Wednesday, March 04, 2009

ഇടുക്കി പാക്കേജിന് പ്രത്യേക സമിതി: മുഖ്യമന്ത്രി


തിരുവനന്തപുരം: സ്വാമിനാഥന്‍ കമ്മീഷന്റെ ശുപാര്‍ശയനുസരിച്ച് ഇടുക്കി പാക്കേജ് നടപ്പിലാക്കുന്നതിന് പ്രത്യേക സമിതികള്‍ രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പദ്ധതി നിര്‍വഹണത്തിനായി പ്രൊജക്ട് ഓഫീസ് ഇടുക്കിയില്‍ ആരംഭിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായിരിക്കും സമിതികള്‍ പ്രവര്‍ത്തിക്കുക. കെ എസ് ടി പി പദ്ധതി നടപ്പാക്കുന്നതിന് കൂടുതല്‍ സ്ഥലം ലഭ്യമാക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. കണ്ണൂര്‍ കളക്ടര്‍ ഇഷിതോ റോയിക്കുപകരം ദിനേശ് അറോറയെ നിയമിക്കാനും പുനീത്കുമാര്‍ ഐ എ എസിനെ കൃഷിവകുപ്പ് സെക്രട്ടറിയാക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രത്തില്‍ കോണ്‍ഗ്രസിനും ബി ജെ പിക്കും ബദലായി ഒരു മതേതജനാധിപത്യ സര്‍ക്കാരിനെ കൊണ്ടുവരാനുള്ള തീവ്രശ്രമമാണ് ഇടതുപക്ഷം നടത്തുന്നതെന്ന് ഒരു ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു.


No comments: