Monday, March 09, 2009

റണ്‍മഴയില്‍ ഇന്ത്യ


സച്ചിന് 43-ാം സെഞ്ച്വറി, മാന്‍ ഓഫ് ദ മാച്ച് സൗത്തി പത്ത് ഓവറില്‍ വഴങ്ങിയത് 105 റണ്‍സ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ 18 സിക്‌സര്‍, റെക്കോഡ് ഏകദിനത്തില്‍ ഇന്ത്യയുടെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ മത്സരത്തില്‍ പിറന്നത് 95.1 ഓവറില്‍ 726 റണ്‍സ്, റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്ത്ഇന്ത്യ 50 ഓവറില്‍ 392 (32 ബൗണ്ടറി, 18 സിക്‌സര്‍, റണ്‍റേറ്റ് 7.84)സച്ചിന്‍: 163 റിട്ട.ഹര്‍ട്ട് (133 പന്ത്, 16 ബൗണ്ടറി, അഞ്ച് സിക്‌സര്‍)യുവരാജ്: 87 (60 പന്ത്, 10 ബൗണ്ടറി, ആറ് സിക്‌സര്‍ )ധോനി: 68 (58 പന്ത്, അഞ്ച് ബൗണ്ടറി, രണ്ട് സിക്‌സര്‍)റെയ്‌ന : 38 (18 പന്ത്, അഞ്ച് സിക്‌സര്‍)ന്യൂസീലന്‍ഡ്: 45.1 ഓവറില്‍ 334 (30 ബൗണ്ടറി, 13 സിക്‌സര്‍, റണ്‍റേറ്റ് 7.39)ജെസി റൈഡര്‍: 105( 80 പന്ത്, 12 ബൗണ്ടറി നാല് സിക്‌സര്‍)ബ്രെണ്ടന്‍ മെക്കല്ലം: 71 (68 പന്ത്, ആറ് ബൗണ്ടറി, മൂന്ന് സിക്‌സര്‍)കൈല്‍ മില്‍സ്: 54 (32 പന്ത് ആറ് ബൗണ്ടറി, മൂന്ന് സിക്‌സര്‍)ടിം സൗത്തീ: 32 (20 പന്ത്, മൂന്ന് ബൗണ്ടറി, രണ്ട് സിക്‌സര്‍)ക്രൈസ്റ്റ്ചര്‍ച്ച്: ബൗണ്ടറികളുടെയും സിക്‌സറുകളുടെയും പെരുമഴയില്‍, ക്രൈസ്റ്റ്ചര്‍ച്ച് വിറങ്ങലിച്ചു. ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള മൂന്നാം ഏകദിനത്തില്‍ 58 റണ്‍സിന് ഇന്ത്യ ജയിച്ച് ക്രിക്കറ്റിലെ അവിസ്മരണീയ മത്സരങ്ങളിലൊന്ന് സ്വന്തമാക്കി. സച്ചിന്‍ തെണ്ടുല്‍ക്കറും യുവരാജ് സിങ്ങും ക്യാപ്റ്റന്‍ ധോനിയും സുരേഷ് റെയ്‌നയും തിരികൊളുത്തിയ വെടിക്കെട്ടില്‍, ഏകദിന ചരിത്രത്തിലെ പത്താമത്തെ വലിയ സേ്കാര്‍ ഇന്ത്യ കണ്ടെത്തി. 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 392 റണ്‍സെടുത്ത ഇന്ത്യയെ മുള്‍മുനയില്‍നിര്‍ത്തി ന്യൂസീലന്‍ഡ് മറുപടി നല്‍കി. 45.1 ഓവറില്‍ 334 റണ്‍സിന് പുറത്തായ ആതിഥേയര്‍ തോല്‍വിയിലും സംതൃപ്തരായാണ് മടങ്ങിയത്. തുടക്കത്തില്‍ ജെസി റൈഡറും ക്യാപ്റ്റന്‍ ബ്രെണ്ടന്‍ മെക്കല്ലവും ചേര്‍ന്ന 166 റണ്‍സ് കൂട്ടുകെട്ടും വാലറ്റത്ത് കൈല്‍ മില്‍സും ടിം സൗത്തിയും ചേര്‍ന്ന ഏഴോവറില്‍ നേടിയ 83 റണ്‍സും ഇന്ത്യയെ ഭയപ്പെടുത്തുക തന്നെ ചെയ്തു. ജയത്തോടെ പരമ്പരയില്‍ പരാജയപ്പെടില്ലെന്ന ഉറപ്പും (2-0) ഇന്ത്യ കരസ്ഥമാക്കി. വീരേന്ദര്‍ സെവാഗിനെ പേടിയാണെന്ന് തുറന്നുപറഞ്ഞ ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ ഡാനിയല്‍ വെറ്റോറിക്ക്, സെവാഗിനെക്കാള്‍ പേടിക്കേണ്ടവര്‍ പിന്നാലെയുണ്ടെന്ന മറുപടിയായിരുന്നു ഇന്ത്യയുടെ ഇന്നിങ്‌സ്. ക്രിക്കറ്റിന്റെ ഫ്ര ദൈവം' സച്ചിന്‍ തെണ്ടുല്‍ക്കര്‍ വിശ്വരൂപവുമായി നിറഞ്ഞാടിയപ്പോള്‍, പന്ത് നിലത്തുനിന്നതേയില്ല, വയറ്റിലെ പേശിക്ക് പരിക്കേല്‍ക്കാതിരുന്നെങ്കില്‍, ഒരുപക്ഷേ, ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ച്വറി ക്രൈസ്റ്റ്ചര്‍ച്ചില്‍ പിറക്കുമായിരുന്നു. അതിശയോക്തിയല്ല. തന്റെ ചെറുപ്പകാലത്തെ അനുസ്മരിപ്പിച്ചുകൊണ്ട്, വെറും 133 പന്തില്‍നിന്ന് 16 ബൗണ്ടറിയും അഞ്ച് സിക്‌സറും പറത്തി 163 റണ്‍സെടുത്താണ് ലിറ്റില്‍ മാസ്റ്റര്‍ ന്യൂസീലന്‍ഡ് മണ്ണില്‍ മാസ്റ്റര്‍ ബ്ലാസ്റ്ററായത്. 101 പന്തില്‍, തന്റെ 43-ാം സെഞ്ച്വറി തികച്ച സച്ചിന്‍, പിന്നീടുള്ള 32 പന്തില്‍നിന്ന് കണ്ടെത്തിയത് 63 റണ്‍സാണ്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ന്യൂസീലന്‍ഡിനുമേല്‍ തീമഴപെയ്യിച്ച സെവാഗ് (3) പരാജയപ്പെട്ടിട്ടും ഇന്ത്യന്‍ ബാറ്റിങ്ങിന്റെ വേഗം കുറഞ്ഞില്ല. ക്രൈസ്റ്റ്ചര്‍ച്ചിലെ ലങ്കാസ്റ്റര്‍പാര്‍ക്കിലെ ചെറിയ മൈതാനത്ത് ബൗണ്ടറികളിലും സിക്‌സറുകളിലും മേയുകയായിരുന്നു ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍. ഗൗതംഗംഭീ ര്‍ (15) പുറത്തായശേഷം യുവരാജ് എത്തിയതോടെയാണ് ഇന്ത്യ തനിനിറം പുറത്തെടുത്തത്. 18 ഓവറില്‍ രണ്ടിന് 90 ആയിരുന്ന ഇന്ത്യ, അടുത്ത ഒമ്പതോവറില്‍നിന്ന് 90 റണ്‍സടിച്ചെടുത്തു. വെറും 16. 4 ഓവറില്‍ 138 റണ്‍സാണ് സച്ചിന്‍-യുവരാജ് കൂട്ടുകെട്ട് കണ്ടെത്തിയത്. വൈകിയാണ് ഇന്ത്യയെ സിക്‌സര്‍ അനുഗ്രഹിച്ചത്. 18-ാം ഓവറിലായിരുന്നു ആദ്യ പറക്കല്‍, പിന്നീട് 18 തവണകൂടി പന്ത് വായുമാര്‍ഗം കുതിച്ചു. യുവരാജിന്റെ ആക്രമണം തുടങ്ങിയതോടെ, ന്യൂസീലന്‍ഡ് ബൗളര്‍മാര്‍ ഹതാശരായി. യുവരാജിനെ വെല്ലുന്ന പ്രകടനമായിരുന്നു സച്ചിന്‍േറത്. ഈ കൂട്ടുകെട്ട് പിരിഞ്ഞശേഷം ധോനിയെ കൂട്ടുപിടിച്ചും സച്ചിന്‍ പ്രഹരം തുടര്‍ന്നു. ഒടുവില്‍, വയറ്റിലെ പേശിവേദന രൂക്ഷമായതോടെ സച്ചിന്‍ ക്രീസ് വിടുകയായിരുന്നു. യുവരാജുമൊത്ത് മൂന്നാം വിക്കറ്റില്‍ 138 റണ്‍സ് തീര്‍ത്ത സച്ചിന്‍ ധോനിയുമൊത്ത് 135 റണ്‍സും കണ്ടെത്തി. സുരേഷ് റെയ്‌ന വന്നത് സിക്‌സര്‍ പെരുമഴയുമാണ്. ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ സൗത്തിയെ നാലുതവണ പറത്തിയ റെയ്‌ന 18 പന്തില്‍ 36 റണ്‍സ് കണ്ടെത്തി. ക്യാപ്റ്റന്റെ ഇന്നിങ്‌സ് കാഴ്ചവെച്ച ധോനിയും ഇന്ത്യയുടെ രണ്ടാമത്തെ വലിയ ഏകദിന സേ്കാറിന് കരുത്തേകി. ട്വന്റി 20 ക്രിക്കറ്റിന് യോജിക്കുന്ന ചെറിയ മൈതാനത്ത് ബൗണ്ടറികള്‍ എത്ര പിറന്നാലും കാര്യങ്ങള്‍ എളുപ്പമല്ലെന്നായിരുന്നു സച്ചിന്‍ തന്റെ പ്രകടനത്തിനുശേഷം അഭിപ്രായപ്പെട്ടത്. അത് ശരിവയ്ക്കും വിധം, ഇന്ത്യയെ ഭയപ്പെടുത്തുന്നതായിരുന്നു ന്യൂസീലന്‍ഡിന്റെ തുടക്കം. പരമ്പരയിലാദ്യമായി താളം കണ്ടെത്തിയ ജെസി റൈഡര്‍ കരിയറിലെ ആദ്യ സെഞ്ച്വറി കണ്ടെത്തുകയും വെറ്റോറിക്ക് പകരം ക്യാപ്റ്റന്‍ ചുമതലയേറ്റ മെക്കല്ലം കൂട്ടുനില്‍ക്കുയും ചെയ്തതോടെ 166 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പിറന്നു. എന്നാല്‍, ന്യൂസീലന്‍ഡിന്റെ മധ്യനിരയെ തകര്‍ത്ത ബൗളര്‍മാര്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. വിക്കറ്റ് പോകാതെ 166 എന്ന നിലയില്‍നിന്ന് പെട്ടെന്ന് എട്ടിന് 251 എന്ന നിലയിലായി. എന്നാല്‍, ഒമ്പതാം വിക്കറ്റില്‍ കൈല്‍ മില്‍സും ടിം സൗത്തിയും ചേര്‍ന്ന് നടത്തിയ വെടിക്കെട്ടില്‍ ഇന്ത്യയുടെ ചങ്കിടിപ്പിന് വേഗം കൂടി. മില്‍സിനെ യൂസഫ് പഠാന്‍ മടക്കിയതോടെയാണ് മത്സരത്തില്‍ ഇന്ത്യയുടെ പിടി വീണ്ടും മുറുകിയത്. തുടരെ രണ്ടു ബീമര്‍ എറിഞ്ഞ മുനാഫ് പട്ടേലിന് ബൗളിങ് വിലക്ക് വന്നത് മത്സരത്തിന് നാടകീയത കൂട്ടി. ഈ രണ്ടുപന്തുകളിലും മുനാഫിന് വിക്കറ്റ് കിട്ടിയെങ്കിലും അത് അനുവദിച്ചില്ല. തുടര്‍ന്ന് പന്തെറിഞ്ഞ യൂസഫ് പഠാന്‍ കൈല്‍ മില്‍സിനെ പുറത്താക്കിയതോടെ മത്സരം ഇന്ത്യക്ക് സ്വന്തമായി.സേ്കാര്‍ബോര്‍ഡ്ഇന്ത്യവീരേന്ദര്‍ സെവാഗ് ബി മില്‍സ് 3, സച്ചിന്‍ തെണ്ടുല്‍ക്കര്‍ റിട്ട. ഹര്‍ട്ട് 163, ഗൗതം ഗംഭീര്‍ സി മക്ഗ്ലഷാന്‍ ബി ബട്ട്‌ലര്‍ 15, യുവരാജ് സിങ് സി മക്ഗ്ലഷാന്‍ ബി എലിയട്ട് 87, ധോനി സി മക്ഗ്ലഷാന്‍ ബി മില്‍സ് 68, റെയ്‌ന നോട്ടൗട്ട് 38, യൂസഫ് പഠാന്‍ നോട്ടൗട്ട് 1. എക്‌സ്ട്രാസ് 17, ആകെ 50 ഓവറില്‍ നാലിന് 392. വിക്കറ്റ് വീഴ്ച: 1-15, 2-65, 3-203, 3-338 (സച്ചിന്‍ റിട്ട.ഹര്‍ട്ട്-നോട്ടൗട്ട്), 4-382. ബൗളിങ്: മില്‍സ് 10-0-58-2, ടിം സൗത്തി 10-0-105-0, ബട്‌ലര്‍ 5-0-37-1, ജേക്കബ് ഓറം 8-1-34-0, ജിതന്‍ പട്ടേല്‍ 5-0-37-0, റൈഡര്‍ 5-0-56-0, എലിയട്ട് 7-0-60-1. ന്യൂസീലന്‍ഡ്ജെസി റൈഡര്‍ സി സഹീര്‍ ബി ഹര്‍ഭജന്‍ 105, ബ്രെണ്ടന്‍ മെക്കല്ലം റണ്ണൗട്ട് 71, റോസ് ടെയ്‌ലര്‍ റണ്ണൗട്ട് 7, മാര്‍ട്ടിന്‍ ഗപ്റ്റില്‍ എല്‍ബിഡബ്ല്യു ബി യുവരാജ് 1, ഗ്രാന്റ് എലിയട്ട് ബി സഹീര്‍ 18, ജേക്കബ് ഓറം ബി ഹര്‍ഭജന്‍ സിങ് 7, മക്ഗ്ലഷാന്‍ ബി സഹീര്‍ 7, ബട്‌ലര്‍ ബി യുവരാജ് 24, മില്‍സ് സി സഹീര്‍ ബി യൂസഫ് 54, സൗത്തി സി ആന്‍ഡ് ബി പ്രവീണ്‍ കുമാര്‍ 32, ജിതന്‍ പട്ടേല്‍ നോട്ടൗട്ട് 0, എക്‌സ്ട്രാസ് 8, ആകെ 45.....


No comments: