റെ നോട്ടം. എന്നാല്‍ കഴിഞ്ഞ തവണത്തെ അതേ ഫോര്‍മുലയില്‍ സീറ്റ് വിഭജനം നടത്താനാണ് കോണ്‍ഗ്രസ്സിന്റെ തീരുമാനം.....
ശുപാര്‍ശ തള്ളണമെന്ന് സി.പി.എം.തിരഞ്ഞെടുപ്പുകമ്മീഷന്‍ പ്രശ്‌നം പുകയാന്‍ സാധ്യത
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം നവീന്‍ ചാവ്‌ലയെ മാറ്റണമെന്ന മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. ഗോപാലസ്വാമിയുടെ ആവശ്യത്തിനെതിരെ കോണ്‍ഗ്രസ്സും യു.പി.എ. സഖ്യകക്ഷികളും രംഗത്തെത്തിയ സാഹചര്യത്തില്‍ പ്രശ്‌നം നീറിപ്പുകയാന്‍ സാധ്യത. ഗോപാലസ്വാമിയുടെ നിര്‍ദേശം തള്ളണമെന്ന് സി.പി.എമ്മും ആവശ്യപ്പെട്ടു. എന്നാല്‍, ബി.ജെ.പി. മുഖ്യകമ്മീഷണര്‍ക്ക് ശക്തമായ പിന്തുണയുമായി നിലയുറപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പു കമ്മീഷനില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നാണ് ആഭ്യന്തരമന്ത്രി പി.ചിദംബരം പറഞ്ഞത്.തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി ബന്ധപ്പെട്ട്്് കമ്മീഷന്‍ ചൊവ്വാഴ്ച വിളിച്ചുചേര്‍ത്തിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ നവീന്‍ ചാവ്‌ലയും പങ്കെടുക്കുന്നുണ്ട്.....
ഉപ്പള ചുകപ്പണിഞ്ഞു; നവകേരള യാത്രയ്ക്ക് ഇന്ന് തുടക്കം
ഉപ്പള: സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന നവകേരള യാത്രയുടെ ഉദ്ഘാടനത്തിന് ഉപ്പള ഒരുങ്ങി. ചടങ്ങ് ചരിത്രസംഭവമാക്കാനുള്ള തയ്യാറെടുപ്പുകളാണ് പൂര്‍ത്തിയായത്. ജില്ലയിലുടനീളം വിളംബരറാലികളും പ്രകടനങ്ങളും നടത്തി. നഗരവഴികളും ഗ്രാമ പാതകളും ചുകപ്പില്‍ മുങ്ങി. തിങ്കളാഴ്ച വൈകിട്ട് നാലിന് പോളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ളയാണ് യാത്ര ഉദ്ഘാടനംചെയ്യുന്നത്. പോളിറ്റ്ബ്യൂറോ അംഗവും ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍, മന്ത്രിമാരായ എം.എ.ബേബി, പി.കെ.ശ്രീമതി, കേന്ദ്രകമ്മിറ്റിയംഗം പി.കരുണാകരന്‍ എം.പി. എന്നിവര്‍ പ്രസംഗിക്കും. എ.വിജയരാഘവന്‍ എം.പി., ഇ.പി.ജയരാജന്‍, എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍, കെ.ടി.....
Sunday, February 01, 2009
മൂഴിയാര്‍ : ട്രാന്‍സേ്ഫാര്‍മര്‍ കത്തി ; ജനറേറ്റര്‍ മുടങ്ങി
18 കോടിയുടെ വൈദ്യുതി ഉത്പാദനനഷ്ടം തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിന്റെ മൂഴിയാര്‍ പവര്‍ ഹൗസില്‍ അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനക്ഷമമാക്കിയ ജനറേറ്ററിന്റെ പരീക്ഷണ ഓട്ടത്തിനിടെ ട്രാന്‍സേ്ഫാര്‍മര്‍ കത്തിപ്പോയി. കഴിഞ്ഞദിവസം കമ്മിഷന്‍ ചെയ്യാനിരുന്ന 57 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള ജനറേറ്ററിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ ഒരു മാസമെങ്കിലും വൈകുമെന്നാണ് കരുതുന്നത്. ദിനംപ്രതി 60 ലക്ഷം രൂപയുടെ ഉത്പാദനനഷ്ടം കണക്കാക്കിയാല്‍ 18 കോടി രൂപയുടെ നഷ്ടമാണ് ബോര്‍ഡിന് ഇതുവഴി ഉണ്ടാകുക. ജനറേറ്റര്‍ കമ്മീഷന്‍ ചെയ്തിരുന്നെങ്കില്‍ വെള്ളിയാഴ്ച മുതല്‍ 57 മെഗാവാട്ടിന്റെ കുറഞ്ഞ നിരക്കിലുള്ള ജലവൈദ്യുതി കൂടി സംസ്ഥാനത്തിന് കിട്ടുമായിരുന്നു. പരീക്ഷണ ഓട്ടത്തിനിടെ ട്രാന്‍സേ്ഫാര്‍മര്‍ കത്തിയ വിവരം അധികൃതര്‍ അതിരഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.....
ഇന്ത്യയ്ക്ക് 15 റണ്‍സ് ജയം
കൊളംബോ: കണ്ടംബിയുടെ (93നോട്ടൗട്ട്) ചെറുത്തുനില്‍പ്പിനും ഭാഗ്യകടാക്ഷത്തിനും രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ആതിഥേയരായ ശ്രീലങ്കയ്ക്ക് വിജയം സമ്മാനിക്കാനായില്ല. ലങ്കയെ 15 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 257 റണ്‍സിന്റെ ലക്ഷ്യം പിന്‍തുടര്‍ന്ന ലങ്ക 49.2 ഓവറില്‍ 241 റണ്‍സിന് പുറത്തായി. കളിയുടെ അവസാന ഘട്ടത്തില്‍ വിക്കറ്റുകള്‍ തുരുതുരാവീണത് അവരെ തോല്‍വിയിലേക്ക് നയിച്ചു.ഇന്ത്യയ്ക്കുവേണ്ടി ഇഷാന്ത് ശര്‍മ 57 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തി. ശര്‍മയാണ് കളിയിലെ കേമന്‍.ഉജ്വലമായി ബാറ്റിങ് തുടങ്ങിയ ഇന്ത്യ അവസാന 17 ഓവറുകളില്‍ നിറംമങ്ങിയപ്പോള്‍ പ്രതീക്ഷിച്ച സ്‌കോര്‍ കണ്ടെത്താനായില്ല. ആഗ്രഹിച്ചതിലും 30 റണ്‍സെങ്കിലും കുറവു നേടാനേ ഇന്ത്യന്‍ നിരയ്ക്ക് കഴിഞ്ഞുള്ളൂ.....
പിണറായിയെ പ്രതിയാക്കിയത് ഗൂഢാലോചന -കാരാട്ട്
കല്പറ്റ: എസ്.എന്‍.സി. ലാവലിന്‍ കേസില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ സി.ബി.ഐ. പ്രതിപ്പട്ടികയില്‍ പെടുത്തിയതിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് പാര്‍ട്ടി ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തി.പിണറായിയെ വ്യക്തിഹത്യ നടത്താനുള്ള ശ്രമങ്ങള്‍ക്ക് കേരളത്തിലെ ജനങ്ങള്‍ തക്ക മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാ കിസാന്‍സഭയും കര്‍ഷകത്തൊഴിലാളി യൂണിയനും ചേര്‍ന്നു സംഘടിപ്പിക്കുന്ന ദേശീയ കാര്‍ഷിക സെമിനാറിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാരാട്ട്.കേന്ദ്രനിയന്ത്രണത്തിലുള്ള സി.ബി.ഐ.യെ ഉപയോഗിച്ച് സി.പി.എം. നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കേരളത്തില്‍ സി.....
ചാവ്‌ലയ്‌ക്കെതിരെ ഗോപാലസ്വാമി; തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പ്രതിസന്ധി
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷനില്‍ തന്റെ സഹപ്രവര്‍ത്തകനായ നവീന്‍ ചാവ്‌ലയെ നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. ഗോപാലസ്വാമി രാഷ്ട്രപതിക്ക് സ്വമേധയാ നല്‍കിയ നിവേദനം വന്‍വിവാദത്തിന് വഴിയൊരുക്കി. ഭരണഘടനാവിദഗ്ധരും പ്രമുഖ രാഷ്ട്രീയ കക്ഷികളും ഗോപാലസ്വാമിയുടെ നടപടിയെ ചോദ്യം ചെയ്തു. എന്നാല്‍, ബി.ജെ.പി. അദ്ദേഹത്തെ പിന്തുണച്ചു.ഗോപാലസ്വാമി അടുത്ത ഏപ്രില്‍ ഇരുപതിന് വിരമിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍-മെയ് മാസങ്ങളിലായി നടക്കും. ഈ ഘട്ടത്തില്‍ അടുത്ത മുഖ്യകമ്മീഷണറാകേണ്ട സഹപ്രവര്‍ത്തകനെതിരെ അദ്ദേഹം നടപടിക്ക് ശുപാര്‍ശ ചെയ്തതാണ് വിവാദമായത്.നവീന്‍ ചാവ്‌ല 'പക്ഷഭേദം' കാട്ടുന്നുവെന്നാണ് ഗോപാലസ്വാമിയുടെ പ്രധാന ആരോപണം.....
റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കറുത്ത നേതാവ്
ന്യൂയോര്‍ക്ക്: അമേരിക്കയിലെ രാഷ്ട്രീയരംഗം വെള്ളിയാഴ്ച വീണ്ടും ചരിത്രമുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിച്ചു. കറുത്തവര്‍ഗക്കാര്‍ ന്യൂനപക്ഷമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അമരക്കാരനായി ചരിത്രത്തിലാദ്യമായി ആഫ്രിക്കന്‍-അമേരിക്കന്‍ വംശജന്‍ തിരഞ്ഞെടുക്കപ്പെട്ടു. മേരിലാന്‍ഡിലെ മുന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മൈക്കല്‍ സ്റ്റീല്‍ ആണ് റിപ്പബ്ലിക്കന്‍ ദേശീയസമിതിയുടെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത്. കറുത്ത വംശജനായ ആദ്യ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ അധികാരത്തിലേറി 10 ദിവസത്തിനുള്ളില്‍ മറ്റൊരു കറുത്ത വംശജന്‍കൂടി രാഷ്ട്രീയത്തിലെ ഉന്നതസ്ഥാനത്തെത്തിയത് അമേരിക്കന്‍ രാഷ്ട്രീയരംഗത്തെ മാറ്റത്തിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. മുഖ്യ എതിര്‍സ്ഥാനാര്‍ഥി കെയ്റ്റണ്‍ ഡൗസണെ 77-നെതിരെ 91 വോട്ടിന് തോല്പിച്ചാണ് സ്റ്റീല്‍ ചെയര്‍മാനായത്.....
പവന് 10,400 രൂപ
കൊച്ചി: പവന്‍വില പുതിയ ഉയരത്തില്‍. ശനിയാഴ്ച 120 രൂപ വര്‍ധിച്ചതോടെ പവന്‍ വില 10,400 രൂപയിലെത്തി. ഗ്രാമിന് 1300 രൂപ. തങ്കത്തിന് 1401 രൂപയില്‍നിന്ന് 1415 രൂപയിലേക്ക് ഉയര്‍ന്നു. ന്യൂയോര്‍ക്കില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 928 ഡോളറിലെത്തിയ സ്ഥിതിക്ക് കേരളത്തില്‍ പവന് 11,000 രൂപയിലെത്തേണ്ടതായിരുന്നുവെന്നും ആഗോളവിലയേക്കാള്‍ 3-4 ശതമാനം ഡിസ്‌ക്കൗണ്ടിലാണ് വില്പനയെന്നും കാലിക്കറ്റ് ബുള്ള്യന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി രാംമോഹന്‍ കമ്മത്ത് ചൂണ്ടിക്കാട്ടി. അമേരിക്കയില്‍ 2008ന്റെ നാലാം പാദത്തില്‍ മൊത്ത ആഭ്യന്തര ഉല്പാദനം 3.8 ശതമാനം മുരടിച്ചതാണ് സ്വര്‍ണവിപണിയെ ഉയര്‍ത്തിയത്. ഒപ്പം തൊഴിലില്ലാപ്പടയുടെ എണ്ണം കൂടുകയും ഭവനമേഖലയിലെ തകര്‍ച്ച തുടരുകയുമാണ്.....
ക്വസ്റ്റ് ഫോര്‍ ഫയര്‍ പ്രദര്‍ശനത്തിന്
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടിയ ഹോളിവുഡ് ചിത്രം ക്വസ്റ്റ് ഫോര്‍ ഫയര്‍ പ്രദര്‍ശനത്തിനെത്തുന്നു. റ്റ്വന്റിയത്ത് സെഞ്ച്വറി ഫോക്‌സ് നിര്‍മിച്ച ഈ ചിത്രം കേരളത്തില്‍ ശ്രീകൃഷ്ണാ ഫിലിംസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. എണ്‍പതിനായിരം വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ആദിമ ഗോത്രവര്‍ഗങ്ങളുടെ ജീവിതവും നിഗൂഢവനങ്ങളും കൊടുമുടികളും താണ്ടിയുള്ള സംഘര്‍ഷയാത്രകളും പരിണാമങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന വിഷയം. ഘോരയുദ്ധങ്ങളും ഗോത്രപ്പോരുകളും അതിജിവിച്ചുള്ള യാത്രയാണ് ഇവിടെ നടക്കുന്നത്. കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ സഹായമില്ലാതെ മേക്കപ്പിലൂടെയും കലാസംവിധാനത്തിലൂടെയും ഛായാഗ്രണ സാങ്കേതികതയിലൂടെയുമാണ് ഇതിലെ സാഹസികരംഗങ്ങള്‍ ഒരുക്കിയതെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.....
കാണ്ടേയ്ക്ക് രണ്ടാംഭാഗം
കാണ്ടേ എന്ന ബോളിവുഡ് ചിത്രത്തിന്റെ രണ്ടാംഭാഗം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് നിര്‍മാതാവും സംവിധായകനുമായ സഞ്ജയ്ഗുപ്ത. അമിതാഭ്ബച്ചന്‍, സഞ്ജയ്ദത്ത്, സുനില്‍ഷെട്ടി, മഹേഷ് മഞ്ജ്‌രേക്കര്‍, ലക്കി അലി, കുമാര്‍ ഗൗരവ്, മല്ലിക അറോറ ഖാന്‍, ഇഷ കോപികര്‍ എന്നീ പ്രമുഖ താരങ്ങള്‍ ഒന്നിച്ച ചിത്രമാണ് കാണ്ടേ. എന്നാല്‍ രണ്ടാം ഭാഗത്തില്‍ ഈ താരപ്പട്ടികയില്‍നിന്ന് ആരെല്ലാം ഉണ്ടാവുമെന്ന കാര്യം ഗുപ്ത ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പ്രേക്ഷകര്‍ക്കിടയില്‍ ഒരു അഭിപ്രായവോട്ടെടുപ്പ് നടത്തി താരങ്ങളെ നിശ്ചയിക്കാനുള്ള പുറപ്പാടിലാണ് സഞ്ജയ്ഗുപ്തയെന്നും സൂചനയുണ്ട്. ബിഗ് ബി എന്തായാലും രണ്ടാംഭാഗത്തിലും ഉണ്ടാകുമെന്നും ബോളിവുഡില്‍ സംസാരമുണ്ട്. ആദ്യഭാഗം സംവിധാനം ചെയ്തത് സഞ്ജയ് ഗുപ്ത തന്നെയായിരുന്നുവെങ്കില്‍ രണ്ടാംഭാഗം രോഹിത്‌റോയ് സംവിധാനം ചെയ്യും.....
പ്രഭാകരന്റെ ഒരു ബങ്കര്‍കൂടി പിടിച്ചു; പുലികള്‍ക്ക് പുതിയ നയതന്ത്ര പ്രതിനിധി
കൊളംബോ: എല്‍.ടി.ടി.ഇയുമായി വെടിനിര്‍ത്തലിനുള്ള സാധ്യത തള്ളിയ ശ്രീലങ്കന്‍ സൈന്യം അവശേഷിക്കുന്ന പുലികേന്ദ്രങ്ങള്‍കൂടി കീഴടക്കാന്‍ ആക്രമണം ശക്തമാക്കി. പുലിത്തലവന്‍ പ്രഭാകരന്‍ ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന ഒരു ബങ്കര്‍കൂടി സൈന്യം പിടിച്ചെടുത്തു. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനും സാധാരണക്കാര്‍ക്ക് രക്ഷപ്പെടാന്‍ സുരക്ഷിത പാതയൊരുക്കാനും അന്താരാഷ്ട്ര സമ്മര്‍ദം മുറുകുന്നതിനിടെ എല്‍.ടി.ടി.ഇ. നയതന്ത്രശ്രമങ്ങള്‍ക്കായി ശെല്‍വരശ പത്മനാഥനെ പുതിയ പ്രതിനിധിയായി നിയമിച്ചു. സാധാരണക്കാര്‍ക്ക് സുരക്ഷിതപാതയൊരുക്കാന്‍ സര്‍ക്കാര്‍ നല്‍കിയ 48 മണിക്കൂര്‍ സമയം തീരുന്നതിനുമുമ്പുതന്നെ ജനവാസ പ്രദേശങ്ങളില്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റതായും വാന്നിയില്‍ കത്തോലിക്ക സഭയുടെ കീഴിലുള്ള മനുഷ്യവികസന കേന്ദ്രത്തിന്റെ ഓഫീസ് തകര്‍ന്നതായും പുലി അനകൂല വെബ്‌സൈറ്റായ തമിഴ്‌നെറ്റ് റിപ്പോര്‍ട്ട് ചെയ്തു.....
ഇന്‍ക്യുബേറ്ററില്‍ തീപ്പിടിത്തം: പട്യാലയില്‍ 5 ശിശുക്കള്‍ വെന്തുമരിച്ചു
പട്യാല: പഞ്ചാബിലെ പട്യാലയില്‍ സര്‍ക്കാര്‍ ആസ്പത്രിയിലെ ഇന്‍ക്യുബേറ്ററില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ തീപ്പിടിത്തത്തില്‍ അഞ്ച് നവജാതശിശുക്കള്‍ വെന്തുമരിച്ചു. മൂന്ന് ശിശുക്കള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. രജീന്ദ്ര ആസ്പത്രിയില്‍ മൂന്നരയോടെയാണ് അപകടം. മഞ്ഞപ്പിത്തമുണ്ടെന്നു സംശയിക്കുന്ന പത്ത് കുഞ്ഞുങ്ങളാണ് അപകടസമയത്ത് ഇന്‍ക്യുബേറ്ററില്‍ ഉണ്ടായിരുന്നത്. മൂന്നുദിവസം മുതല്‍ ഏഴുദിവസംവരെ പ്രായമുള്ള മൂന്ന് ആണ്‍കുഞ്ഞുങ്ങളും രണ്ട് പെണ്‍കുഞ്ഞുങ്ങളുമാണ് മരിച്ചത്. ഇന്‍ക്യുബേറ്ററിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിനു കാരണമെന്നു കരുതുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് യൂണിറ്റിലെ ഒരു ട്യൂബ്‌ലൈറ്റ് പൊട്ടിത്തെറിച്ചപ്പോള്‍ സേ്ഫാടനമുണ്ടായി. സേ്ഫാടനത്തില്‍ മറ്റ് ട്യൂബ്‌ലൈറ്റുകളും ഗ്ലാസുകളും പൊട്ടിത്തെറിച്ചു.....
ബസ്ചാര്‍ജ് കുറയ്ക്കാന്‍ എല്‍.ഡി.എഫ്. നിര്‍ദേശം
തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ രണ്ട്തവണയായി കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ ചെറിയ കുറവിന് ആനുപാതികമായി ബസ്ചാര്‍ജില്‍ വേണ്ട കുറവ് വരുത്താന്‍ എല്‍.ഡി.എഫ്. ഏകോപനസമിതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ക്രൂഡ് ഓയിലിന്റെ വില അന്താരാഷ്ട്ര വിപണിയില്‍ 147 ഡോളറില്‍നിന്നും 33 ഡോളറായാണ് കുറഞ്ഞിരിക്കുന്നത്. അതിനനുസരിച്ചുള്ള കുറവ് വരുത്താതെ കേന്ദ്ര സര്‍ക്കാര്‍ കുത്തകകളെ സഹായിക്കാനാണ് ശ്രമിച്ചതെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. ബസ്‌യാത്രാ നിരക്ക് കുറയ്ക്കുന്നതിനൊപ്പം ഓട്ടോ - ടാക്‌സി നിരക്കും കുറയ്ക്കുമോയെന്ന ചോദ്യത്തിന് അതുസംബന്ധിച്ച് ചര്‍ച്ച നടത്തി വേണ്ട നടപടിയെടുക്കുമെന്നായിരുന്നു മറുപടി. ബസ്ചാര്‍ജ് കുറയ്ക്കാനുള്ള നീക്കത്തെ ബസുടമകളുടെ സംഘടനകള്‍ എതിര്‍ത്തകാര്യം ശ്രദ്ധയില്‍പ്പെട്ടോയെന്ന ചോദ്യത്തിന് അവര്‍ എതിര്‍ക്കുന്നുണ്ടെങ്കിലും ഇന്ധന വില കുറഞ്ഞുവെന്നത് വസ്തുതയാണല്ലോയെന്ന് വൈക്കം വിശ്വന്‍ മറുപടി നല്‍കി.....
സെറീനയ്ക്ക് പത്താം ഗ്രാന്റ്‌സ്‌ലാം
ജൂനിയര്‍ കിരീടം ഭാംബ്രിയ്ക്ക് ഝ ഭൂപതി സഖ്യം ഫൈനലില്‍ തോറ്റുമെല്‍ബണ്‍: അമേരിക്കയുടെ സെറീനാ വില്യംസിന് നാലാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍കിരീടവും ലോക വനിതാ ഒന്നാംനമ്പര്‍ പദവിയും. പത്താം ഗ്രാന്റ്‌സ്‌ലാം കിരീടമാണ് സെറീന സ്വന്തമാക്കിയത്. ജൂനിയര്‍ കിരീടം ചൂടി ഇന്ത്യയുടെ യുകി ഭാംബ്രിയും മെല്‍ബണില്‍ ചരിത്രം സൃഷ്ടിച്ചു. എന്നാല്‍ പുരുഷ ഡബിള്‍സ് കിരീടം ചൂടാനുള്ള ഇന്ത്യയുടെ മഹേഷ് ഭൂപതിയുടെ സ്വപ്നം പൊലിഞ്ഞു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കണ്ട ഏകപക്ഷീയമായ ഫൈനലുകളിലൊന്നാണിത്. മൂന്നാം സീഡ് റഷ്യയുടെ ദിനാര സാഫിനയെ സെറീന തകര്‍ത്ത്‌വിട്ടത് (6-0, 6-3) എന്ന സേ്കാറിനാണ്. ആദ്യസെറ്റില്‍ വെറും എട്ട് പോയന്റുകള്‍ മാത്രമാണ് സെറീന എതിരാളിക്ക് വിട്ടുകൊടുത്തത്.....
ഈസ്റ്റ് ബംഗാളിനെ വീണ്ടും മുംബൈ എഫ്.സി. തോല്പിച്ചു
മുംബൈ: സ്വന്തം തട്ടകത്തില്‍ മുംബൈ എഫ്.സിയോടേറ്റ തോല്‍വിക്ക് മറുപടി നല്‍കാനുള്ള കൊല്‍ക്കത്ത വമ്പന്മാരായ ഈസ്റ്റ്ബംഗാളിന്റെ ശ്രമം പരാജയപ്പെട്ടു. ഐ-ലീഗില്‍ മുംബൈയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മുംബൈ ടീം ഈസ്റ്റ്ബംഗാളിനെ മെരുക്കി (2-1). ഈ വിജയത്തോടെ ലീഗ് പട്ടികയില്‍ മുംബൈ എഫ്.സി. 21 പോയന്‍േറാടെ നാലാംസ്ഥാനത്ത് തുടരുകയാണ്. ഒന്നാം പകുതിയില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് മുംബൈ ടീം വിജയം കണ്ടത്. രണ്ടാംപകുതിയില്‍ കളിതുടങ്ങി മൂന്നുമിനിറ്റിനുള്ളില്‍ സമനില പിടിച്ച അവര്‍ കളിയവസാനിക്കാന്‍ അഞ്ചുമിനിറ്റ് ബാക്കിനിലേ്ക്കയാണ് തങ്ങളുടെ വിജയം ഉറപ്പിച്ചത്. പ്രതിരോധത്തിലെ കരുത്തന്‍ സുലേ മൂസയും ആക്രമണത്തിന് ചുക്കാന്‍ പിടിക്കുന്ന സുനില്‍ ഛേത്രിയും ഇല്ലാതെയാണ് ഈസ്റ്റ്ബംഗാള്‍ ഗ്രൗണ്ടിലിറങ്ങിയത്.....
റവന്യുസംഘത്തെ ആക്രമിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസ്സെടുക്കുന്നു
നാലുപേര്‍ അറസ്റ്റില്‍മലപ്പുറം: മങ്കടയ്ക്ക് സമീപം യു.കെ. പടി പന്തല്ലൂരില്‍ മണല്‍ക്കടത്ത് തടയുന്നതിനിടെ തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള റവന്യുസംഘത്തെ ലോറിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലുപേരെ മലപ്പുറം പോലീസ് അറസ്റ്റുചെയ്തു. ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസ് എടുത്തു. മിനി ലോറി ഡ്രൈവര്‍ പള്ളിപ്പുറം പൊറ്റമ്മല്‍ അബ്ദുള്‍ഷുക്കൂര്‍ (29), ക്ലീനറും വാഹന ഉടമയുടെ മകനുമായ പള്ളിപ്പുറം കൂരിമണ്ണില്‍ വിലങ്ങപ്പുറത്ത് അനീസ് (19), മണല്‍ലോറിക്ക് എസ്‌കോര്‍ട്ട് ബൈക്കില്‍വന്ന പള്ളിപ്പുറം ചാത്തന്‍കുളം ഹാരിസ് (26), വാഹന ഉടമ പള്ളിപ്പുറം കൂരിമണ്ണില്‍ വിലങ്ങപ്പുറത്ത് സക്കീന (37) എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ അബ്ദുള്‍ ഷുക്കൂറിനെ ഇരുമ്പുഴിയിലുള്ള ഭാര്യവീട്ടില്‍ വെച്ചും അനീസിനെ കൂട്ടിലങ്ങാടിയില്‍ മാതാവിന്റെ വീട്ടില്‍വെച്ചും ഹാരീസിനെ പള്ളിപ്പുറത്തുവെച്ചും സക്കീനയെ വീട്ടില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.....
പാകിസ്താനില്‍നിന്ന് ഔദ്യോഗിക പ്രതികരണം ലഭിച്ചില്ല -പ്രണബ്
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെപ്പറ്റി പാകിസ്താന്‍ ഇതേവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി പ്രണബ്മുഖര്‍ജി പറഞ്ഞു. മുംബൈ ആക്രമണക്കേസില്‍ പാകിസ്താന്‍ സ്വീകരിച്ച അന്വേഷണനടപടികളുടെ അവസാനവിവരം ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ ഷഹീദ് മാലിക് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ അറിയിച്ചിട്ടില്ലെന്ന് പാക് വിദേശമന്ത്രി ഷാ മുഹമ്മദ് ഖുറൈഷി അവകാശപ്പെട്ടിരുന്നു. പാകിസ്താന്‍ ഹൈക്കമ്മീഷണര്‍ ജനവരി 29ന് മന്ത്രി ചിദംബരത്തെ കണ്ടിരുന്നു. അദ്ദേഹം മുംബൈ ആക്രമണവുമായ ബന്ധപ്പെട്ട അന്വേഷണത്തെപ്പറ്റി ഒരു വിവരവും കൈമാറിയിട്ടില്ല-പ്രണബ് മുഖര്‍ജി പ്രസ്താവനയില്‍ വ്യക്തമാക്കി.....
അന്വേഷണ പുരോഗതി അറിയിച്ചു; റിപ്പോര്‍ട്ട് ഉടന്‍ കൈമാറും -പാകിസ്താന്‍
ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താന്‍ നടത്തിയ അന്വേഷണത്തിന്റെ പുരോഗതി ഇന്ത്യയെ അറിയിച്ചതായി പാകിസ്താന്‍ വ്യക്തമാക്കി. ഇന്ത്യ നല്‍കിയ തെളിവുകളെക്കുറിച്ച് ഫെഡറല്‍ അന്വേഷണ ഏജന്‍സി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഏതാനും ദിവസങ്ങള്‍ക്കകം ഇന്ത്യയ്ക്ക് ഔദ്യോഗികമായി കൈമാറുമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി പറഞ്ഞതായി 'ഡോണ്‍' ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ ഷാഹിദ് മാലിക് വ്യാഴാഴ്ച ആഭ്യന്തരമന്ത്രി ചിദംബരത്തെ കണ്ടാണ് അന്വേഷണ പുരോഗതി അറിയിച്ചതെന്ന് ഖുറേഷി പറഞ്ഞു. ഇന്ത്യ നല്‍കിയ തെളിവുകളെക്കുറിച്ച് അന്വേഷിച്ച മൂന്നംഗസമിതി വെള്ളിയാഴ്ചയാണ് റിപ്പോര്‍ട്ട് പാക് ആഭ്യന്തര മന്ത്രാലയത്തിനു സമര്‍പ്പിച്ചത്.....
വിനിത വീണ്ടും മലയാളത്തിലേക്ക്
ബ്ലെസ്സിയുടെ 'കല്‍ക്കട്ട ന്യൂസി'ലെ 'കണ്ണാടിക്കൂട്ടിലെ' എന്ന ഗാനത്തിലൂടെയാണ് കുറ്റിപ്പുറം തവനൂര്‍ സ്വദേശിയായ വിനിത ചലച്ചിത്ര പിന്നണിഗാനരംഗത്തെത്തുന്നത്. മലയാളത്തില്‍ നിന്ന് നേരെ തമിഴിലേക്കും പിന്നീട് തെലുങ്കിലേക്കും കൂടുമാറിയ വിനിത ഇതിനകം ദക്ഷിണേന്ത്യയിലെ ശ്രദ്ധേയയായ ഗായികയായി മാറിക്കഴിഞ്ഞു.'എന്നെ തെരിയുമാ' എന്ന ചിത്രത്തില്‍ ഇളയരാജ ഈണമിട്ട 'തണ്ണിക്കറുത്തിടിച്ച്', ആനന്ദതാണ്ഡവത്തിലെ 'കനാ കാണ്‍കിറേന്‍' എന്നീ ഗാനങ്ങളെല്ലാം തമിഴകത്തെ എഫ്.എം. റേഡിയോകളിലെ സൂപ്പര്‍ ഹിറ്റുകളാണ്. വിനിതയ്‌ക്കൊപ്പം ആനന്ദതാണ്ഡവത്തിലെ ഗാനം പാടിയിരിക്കുന്നത് ശുഭമുദ്ഗലും നിത്യശ്രീയുമാണ്. സുരേഷ്‌ഗോപിയുടെ പുതിയ ചിത്രം 'കാഞ്ചീപുരത്തെ കല്യാണ'ത്തിലൂടെ മലയാള ഗാനരംഗത്തേക്ക് തിരിച്ചെത്തുകയാണ് വിനീത ഇപ്പോള്‍.....
മലബാര്‍ സിമന്റ്‌സ് രജതജൂബിലി നാളെ
പാലക്കാട്: സാമ്പത്തിക മാന്ദ്യത്തിനിടയിലും മികച്ച ലാഭം ഉറപ്പാക്കി മലബാര്‍ സിമന്റ്‌സ് രജതജൂബിലി ആഘോഷത്തിനൊരുങ്ങുന്നു. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്‌സില്‍ സിമന്റ് ഉല്പാദനം തുടങ്ങിയിട്ട് ഫിബ്രവരി രണ്ടിന് 25 വര്‍ഷം തികയും. 2008-09 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പത്തുമാസ കാലയളവില്‍ കമ്പനിയുടെ ലാഭം 30 കോടി രൂപയാണ്. ഗുണനിലവാരമുള്ള കല്‍ക്കരി ലഭ്യതയിലനുഭവപ്പെട്ട ക്ഷാമവും പവര്‍കട്ടുമാണ് മുന്‍വര്‍ഷത്തെക്കാള്‍ ലാഭം അല്പം കുറയാന്‍ കാരണമായത്. തിരച്ചടികളുണ്ടായിരുന്നില്ലെങ്കില്‍ ഈ കാലയളവില്‍ ലാഭം 37 കോടിയെങ്കിലുമാകേണ്ടതായിരുന്നുവെന്ന് കമ്പനിവൃത്തങ്ങള്‍ പറയുന്നു. 2007-08 ല്‍ വിറ്റുവരവിലും അറ്റാദായത്തിലും മലബാര്‍ സിമന്റ്‌സിന് സര്‍വകാല റെക്കോഡ് സ്ഥാപിക്കാനായി.....
പെരിഷബിള്‍ കാര്‍ഗോ കേന്ദ്രം ഉദ്ഘാടനം നാളെ
നെടുമ്പാശ്ശേരി: കയറ്റുമതി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് കൊച്ചി വിമാനത്താവളത്തില്‍ നിര്‍മിച്ചിട്ടുള്ള പെരിഷബിള്‍ കാര്‍ഗോ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഫിബ്രവരി 2ന് വൈകീട്ട് 5ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നിര്‍വഹിക്കും. പെരിഷബിള്‍ കാര്‍ഗോ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുള്ള സംവിധാനങ്ങളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി ജയറാം രമേശ് നിര്‍വഹിക്കും. മന്ത്രി എസ്.ശര്‍മ അധ്യക്ഷനാകും. പഴവര്‍ഗങ്ങളും പച്ചക്കറിയും മറ്റും കേടുകൂടാതെ സൂക്ഷിച്ച് വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നതിനുവേണ്ടിയാണ് പെരിഷബിള്‍ കാര്‍ഗോ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ഒരു വര്‍ഷം 25,000 മെട്രിക് ടണ്‍ ഉല്പന്നങ്ങള്‍ കയറ്റി അയയ്ക്കുന്നതിനുള്ള സൗകര്യം ഇവിടെയുണ്ട്. 22,000 ചതുരശ്രയടിയിലാണ് കേന്ദ്രം പണികഴിപ്പിച്ചിരിക്കുന്നത്.....
മെഹ്‌റയുടെ ഇഷ്ടതാരമായി അഭിഷേക്
ഡല്‍ഹി നഗരത്തെ ഏറെ ഇഷ്ടമാണ് സംവിധായകന്‍ രാകേഷ് ഓംപ്രകാശ് മെഹ്‌റയ്ക്ക്. ഒപ്പം അഭിഷേക് ബച്ചനെയും. മെഹ്‌റയുടെ പുതിയ ചിത്രമായ 'ഡല്‍ഹി ആറി'ല്‍ നായകന്‍ ജൂനിയര്‍ ബച്ചനാണ്. നായിക സോനംകപൂറും. നായകസ്ഥാനത്തേക്ക് ഹൃത്വിക് റോഷന്‍, രണ്‍ബീര്‍ കപൂര്‍ എന്നിവരെയാണ് പരിഗണിച്ചിരുന്നതെന്നും ഇവരെ കിട്ടാതെ വന്നപ്പോഴാണ് അഭിഷേകിന് അവസരം നല്കിയതെന്നുമുള്ള പ്രചാരണം അവാസ്തവമാണെന്നാണ് സംവിധായകന്‍ പറയുന്നത്. ''അഭിഷേക് ബച്ചനെ മനസ്സില്‍ കണ്ടുകൊണ്ടാണ് ഞാന്‍ ഡല്‍ഹി ആറിന്റെ പ്രാരംഭജോലികള്‍ തുടങ്ങിയതുതന്നെ. ആറുവര്‍ഷംമുമ്പാണ് ഇക്കാര്യം ആദ്യമായി ഞാന്‍ അഭിഷേകിനോട് സംസാരിച്ചത്. 'രംഗ് ദേ ബസന്തി'യുടെ തിരക്കില്‍ ഡല്‍ഹി ആറ് തത്കാലം മാറ്റിവെച്ചു' -രാകേഷ് മെഹ്‌റ പറയുന്നു.....
ശൈഖ് ഷരീഫ് അഹമ്മദ് സൊമാലിയ പ്രസിഡന്റ്
ജിബൗട്ടി: സൊമാലിയയുടെ പ്രസിഡന്റായി മിതവാദി ഇസ്‌ലാമിക നേതാവ് ശൈഖ് ഷരീഫ് അഹമ്മദിനെ തിരഞ്ഞെടുത്തു. വെള്ളിയാഴ്ച രാത്രി മുഴുവന്‍ സമ്മേളിച്ച പാര്‍ലമെന്റ് പ്രാദേശിക സമയം ഒരുമണിക്കാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ശനിയാഴ്ച വൈകിട്ട് അദ്ദേഹം ചുമതലയേറ്റു. കടുത്ത രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ ദേശീയ ഏകീകരണത്തിനു നേതൃത്വം നല്കാന്‍ പുതിയ പ്രസിഡന്റിനാവുമെന്നാണ് പ്രതീക്ഷ. ഇസ്‌ലാമിക തീവ്രവാദികള്‍ സൊമാലിയയുടെ ഭൂരിഭാഗവും കീഴടക്കിയതിനാല്‍ അയല്‍ രാജ്യമായ ജിബൗട്ടിയിലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിന് പാര്‍ലമെന്റ് സമ്മേളിച്ചത്. പ്രസിഡന്റ് അബ്ദുള്ളാഹി യൂസഫ് അഹമ്മദ് രാജിവെച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടന്നത്.....
പശ്ചിമമേഖല ഫൈനലില്‍
മുംബൈ: പൂര്‍വമേഖലയെ എട്ടുവിക്കറ്റിന് തോല്പിച്ച് പശ്ചിമമേഖല ദുലീപ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍ കടന്നു. ജയിക്കാന്‍ രണ്ടാമിന്നിങ്‌സില്‍ 90 റണ്‍സ് മാത്രം മതിയായിരുന്ന പശ്ചിമമേഖല ഒരു ദിവസത്തെ കളി ബാക്കിനില്‌ക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സേ്കാര്‍: പൂര്‍വമേഖല 171, 200; പശ്ചിമമേഖല 282, രണ്ടിന് 90.ഉത്തരമേഖലയ്‌ക്കെതിരെ 248 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡു നേടിയ ദക്ഷിണമേഖലയാവും ഫൈനലില്‍ പശ്ചിമമേഖലയുടെ എതിരാളികള്‍. തുടര്‍ച്ചയായ രണ്ടാം തവണയാണ് പശ്ചിമമേഖല ദുലീപ് ട്രോഫിയുടെ ഫൈനലിലെത്തുന്നത്. ജയിക്കാന്‍ രണ്ടാമിന്നിങ്‌സില്‍ 90 റണ്‍സെടുക്കേണ്ടിയിരുന്ന പശ്ചിമമേഖലയ്ക്കുവേണ്ടി ഓപ്പണര്‍ പാര്‍ഥിവ് പട്ടേല്‍ പുറത്താകാതെ 54 റണ്‍സെടുത്തു. 20.....
രാജ്യസഭ: എല്‍. ഡി. എഫ്. സീറ്റുകള്‍ സി. പി. എമ്മും സി. പി. ഐ. യും പങ്കിട്ടു
തിരുവനന്തപുരം: ഇടതുമുന്നണിക്ക് ലഭിക്കുന്ന രണ്ട് രാജ്യസഭാ സീറ്റുകളില്‍ ഒന്നില്‍ സി. പി. എമ്മും മറ്റേതില്‍ സി. പി. ഐ. യും മത്സരിക്കും. സി. പി. എം. സ്ഥാനാര്‍ത്ഥിയായി പി. രാജീവിനെ സി. പി. എം. നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് എല്‍. ഡി. എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച ചേര്‍ന്ന എല്‍. ഡി. എഫ്. സംസ്ഥാന സമിതി യോഗത്തിലാണ് രാജ്യസഭാ സീറ്റുകള്‍ സംബന്ധിച്ച് ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ തമ്മില്‍ ധാരണയായത്. രാജ്യസഭാ സീറ്റിന് മറ്റ് പാര്‍ട്ടികള്‍ അവകാശവാദം ഉന്നയിച്ചുവോയെന്ന ചോദ്യത്തിന് പലരും അവരവരുടെ ഭാഗം പറഞ്ഞിട്ടുണ്ടാകുമെന്നായിരുന്നു എല്‍. ഡി.എഫ്. കണ്‍വീനറുടെ മറുപടി. രാജ്യസഭാ സീറ്റ് ആര്‍. എസ്. പി.....
ഫിബ്രവരി നാലിന് തമിഴ്‌നാട്ടില്‍ പൊതുപണിമുടക്ക്
ചെന്നൈ: ശ്രീലങ്കന്‍ തമിഴര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഫിബ്രവരി നാലിന് തമിഴ്‌നാട്ടില്‍ പൊതുപണിമുടക്ക് നടത്താന്‍ ശ്രീലങ്കന്‍ തമിഴ് സംരക്ഷണസമിതി തീരുമാനിച്ചു. നിരപരാധികളായ തമിഴ്‌വംശജര്‍ക്കു നേരെ ശ്രീലങ്കന്‍ സര്‍ക്കാര്‍ പ്രതികാരമനോഭാവത്തോടെ പെരുമാറുകയാണെന്നും യുദ്ധം അവസാനിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാറിനുമേല്‍ സമ്മര്‍ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെയാണ് പൊതുപണിമുടക്ക് സംഘടിപ്പിക്കുന്നതെന്നും സമിതി കോ-ഓര്‍ഡിനേറ്റര്‍ പി.നെടുമാരന്‍ പറഞ്ഞു.ഫിബ്രവരി ഏഴിന് തമിഴ്‌നാട്ടിലുടനീളം കരിങ്കൊടി പ്രകടനം നടത്താനും സമിതി തീരുമാനിച്ചിട്ടുണ്ട്. സി.പി.ഐ., പി.എം.കെ., വി.സി.കെ., തമിഴര്‍ ദേശീയ ഇയക്കം എന്നീ സംഘടനകള്‍ ഉള്‍ക്കൊള്ളുന്ന ഫോറമാണ് ശ്രീലങ്കന്‍ തമിഴ് സംരക്ഷണസമിതി.....
യൂണിയന്‍ ബാങ്ക് 4000 പേരെ നിയമിക്കും;കേരളത്തില്‍ 33 ശാഖകള്‍കൂടി
തിരുവനന്തപുരം: കേരളത്തില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനമേഖല വ്യാപിപ്പിക്കുമെന്നും എ.ടി.എം. സൗകര്യത്തോടെ 33 ശാഖകള്‍ ഈ സാമ്പത്തികവര്‍ഷം തുറക്കുമെന്നും ബാങ്ക് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.വി.നായര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ചൈനയിലെ ഷാങ്ഹായിയിലും ആസ്‌ത്രേലിയയിലെ സിഡ്‌നിയിലും പുതിയ ശാഖകള്‍ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. അടുത്ത ആറുമാസംകൊണ്ട് രാജ്യത്താകമാനം 500 ശാഖകള്‍ തുറക്കാന്‍ ആര്‍.ബി.ഐ. അനുമതി ലഭിച്ചിട്ടുണ്ട്. കാമ്പസ് നിയമനത്തിലൂടെ 800 പേരുള്‍പ്പെടെ 1600 ഓഫീസര്‍മാരെയും ആകെ 4000 പേരെയും നിയമിക്കും. മികച്ച മാനവശേഷി കണ്ടെത്താന്‍ കേരളത്തിലെ ഐ.ഐ.എം. ഉള്‍പ്പെടെയുള്ള ബിസിനസ് സ്‌കൂളുകളില്‍നിന്നും ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കും.....
Saturday, January 31, 2009
ഒബാമ വീണ്ടും അച്ഛനാകുന്നു?
ലണ്ടന്‍: വൈറ്റ്ഹൗസില്‍ അഞ്ചാമതൊരംഗം കൂടി എത്തുന്നുവെന്ന് അമേരിക്കയില്‍ അഭ്യൂഹം. യു.എസ്. പ്രഥമവനിതയായ മിഷേല്‍ ഒബാമ ഗര്‍ഭിണിയാണെന്നും അവര്‍ മൂന്നാമത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണെന്നുമുള്ള വാര്‍ത്ത വിശ്വസിക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാണ് അമേരിക്കക്കാര്‍. യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് മൂന്നാമത്തെ കുട്ടി ജനിക്കാന്‍ പോകുന്നു എന്ന് ബ്രിട്ടീഷ് മാധ്യമങ്ങളാണ് കണ്ടെത്തിയത്. എന്നാല്‍, വൈറ്റ് ഹൗസ് ഇതിനെപ്പറ്റി പ്രതികരിച്ചിട്ടില്ല. 47 കാരനായ ഒബാമയും 45 കാരി മിഷേലും ഇനി കുട്ടികള്‍ വേണ്ട എന്ന തീരുമാനത്തിലായിരുന്നു. മാലിയയ്ക്കും (10) സാഷയ്ക്കും (7) താഴെ വരുന്നത് ആണ്‍കുട്ടിയായിരിക്കണമെന്ന് അമേരിക്കക്കാര്‍ ആഗ്രഹം പ്രകടിപ്പിച്ചുകഴിഞ്ഞു.....
സെന്‍സെക്‌സ് 188 പോയിന്റ് ഉയര്‍ന്നു
മുംബൈ: അമേരിക്കന്‍ ഓഹരി സൂചികയായ ഡൗ ജോണ്‍സ് 226 പോയിന്റ് ഇടിഞ്ഞതിനെത്തുടര്‍ന്ന് പൂര്‍വേഷ്യന്‍ വിപണികളിലുണ്ടായ ദൗര്‍ബല്യം തുടക്കത്തില്‍ ഇന്ത്യന്‍ വിപണിയേയും പിടിച്ചുലച്ചെങ്കിലും ഉച്ചതിരിഞ്ഞ് മുന്നേറ്റം ദൃശ്യമായി. സെന്‍സെക്‌സ് 187.96 പോയിന്റ് ഉയര്‍ന്ന് 9424.24 ലും നിഫ്റ്റി 50.85 പോയിന്റ് വര്‍ധിച്ച് 2874.80 ലും ക്ലോസ് ചെയ്തു. സെന്‍സെക്‌സ് ഒരവരസത്തില്‍ 9087.36 വരെ ഇറങ്ങുകയുണ്ടായി. റിയാല്‍റ്റി, ലോഹം, എണ്ണ, പ്രകൃതിവാതകം, ബാങ്കിങ്, ഉപഭോക്തൃ ഉല്പന്നങ്ങള്‍, മൂലധന സാമഗ്രികള്‍ എന്നീ മേഖലകളിലായിരുന്നു വാങ്ങല്‍ താല്പര്യം. ജെ.പി. അസോസിയേറ്റ്‌സ്, ഡി.എല്‍.എഫ്. ഹിന്‍ഡാല്‍കോ, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍, എസ്.ബി.ഐ. റിലയന്‍സ് ഇന്‍ഫ്ര, മാരുതി, റിലയന്‍സ്, എല്‍.....
തലപ്പാവും തിരക്കഥയും മികച്ച ചിത്രങ്ങള്‍; മോഹന്‍ലാല്‍ നടന്‍, സുകുമാരി നടി
തിരുവനന്തപുരം: കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ 32-ാമത് അറ്റ്‌ലസ് ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. തലപ്പാവ്, തിരക്കഥ എന്നിവ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം പങ്കിട്ടു. ഒരുലക്ഷം രൂപയാണ് സമ്മാനം. തലപ്പാവിന്റെ സംവിധായകന്‍ മധുപാലാണ് മികച്ച സംവിധായകന്‍. 'പകല്‍നക്ഷത്രങ്ങള്‍', 'കുരുക്ഷേത്ര' എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹന്‍ലാലിനെ നടനായും 'മിഴികള്‍ സാക്ഷി'യിലെ അഭിനയത്തിന് സുകുമാരിയെ നടിയായും തിരഞ്ഞെടുത്തു. മേജര്‍ രവി സംവിധാനം ചെയ്ത കുരുക്ഷേത്രയാണ് രണ്ടാമത്തെ ചിത്രം. മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകളെ മാനിച്ച് ആദ്യകാല ചലച്ചിത്ര നിര്‍മ്മാതാവും വിതരണക്കാരനുമായ ടി. ഇ. വാസുദേവന് ചലച്ചിത്രരത്‌നം ബഹുമതി സമ്മാനിക്കുമെന്നും അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.....
പവന് 40 രൂപ കൂടി
മട്ടാഞ്ചേരി: സ്വര്‍ണം തയ്യാര്‍വിലയില്‍ 40 രൂപ കൂടി. പവന്‍വില 10280 രൂപയായി. അതേസമയം അവധിവിലയും അന്താരാഷ്ട്രവിലയും ഗണ്യമായി കൂടുകയുണ്ടായി. എം.സി.എക്‌സ്. ഫിബ്രവരി അവധിക്ക് 587 രൂപയും ഏപ്രില്‍ അവധിക്ക് 545 രൂപയും ജൂണ്‍ അവധിക്ക് 540 രൂപയും കൂടി. അന്താരാഷ്ട്ര വിലയില്‍ ന്യൂയോര്‍ക്കില്‍ ഔണ്‍സിന് വില 900 ഡോളറിന് മുകളിലെത്തി. 878 ഡോളറില്‍നിന്ന് 922.19 ഡോളറായി. 1000 ഡോളറായി വില ഉയരുമെന്ന പ്രവചനം ഇതുവരെ ഫലവത്തായിട്ടില്ല. ക്രൂഡ് ഓയില്‍ വില ബാരലിന് 41.76 ഡോളറില്‍ തുടരുന്നു. കുരുമുളക് അണ്‍ഗാര്‍ബിള്‍ഡിനും ഗാര്‍ബിള്‍ഡിനും 100 രൂപ വീതം കുറഞ്ഞു. ചുക്ക് ബെസ്റ്റിന് 500 രൂപ കൂടി. പാമോയിലിന് 20 രൂപ കുറഞ്ഞു.....
മരുന്നടി: ആസിഫിന് ഒരു വര്‍ഷം വിലക്ക്
ലാഹോര്‍: ഉത്തേജക ഔഷധ പരിശോധനയില്‍ പരാജയപ്പെട്ട പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആസിഫിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഒരു വര്‍ഷം വിലക്കേര്‍പ്പെടുത്തി. കഴിഞ്ഞവര്‍ഷത്തെ ഐ.പി.എല്‍. മത്സരത്തിനിടെയാണ് ആസിഫ് നിരോധിക്കപ്പെട്ട 'നാന്‍ഡ്രലോണ്‍' ഉപയോഗിച്ചതായി തെളിഞ്ഞത്.ഐ.പി.എല്‍. ഡ്രഗ് ട്രൈബ്യൂണലിനുമുമ്പായി ആസിഫ് അടുത്തദിവസം ഹാജരായിരുന്നു. ഐ.പി.എല്‍. മത്സരം കഴിഞ്ഞ് മടങ്ങവെ മയക്കുമരുന്നുമായി ആസിഫ് ദുബായ് വിമാനത്താവളത്തിലും പിടിയിലായിരുന്നു. 2008 സപ്തംബര്‍ 15 മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരുന്നതെന്നതിനാല്‍ പാകിസ്താനില്‍ സപ്തംബര്‍ 24 മുതല്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ആസിഫിന് പങ്കെടുക്കാനാവും.
കെ.ടി.ഡി.സി.യുടെ നഗരയാത്രാ പരിപാടി
തിരുവനന്തപുരം: വിനോദസഞ്ചാരികള്‍ക്കായി കെ.ടി.ഡി.സി. നടത്തുന്ന യാത്രാപരിപാടിക്ക് പുതിയ ഷെഡ്യൂളായി. രാവിലെ 7.30 മുതല്‍ 12.30 വരെയും ഉച്ചക്ക് 1.15 മുതല്‍ 7 വരെയുമാണ് യാത്ര. ഇതില്‍ ഓരോ യാത്രക്കും ഒരാളിന് 200 രൂപയാണ് നിരക്ക്. സ്വാതിതിരുന്നാള്‍ സംഗീതകോളേജ്, ട്രിഡ ഓഫീസ്, വെള്ളയമ്പലം ബിഷപ്ഹൗസ്, കവടിയാര്‍ കൊട്ടാരം, കനകക്കുന്ന് കൊട്ടാരം, മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് യാത്ര. പത്മനാഭസ്വാമിക്ഷേത്രം, കുതിരമാളിക, വേളി, ശംഖുംമുഖം ബീച്ച് എന്നിവിടങ്ങളില്‍ വിശ്രമവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ യാത്രാപരിപാടി ഫിബ്രവരി നാലിന് ആരംഭിക്കും. എ.സി.ബസ്സിലാണ് യാത്ര.
ആണവോര്‍ജ ഏജന്‍സിയുമായി ഇന്ത്യ തിങ്കളാഴ്ച കരാര്‍ ഒപ്പുവെക്കും
വിയന്ന: ഇന്ത്യ-യു.എസ്. സൈനികേതര ആണവക്കരാറുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള (ഐ.എ.ഇ.എ.) കരാറില്‍ ഇന്ത്യ തിങ്കളാഴ്ച ഒപ്പുവെക്കും. ആണവവ്യാപാരരംഗത്ത് 34 വര്‍ഷമായി ഇന്ത്യയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ഈ കരാറോടെ അവസാനിക്കും. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയ്ക്കാവും കരാറില്‍ ഒപ്പുവെക്കുകയെന്ന് ഐ.എ.ഇ.എ.യോട് അടുത്ത ഉദ്യോഗസ്ഥര്‍ അറിയിച്ചു.ഇന്ത്യ-യു.എസ്. ആണവക്കരാര്‍ യാഥാര്‍ഥ്യമാക്കുന്നതിനായി ആണവവിതരണ സംഘം (എന്‍.എസ്.ജി.) മുന്നോട്ടുവെച്ച സുരക്ഷാ ഉപാധികളിലുള്‍പ്പെട്ടതാണ് ഐ.എ.ഇ.എ.യുമായുള്ള കരാര്‍. ആണവ നിര്‍വ്യാപനക്കരാറില്‍ ഒപ്പുവെച്ചിട്ടില്ലാത്ത ഇന്ത്യയുമായി ആണവവസ്തു, സാങ്കേതികവിദ്യാവ്യാപാരത്തിന് അനുമതി നല്‍കുന്ന കരാറാണിത്.....
കമ്മീഷണര്‍ സ്ഥാനം രാജിവെയ്ക്കില്ലെന്ന് നവീന്‍ ചൗള
ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനം രാജിവെയ്ക്കില്ലെന്ന് നവീന്‍ ചൗള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാവിലെ ചൗളയെ പുറത്താക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍.ഗോപാലസ്വാമി രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരുന്നു. നവീന്‍ ചൗള രാഷ്ട്രീയ പക്ഷപാതം കാട്ടുന്നു എന്ന് ആരോപിച്ചാണ് ഗോപാലസ്വാമി അദ്ദേഹത്തെ പുറത്താക്കാന്‍ ശുപാര്‍ശ നല്‍കിയത്. തിരഞ്ഞെടുപ്പ് കമ്മിഷണര്‍ നല്‍കിയ അപേക്ഷയില്‍ നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. രാജിവെക്കേണ്ട അവസ്ഥ നിലവിലില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെറീനയ്ക്ക്
മെല്‍ബണ്‍: അമേരിക്കയുടെ സെറീനാ വില്യംസിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം. ശനിയാഴ്ച നടന്ന ഫൈനലില്‍ റഷ്യയുടെ ദിനാരാ സഫീനയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെറീന പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-0, 6-3. ഇത് സെറീനയുടെ നാലാമത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും പത്താം ഗ്രാന്‍ഡ്‌സ് ളാം കിരീടവുമാണ്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിച്ച നാല് ഫൈനലുകളിലും സെറീന കിരീടം കൈക്കലാക്കിയിട്ടുണ്ട്. നേരത്തെ വനിതകളുടെ ഡബിള്‍സിലും സഹോദരി വീനസ് വില്യംസുമൊത്ത് സെറീന കിരീടം നേടിയിരുന്നു.
കൊളമ്പോ ഏകദിനം ഇന്ത്യ ബാറ്റിങ്ങിന്
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ധാംബുള്ളിയില്‍ ഏകദിനത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു.
ബസ് ചാര്‍ജ്ജ് കുറയ്ക്കും
തിരുവനന്തപുരം: ഇന്ധനവില കുറച്ച സാഹചര്യത്തില്‍ ബസ് ചാര്‍ജ്ജ് കുറയ്ക്കും. ശനിയാഴ്ച ചേര്‍ന്ന ഇടതുമുന്നണി യോഗമാണ് ചാര്‍ജ്ജ് കുറയ്ക്കണമെന്ന നിലപാടെടുത്തത്. ഇതിനായി ഗതാഗതമന്ത്രി മാത്യു.ടി തോമസിനെ യോഗം ചുമതലപ്പെടുത്തി.കിലോമീറ്ററിന് എത്ര പൈസ കുറയ്ക്കണം. കുറഞ്ഞ ചാര്‍ജ്ജ് എത്രയായിരിക്കണം എന്നുള്ള കാര്യങ്ങള്‍ വിശദമായി ചര്‍ച്ചചെയ്ത ശേഷമായിരിക്കും ചാര്‍ജ്ജ് കുറയ്ക്കുക. ഓട്ടോ ടാക്‌സി കൂലിയും അനുബന്ധമായി കുറച്ചേക്കും.
വി.എസിനെ ജനം കരിമ്പട്ടികയില്‍ പെടുത്തും: ചെന്നിത്തല
പാലക്കാട്: ലാവ്‌ലിന്‍ പ്രശ്‌നത്തില്‍ പ്രതികരിക്കാന്‍ കൂട്ടാക്കാത്ത പക്ഷം മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ ജനം കരിമ്പട്ടികയില്‍ പെടുത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഒളിച്ചോടുകയാണ്. വി.എസ് തന്റെ അഭിപ്രായം തുറന്ന് പറയണം. ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെ സംബന്ധിച്ച് രാജ്യസഭാ സീറ്റ് വലിയ കാര്യമല്ല. പാര്‍ട്ടിയിലെ ഐക്യമാണ് പ്രധാനം. പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ് വംശജര്‍ക്ക് സുരക്ഷിത പാതയൊരുക്കണം: ബാന്‍
യുണൈറ്റഡ് നാഷന്‍സ്: യുദ്ധക്കെടുതി അനുഭവിക്കുന്ന തമിഴ് വംശജര്‍ക്ക് സുരക്ഷിതമായ സ്ഥലത്തേക്ക് മാറാന്‍ ശ്രീലങ്കന്‍ സൈന്യവും തമിഴ് പുലികളും അവസരമൊരുക്കണമെന്ന് ഐക്യരാഷ്ട്രസഭാ തലവന്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. ശ്രീലങ്കയുടെ വടക്കന്‍ ഭാഗത്ത് നടക്കുന്ന രൂക്ഷയുദ്ധത്തിനിടെ 2.5 ലക്ഷത്തോളം തമിഴ് വംശജര്‍ കുടുങ്ങിയിട്ടുണ്ട്. അന്താരാഷ്ട്രനിയമവും കീഴ് വഴക്കങ്ങളും അനുസരിച്ചായിരിക്കണം യുദ്ധത്തിനിടെ കുടുങ്ങിയവരെ പരിഗണിക്കേണ്ടതെന്നും അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ക്കായി അത്യാവശ്യസഹായങ്ങള്‍ നല്‍കാന്‍ ഐക്യരാഷ്ട്രസഭ തയ്യാറാണെന്നും അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു.
തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് ഒളിച്ചോടില്ല: ശശി തരൂര്‍
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് ഒളിച്ചോടില്ലെന്ന് ഐക്യരാഷ്ട്ര സഭ മുന്‍ അണ്ടര്‍ സെക്രട്ടറി ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസാണ് വിശ്വസിക്കാവുന്ന പാര്‍ട്ടി. സോണിയ ഗാന്ധി മികച്ച നേതാവാണ്. തിരുവനന്തപുരത്തിന്റെ വികസനകാര്യത്തില്‍ തനിക്ക് പ്രത്യേക താല്‍പര്യമുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ് നടന്‍ നാഗേഷ് അന്തരിച്ചു
ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര നടന്‍ നാഗേഷ്(75) അന്തരിച്ചു. ചെന്നൈയിലെ ഒരു സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതനായിരുന്നു. സംസ്‌കാരം നാളെ. മൃതദേഹം ചെന്നൈ സെന്റ് മേരീസ് റോഡിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്.സ്വതസിദ്ധമായ നര്‍മ്മത്തിലൂടെ തമിഴ് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നാഗേഷ് ആയിരത്തിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നാടകങ്ങളിലൂടെ അഭിനയരംഗത്ത് വന്ന നാഗേഷിനെ ബാലാജിയാണ് സിനിമയിലേക്ക് കൊണ്ടുവരുന്നത് തിരുവിളയാടല്‍ എന്ന ചിത്രത്തിലെ വേഷമാണ് വഴിത്തിരിവായത്. സംവിധായകരായ ശ്രീധറും ബാലചന്ദറുമാണ് നാഗേഷിലെ നടനെ പുറത്തുകൊണ്ടുവന്നത്.....
കന്യാസ്ത്രീകളെ ആക്രമിച്ച കേസിലെ പ്രതികളെ വെറുതെവിട്ടു
കോഴിക്കോട്: കോഴിക്കോട് ഒളവണ്ണയില്‍ കന്യാസ്ത്രീകളെ ആക്രമിച്ച കേസില്‍ 17 പ്രതികളെയും വെറുതെവിട്ടു. കോഴിക്കോട് അതിവേഗ കോടതി ജഡ്ജ ി ധര്‍മ്മരാജിന്റെതാണ് ഉത്തരവ്. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. 2004 സപ്തംബര്‍ 25 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.സുവിശേഷപ്രവര്‍ത്തനത്തിനിടെ രണ്ട് കന്യാസ്ത്രീകള്‍ ഉള്‍പ്പടെ ഏഴ് പേരാണ് ആക്രമണത്തിനിരയായത്. പരാതിയില്‍ കന്യാസ്ത്രീകള്‍ ഉറച്ചുനിന്നെങ്കിലും തിരിച്ചറിയല്‍ പരേഡില്‍ പ്രതികളെ തിരിച്ചറിയാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല.
ചെന്നിത്തല പിന്മാറിയത് സ്വന്തം ഇഷ്ടപ്രകാരം: ഉമ്മന്‍ ചാണ്ടി
അടൂര്‍: രാജ്യസഭാ സീറ്റീലേക്ക് മത്സരിക്കേണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല തീരുമാനിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. അടൂരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃക്യാമ്പില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളേണ്ടത് ഹൈക്കമാന്‍ഡാണ്. ഇതുസംബന്ധിച്ച് കേരളത്തില്‍ ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഭൂപരിഷ്‌കരണം വിപരീതദിശയില്‍: പ്രകാശ് കാരാട്ട്
കല്‍പ്പറ്റ: ഭൂപരിഷ്‌കരണം വിപരീതദിശയിലാണ് നീങ്ങുന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കല്‍പ്പറ്റയില്‍ നടക്കുന്ന ലോകമുതലാളിത്ത പ്രതിസന്ധിയും ഇന്ത്യന്‍ കാര്‍ഷിക പ്രശ്‌നങ്ങളും എന്ന വിഷയത്തിലുള്ള ത്രിദിന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടങ്ങള്‍ ഭൂപരിഷ്‌കരണം അജന്‍ഡയില്‍ നിന്ന് തന്നെ ഒഴിവാക്കി. ഇതുമൂലം കാര്‍ഷിക മേഖലയുടെ പുരോഗതി തടസ്സപ്പെട്ടിരിക്കുകയാണ്. കൃഷി-കാര്‍ഷിക മേഖലയില്‍ നിക്ഷേപങ്ങള്‍ കുറയുന്നു. ഇതിന് കാരണം കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണ്. നവ ഉദാരവത്കരണ നയങ്ങള്‍ മൂലം ഗ്രാമീണ ബാങ്കിങ് മേഖല പൂര്‍ണമായും തകര്‍ന്നു. പൊതുവിതരണ ശൃംഖലയെ പിന്നോട്ടടിക്കുന്ന നയമാണ് കേന്ദ്രത്തിന്‍േറത്. ഇത് കേരളത്തെ ഗുരുതരമായി ബാധിച്ചു.....
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജൂനിയര്‍ കിരീടം ഇന്ത്യയുടെ യൂക്കി ഭാംബ്രിക്ക്
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇന്ത്യയുടെ യൂക്കി ഭാംബ്രിക്ക് കിരീടം. ശനിയാഴ്ച നടന്ന ഫൈനലില്‍ ജര്‍മ്മനിയുടെ അലക്‌സാന്‍ഡ്രോസ് ഫെര്‍ഡിനാന്‍ഡോസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഭാംബ്രി പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-3,6-1 ഇന്ത്യന്‍ ടെന്നീസിന്റെ ഭാവി താരമായി കണക്കാക്കപ്പെടുന്ന ഭാംബ്രി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജൂനിയര്‍ കിരീടം നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ്. ഇതിന് മുമ്പ് ലിയാന്‍ഡര്‍ പേസ് 1991 ലാണ് ജൂനിയര്‍ സിംഗിള്‍സ് ജേതാവായത്.
സ്വര്‍ണവില: പവന് 10,400 രൂപ
കൊച്ചി: സ്വര്‍ണവില വീണ്ടും കൂടി. പവന് 10,400 രൂപയാണ് ശനിയാഴ്ചത്തെ വില. ഒരു ഗ്രാമിന് വില 1300 രൂപ. ഒരാഴ്ചയ്ക്കുള്ളില്‍ മാത്രം സ്വര്‍ണത്തിന് ഏഴ് ശതമാനമാണ് വില കൂടിയത്. ലണ്ടനില്‍ ഒരു ഔണ്‍സിന് 925 ഡോളറായി വില കൂടിയതാണ് ഇന്നത്തെ വില വര്‍ധനയ്ക്ക് കാരണം. വിലകൂടുന്ന പ്രവണത തുടരുമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ആഗോള ഓഹരി വിപണികളിലെ ഇടിവ് തന്നെയാണ് പ്രധാന കാരണം.ഓഹരി വിലകള്‍ താഴേക്ക് പോകുന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി കരുതുന്നതാണ് വിലവര്‍ധനയ്ക്ക് ഇടയാക്കുന്നത്.
അഭയക്കേസ്: ഡോ.ഉമാദത്തനെ ചോദ്യം ചെയ്തു
കൊച്ചി: അഭയക്കേസില്‍ മെഡിക്കല്‍ ലീഗല്‍ ഉപദേശകനായിരുന്ന ഡോ ഉമാദത്തനെ സി.ബി.ഐ ചോദ്യം ചെയ്തു. കൊച്ചിയിലെ സി.ബി.ഐ ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. കേസില്‍ തെളിവ് നശിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രമിച്ചെന്ന് ആരോപിതനായ വ്യക്തിയാണ് ഉമാദത്തന്‍. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട സമയത്ത് പോലീസിന്റെ മെഡിക്കല്‍ ലീഗല്‍ ഉപദേശകനായിരുന്നു ഉമാദത്തന്‍. തെളിവുകള്‍ നശിപ്പിച്ച് സംഭവം ആത്മഹത്യയാക്കി മാറ്റാന്‍ ഇയാള്‍ ശ്രമിച്ചുവെന്ന് വ്യാപകമായി ആരോപിക്കപ്പെട്ടിരുന്നു.
നവീന്‍ ചൗളയെ പുറത്താക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ചൗളയെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായ എന്‍ ഗോപാലസ്വാമി രാഷ്ട്രപതിക്ക് കത്ത് നല്‍കി. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെന്ന നിലയില്‍ സ്വമേധയാണ് ഗോപാലസ്വാമി ശിപാര്‍ശ നല്‍കിയത്. നവീന്‍ ചൗള രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നു എന്ന കാണിച്ചാണ് ശിപാര്‍ശ. ദി ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രാഷ്ട്രപതി ഗോപാലസ്വാമിയുടെ ശിപാര്‍ശ പ്രധാനമന്ത്രിയുടെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്. ഏപ്രില്‍ 20 ന് ഗോപാലസ്വാമിയുടെ കാലാവധി അവസാനിക്കുകയാണ്. സീനിയോറിറ്റി അനുസരിച്ച് സ്വാഭാവികമായും നവീന്‍ ചൗളയായിരിക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണായി നിയമിതനാകുക.....
Subscribe to:
Posts (Atom)