Wednesday, March 04, 2009

വിഴിഞ്ഞം: സൂം ഡവലപ്പേഴ്‌സിന്റെ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും


ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ നിര്‍മാണ ടെന്‍ഡറുമായി ബന്ധപ്പെട്ട് സൂം ഡവലപ്പേഴ്‌സ് നല്‍കിയ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും. കോടതി വിധി നടപ്പാക്കാതിരിക്കുക എന്ന ഉദ്ദേശത്തോടെ സര്‍ക്കാര്‍ പെരുമാറുന്നുവെന്നാരോപിച്ചാണ് സൂം ഡവലപ്പേഴ്‌സ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. ടെന്‍ഡര്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ലെന്നു സൂം ഡവലപ്പേഴ്‌സ് കോടതിയെ അറിയിച്ചിട്ടുണ്ട്.


No comments: