Monday, March 09, 2009

മാന്‍വേട്ട: വനം മന്ത്രിയുടെ സഹായി അറസ്റ്റില്‍


നാഗ്പുര്‍: സംരക്ഷിതവനത്തിനു സമീപം കലമാനെ വേട്ടയാടിയ കേസില്‍ മഹാരാഷ്ട്ര വനം മന്ത്രിയുടെ സഹായി ഉള്‍പ്പെടെ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു. വേട്ടയാടിയ മാനിന്റെ ഇറച്ചിയുമായാണ് ഇവര്‍ അറസ്റ്റിലായത്. മന്ത്രി ബബന്റാവു പാച്ച്പുട്ടെയുടെ മാധ്യമ ഉപദേഷ്ടാവ് അസ്‌ലം ഖാന്‍, മുഹമ്മദ് നവാബുദ്ദീന്‍, മുഹമ്മദ് അഫ്‌സല്‍, സോഹിബ് അലി എന്നിവരാണ് അറസ്റ്റിലായത്. രാംടെക് പ്രദേശത്തുവെച്ച് മാനിനെ കൊന്നശേഷം ഇരുചക്രവാഹനങ്ങളില്‍ ഇറച്ചികൊണ്ടുപോകുമ്പോഴാണ് വനംവകുപ്പ് അധികൃതര്‍ ഇവരെ പിടികൂടിയത്.എന്നാല്‍ അറസ്റ്റിലായവരുമായി തനിക്കു ഒരു ബന്ധവും ഇല്ലെന്ന് മന്ത്രി പച്ച്പുട്ടെ പറഞ്ഞു. അറസ്റ്റിലായവരില്‍ ഒരാള്‍ തന്റെ പി.ആര്‍.ഒ. ആണെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം നിഷേധിച്ചു. ഇവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് വനംവകുപ്പ് അധികൃതരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രിപറഞ്ഞു.


No comments: