തിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിച്ച നവകേരളമാര്‍ച്ചില്‍ പങ്കെടുത്തത് പൊതുജനവികാരം കണക്കിലെടുത്താണെന്ന് കണക്കിലാക്കിക്കൊള്ളൂവെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മന്ത്രിസഭാ യോഗതീരുമാനം അറിയിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ജാഥയില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞ് സമാപനത്തില്‍ പങ്കെടുത്തതെന്തിന് എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. തര്‍ക്കത്തിലുള്ള സീറ്റുകളുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും പൊന്നാനിയില്‍ പൊതുസമ്മതനെ നിര്‍ത്താനുള്ള തീരുമാനം ഇടതുമുന്നണി ഒറ്റക്കെട്ടായി എടുത്തതാണെന്നും വി എസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ കൂടി പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാകും തിരഞ്ഞെടുപ്പു ഫലമെന്നും സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തി പ്രചാരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പൊന്നാനിയിലേത് അടക്കമുള്ള മണ്ഡലങ്ങളിലെ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് സി പി ഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ ഡല്‍ഹിയില്‍ വ്യക്തമാക്കി.
Wednesday, March 04, 2009
നവകേരളമാര്‍ച്ചില്‍ പങ്കെടുത്തത് പൊതുവികാരം മാനിച്ച്: വി എസ്

Subscribe to:
Post Comments (Atom)
No comments:
Post a Comment