Wednesday, March 04, 2009

അമേരിക്കയില്‍ കാര്‍ വില്‍പന വന്‍തോതില്‍ കുറഞ്ഞു


ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കാര്‍വില്‍പന 40 ശതമാനത്തോളം കുറഞ്ഞതായി റിപ്പോര്‍ട്ട്. മൂന്ന് ദശാബ്ദക്കാലത്തെ ഏറ്റവും കുറഞ്ഞ വില്‍പനയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ജനറല്‍ മോട്ടോഴ്‌സ് കമ്പനി അറിയിച്ചു. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് 53 ശതമാനം വില്‍പന കുറഞ്ഞതായി ജനറല്‍ മോട്ടോഴ്‌സ് അധികൃതര്‍ വെളിപ്പെടുത്തി. ഫിബ്രവരിയിലെ വില്‍പനയില്‍ 48 ശതമാനം കുറവുണ്ടായതായി ഫോര്‍ഡ് മോട്ടോര്‍ കമ്പനി പുറത്തുവിട്ട കണക്കുകള്‍ തെളിയിക്കുന്നു. വില്‍പന വന്‍തോതില്‍ കുറഞ്ഞതിനെതുടര്‍ന്ന് ജനറല്‍ മോട്ടോഴ്‌സും ഫോര്‍ഡും വടക്കന്‍ അമേരിക്കയിലെ ഉല്‍പാദനം കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇരുകമ്പനികളും നേരത്തെ ഉല്‍പാദനത്തില്‍ 34 ശതമാനത്തോളം കുറവുവരുത്തയിരുന്നു.


No comments: