ലാഹോര്‍: തലയ്ക്കുമുകളിലൂടെ പന്ത് മൂളിപ്പറക്കുമ്പോള്‍ ഒതുക്കത്തില്‍ വഴുതി മാറുന്ന അമ്പയര്‍മാര്‍ക്ക് ഭീകരരുടെ ചീറിപ്പാഞ്ഞു വരുന്ന വെടിയുണ്ടകളില്‍ നിന്ന് എങ്ങനെ രക്ഷപ്പെട്ടു എന്നോര്‍ക്കാനാകുന്നില്ല. ശ്രീലങ്കന്‍ ടീമിന്റെ ബസ്സിന് പിന്നാലെയുള്ള വാഹനത്തിലുണ്ടായിരുന്ന മാച്ച് റഫറി ക്രിസ് ബ്രോഡും അമ്പയര്‍മാരായ സൈമണ്‍ ടോഫലും സ്റ്റീവ് ഡേവിസും സുരക്ഷിത സ്ഥാനങ്ങളിലെത്തിയിട്ടും അമ്പരപ്പ് വിട്ടുമാറിയില്ല. ചോരപുരണ്ട വസ്ത്രങ്ങള്‍ക്കുള്ളില്‍ ശരീരത്തിനു ജീവനുണ്ടോ എന്ന് അവര്‍ക്ക് സംശയം. അമ്പയര്‍മാരും മാച്ച് റഫറിമാരും മറ്റും സഞ്ചരിച്ചിരുന്ന ബസ്സിന്റെ ഡ്രൈവര്‍ വെടിയേറ്റു മരിച്ചിരുന്നു. ''ഭീകരമായിരുന്നു അത്. വെടിയുണ്ടകള്‍ ഞങ്ങള്‍ക്ക് ചുറ്റും ചീറിപ്പായുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നുമില്ല''- ബസ്സിലുണ്ടായിരുന്ന പാകിസ്താന്‍ ടെസ്റ്റ് അമ്പയര്‍ നദിം ഖോറി പറയുന്നു. അസന്‍ റാസ എന്ന നാലാം അമ്പയര്‍ക്ക് വെടിയേറ്റ് പരിക്കേറ്റിരുന്നു. ഒരു കാലത്ത് അമ്പയര്‍മാരുമായി സ്ഥിരം പ്രശ്‌നങ്ങളുണ്ടാക്കിയിരുന്ന മുന്‍ ഓപ്പണര്‍ കൂടിയായ ബ്രോഡ്, റാസയെ രക്ഷിക്കാന്‍ അദ്ദേഹത്തിന്റെ മുകളില്‍ കയറിക്കിടന്നു. ധീരമായിരുന്നു ബ്രോഡിന്റെ നീക്കം. വെടിവെപ്പ് തുടങ്ങിയപ്പോഴേക്കും എല്ലാവരും ബസ്സില്‍ നിലത്ത് കമിഴ്ന്ന് കിടന്നിരുന്നു -ഖോറി പറഞ്ഞു. ക്രിക്കറ്റ് പാകിസ്താന്റെ ദേശീയ വിനോദമാണെങ്കിലും സുരക്ഷാഭീഷണിമൂലം രാജ്യത്തെ ടെസ്റ്റ് മത്സരങ്ങള്‍ ഒരു വര്‍ഷമായി കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണ്. ശ്രീലങ്കന്‍ കളിക്കാര്‍ക്ക് നേരിടേണ്ടിവന്ന അപകടസ്ഥിതിയില്‍ പാകിസ്താന്റെ ക്രിക്കറ്റ് താരങ്ങള്‍ പ്രതിഷേധവും ദുഃഖവും അറിയിച്ചു. പാകിസ്താനെ സഹായിക്കാനാണ് ശ്രീലങ്കന്‍ സംഘം എത്തിയത്. എന്നാല്‍ അവരുടെ സൗഹൃദത്തിന് ഇങ്ങനെയൊരു വില നല്‍കേണ്ടി വന്നത് ദുഃഖകരമാണ്-പാകിസ്താന്‍ ക്രിക്കറ്റ് മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ഹഖ് പറഞ്ഞു. പാകിസ്താനിലെത്താന്‍ വിദേശ കളിക്കാര്‍ പ്രകടിപ്പിച്ചിരുന്ന ഭയം ഇപ്പോള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് മറ്റൊരു മുന്‍ ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദും ചൂണ്ടിക്കാട്ടി.
Wednesday, March 04, 2009
ചോരയില്‍ മുങ്ങി അമ്പയര്‍മാര്‍

Subscribe to:
Post Comments (Atom)
No comments:
Post a Comment