ലാഹോര്‍: ഇന്ത്യയ്ക്ക് പകരം നില്‍ക്കാന്‍ പാകിസ്താനിലെത്തിയില്ലായിരുന്നെങ്കില്‍ ശ്രീലങ്കന്‍ ടീം ഒരുപക്ഷേ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടേനെ. മുംബൈ ആക്രമണത്തെത്തുടര്‍ന്നാണ് ഇന്ത്യ പാക് പര്യടനം റദ്ദാക്കിയത്. പലരും വിസമ്മതിച്ചശേഷം ഇന്ത്യയുടെ സ്ഥാനത്ത് നില്‍ക്കാന്‍ ഒടുവില്‍ സമ്മതിച്ചത് ശ്രീലങ്ക. പാക് പര്യടനത്തിന് ഇന്ത്യന്‍ ടീമിനെയാണ് ആദ്യം നിശ്ചയിച്ചിരുന്നത്. ഇന്ത്യ എത്തില്ലെന്നായതോടെ പാകിസ്താന്‍ ഓസ്‌ട്രേലിയയെയും ന്യൂസീലന്‍ഡിനെയും കളിക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ അവരും വിസമ്മതം അറിയിച്ചു. പിന്നീടാണ് ശ്രീലങ്കന്‍ കളിക്കാര്‍ പാകിസ്താന്റെ രക്ഷയ്‌ക്കെത്തിയത്.പര്യടനത്തിന് തയ്യാറായതില്‍ കുറ്റബോധമില്ലെന്ന് ശ്രീലങ്കന്‍ ടീമിന്റെ മാനേജര്‍ ബ്രണ്ടന്‍ കുറുപ്പ് പറഞ്ഞു. ആക്രമണത്തെ അതുമായി കൂട്ടിക്കുഴയേ്ക്കണ്ടതില്ല-അദ്ദേഹം പറഞ്ഞു.
Wednesday, March 04, 2009
ഒഴിവാക്കാമായിരുന്ന ദുരന്തം

Subscribe to:
Post Comments (Atom)
No comments:
Post a Comment