Wednesday, March 04, 2009

ചോദ്യം ചെയ്യലിന്റെ 92 ടേപ്പുകള്‍ സി.ഐ.എ. നശിപ്പിച്ചു


ന്യൂയോര്‍ക്ക്: വിവാദമായ വിവിധ ചോദ്യം ചെയ്യലുകളുടെ ദൃശ്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന 92 ടേപ്പുകള്‍ ബുഷ് സര്‍ക്കാറിന്റെ കാലത്ത് സി.ഐ.എ. നശിപ്പിച്ചുകളഞ്ഞതായി അമേരിക്ക വെളിപ്പെടുത്തി. സംഭവത്തില്‍ ഒബാമ സര്‍ക്കാര്‍ ഖേദം പ്രകടിപ്പിച്ചു. പോലീസ്‌കസ്റ്റഡിയില്‍ തടവുകാരോട് പെരുമാറുന്ന രീതിയെക്കുറിച്ച് വിവരമാവശ്യപ്പെട്ട് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ (എ.സി.എല്‍.ജി.) നല്‍കിയ ഹര്‍ജിയിന്മേല്‍ കോടതിയില്‍ നല്‍കിയ മറുപടിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കോടതി നടപടി ഒഴിവാക്കാന്‍ വേണ്ടി ടേപ്പുകള്‍ സി.ഐ.എ. ബോധപൂര്‍വം നശിപ്പിക്കുകയായിരുന്നെന്ന് എ.സി.എല്‍.യു. അറ്റോര്‍ണി അമൃതസിങ് പറഞ്ഞു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ മകളാണ് അമൃത. നശിപ്പിക്കപ്പെട്ട ടേപ്പുകളുടെ വിശദവിവരങ്ങള്‍ സി.ഐ.എ. പുറത്തുവിട്ടിട്ടില്ല. സപ്തംബര്‍ 11 ലെ ഭീകരാക്രമണത്തിനുശേഷം സി.ഐ.എ. നടത്തിയ ചോദ്യം ചെയ്യലിന്റെ വീഡിയോ ടേപ്പുകളാണ് നശിപ്പിക്കപ്പെട്ടത്.


No comments: