Monday, March 09, 2009

കന്നുകാലികളുടെ രോഗബാധ: അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന പ്രഹസനം


കുമളി: തമിഴ്‌നാട്ടില്‍ പേ ബാധിച്ച് കന്നുകാലികള്‍ ചാകുന്നെന്ന് വിവരം ലഭിച്ചിട്ടും കേരളത്തിലേക്ക് കൊണ്ടുവരുന്നവയെ പരിശോധിക്കുന്ന നടപടികള്‍ പ്രഹസനം. കുമളി, കമ്പംമെട്ട്, ബോഡിമെട്ട് പാതകളില്‍ മൃഗസംരക്ഷണവകുപ്പ് പരിശോധനകള്‍ നടത്തുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല. രോഗം ബാധിച്ച് അവശനിലയിലായ കന്നുകാലികളെ ലോറിയില്‍ ഇപ്പോഴും കൊണ്ടുവരുന്നുണ്ട്. ആഴ്ചയില്‍ കുമളി വഴി 750 ഉം മറ്റു ചെക്ക്‌പോസ്റ്റുകള്‍വഴി ഇതിന്റെ പകുതിയും കന്നുകാലികള്‍ കേരളത്തിലേക്കെത്തുന്നുവെന്നാണ് മൃഗസംരക്ഷണവകുപ്പ് പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ ഇതിന്റെ ഇരട്ടിയിലധികം വരും. രോഗം ബാധിച്ച കന്നുകാലികളുടെ ജഡം വഴിയില്‍ ഉപേക്ഷിക്കുന്നത് മറ്റു ജന്തുക്കള്‍ക്ക് ഇത് പകരുന്നതിനിടയാക്കുമെന്ന ഭീതിയുമുണ്ട്. തമിഴ്‌നാട്ടില്‍നിന്നെത്തുന്ന പാലും പരിശോധിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതും കാര്യക്ഷമമായിട്ടില്ല. കുമളി ഒന്നാംമൈലിലെ സംഭരണകേന്ദ്രത്തില്‍ പാല്‍ പരിശോധനാസംവിധാനം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ അതിര്‍ത്തി കടന്നെത്തുന്ന പാലിന്റെ സാമ്പിള്‍ ശേഖരിക്കാന്‍ ക്രമീകരണം ആയിട്ടില്ല. വി.ആര്‍.ഷിജു


No comments: