Monday, March 09, 2009

വരുമാനമില്ലെങ്കിലും ഭര്‍ത്താവ് ജീവനാംശം നല്‍കണം-കോടതി


ന്യൂഡല്‍ഹി: സ്വത്തോ സ്ഥിരവരുമാനമോ ഇല്ലെങ്കിലും പിരിഞ്ഞിരിക്കുന്ന ഭാര്യക്ക് ജീവനാംശം നല്‍കാനുള്ള ബാധ്യത ഭര്‍ത്താവിനുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ നിയമപരവും ധാര്‍മികവുമായ ഉത്തരവാദിത്വം ഭര്‍ത്താവിനുണ്ടെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി നിവേദിത അനില്‍ശര്‍മ പറഞ്ഞു. പിരിഞ്ഞിരിക്കുന്ന ഭാര്യക്ക് ഗാര്‍ഹികപീഡനനിയമ പ്രകാരം ഇടക്കാലജീവനാംശം നല്‍കണമെന്ന മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ടിന്റെ ഉത്തരവ് ചോദ്യം ചെയ്ത് ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ജീവനാംശം തീരുമാനിക്കേണ്ടത് ഇരുപക്ഷത്തെയും കുടുംബപശ്ചാത്തലം, വിദ്യാഭ്യാസയോഗ്യത, സാമൂഹിക അവസ്ഥ എന്നിവ പരിഗണിച്ചുകൊണ്ടാണ്. ഇക്കാര്യത്തില്‍ നിയമം അനുശാസിക്കുന്ന ഉത്തരവാദിത്വത്തില്‍നിന്ന് പുരുഷന് ഒഴിയാനാവില്ല-താന്‍ ഭാര്യയോട് മോശമായി പെരുമാറിയിട്ടില്ല എന്ന ഭര്‍ത്താവിന്റെ വാദം നിരാകരിച്ച് കോടതി അഭിപ്രായപ്പെട്ടു.


No comments: