Wednesday, March 04, 2009

ലങ്കന്‍ ക്രിക്കറ്റ്താരങ്ങള്‍ക്കുനേരെ ഭീകരാക്രമണം


ലാഹോറിലും മുംബൈ മോഡല്‍ ജയവര്‍ധനെ, സംഗക്കാര, അജന്ത മെന്‍ഡിസ്, പരണവിതന, സുരംഗ ലക്മല്‍, തുഷാര, സമരവീര എന്നിവര്‍ക്ക് പരിക്ക് പരമ്പര ഉപേക്ഷിച്ചു ആറ് പോലീസുകാരുള്‍പ്പെടെ എട്ട് മരണം ത്ഥദ മഴഫബ=ല്ക്കമര്‍ര്‍ഹ://റഹസഴര്‍റ.ശദര്‍മഴന്‍ധമന്‍ശയ.ഋസശ/ഭദവവഫഴസ്ര.ഹമഹല്ക്ക ര്‍ദഴഭഫര്‍=ല്ക്ക-ധവദഷലല്ക്കന്ദഘസഴഫ ഛമസര്‍സറത്ഥ/ദന്ദലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ മാതൃകയില്‍ പാകിസ്താനിലെ ലാഹോറില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനുനേരെയുണ്ടായ ആക്രമണം കായിക ലോകത്തെ നടുക്കി. ഏഴ് ക്രിക്കറ്റ്താരങ്ങള്‍ക്കും അസിസ്റ്റന്റ് കോച്ചിനും പരിക്കേല്പിച്ച ഭീകരര്‍ ആറു പോലീസുകാര്‍ ഉള്‍പ്പെടെ എട്ടുപേരെ വധിച്ചു. ഭീകരാക്രമണത്തെത്തുടര്‍ന്ന് ടെസ്റ്റ് പരമ്പര ഉപേക്ഷിച്ചു. ശ്രീലങ്കന്‍ടീം ബുധനാഴ്ച നാട്ടിലേക്കു മടങ്ങും. 2011ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം പാകിസ്താനു നഷ്ടപ്പെടാനും ഈ സംഭവം വഴിവെച്ചേക്കും. ക്രിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യ ഭീകരാക്രമണമാണ് ബുധനാഴ്ച ലാഹോറിലുണ്ടായത്. ആക്രമണവുമായി ബന്ധപ്പെട്ട് നാലുപേര്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ടുണ്ട്. രണ്ടാംക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ കളിക്കായി ചൊവ്വാഴ്ച രാവിലെ ലാഹോര്‍ ഗദ്ദാഫി സ്റ്റേഡിയത്തിലേക്കു വരുമ്പോള്‍ ഒരു കിലോമീറ്റര്‍ അകലെയുള്ള തിരക്കേറിയ ലിബേര്‍ട്ടി ചൗക്കില്‍ വെച്ചാണ് ശ്രീലങ്കന്‍ ടീമിന്റെ വാഹനത്തിനു നേരെ ആക്രമണമുണ്ടായത്. ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ, പുതിയ ക്യാപ്റ്റനായി നിയുക്തനായ മധ്യനിര ബാറ്റ്‌സ്മാന്‍ കുമാര്‍ സംഗക്കാര, സ്പിന്നര്‍ അജന്ത മെന്‍ഡിസ്, തരംഗ പരണവിതന, സുരംഗ ലക്മല്‍, തിലന്‍ തുഷാര, തിലന്‍ സമരവീര എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ സമരവീര, പരണവിതന എന്നിവര്‍ ഒഴികെയുള്ളവരുടെ പരിക്ക് നിസ്സാരമാണ്. ബ്രിട്ടീഷുകാരനായ അസിസ്റ്റന്റ് കോച്ച് പോള്‍ ഫാബ്രേസിന്റെ പരിക്കും സാരമുള്ളതല്ല. മുഖംമൂടി ധരിച്ച 12ഓളം വരുന്ന ഭീകരരാണ് ശ്രീലങ്കന്‍സംഘം സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനു നേരെ ഗ്രനേഡുകളും റോക്കറ്റ് ലോഞ്ചറുകളും എ.കെ.-47 തോക്കുകളും ഉപയോഗിച്ച് ആക്രമണം നടത്തിയത്. താരങ്ങള്‍ സഞ്ചരിച്ച വാഹനത്തിനു നേരെയും അമ്പയര്‍മാര്‍ വന്ന വാഹനത്തിനു നേരെയും ആക്രമണമുണ്ടായി. തേഡ് അമ്പയര്‍ അസന്‍ റാസയ്ക്കും അദ്ദേഹത്തിന്റെ ലെയ്‌സണ്‍ ഓഫീസര്‍ അബ്ദുള്‍ സമിക്കും പരിക്കേറ്റു. റാസയുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. താരങ്ങളുടെ ബസ്സിന്റെ അടിയിലേക്ക് ഗ്രനേഡെറിഞ്ഞ ശേഷമായിരുന്നു വെടിവെപ്പെന്ന് ഡ്രൈവര്‍ പറഞ്ഞു. എന്നാല്‍ ഗ്രനേഡ് പൊട്ടിയില്ല. തുടര്‍ന്ന് എല്ലാവശങ്ങളിലും നിന്ന് വെടിവെപ്പുണ്ടായി. ഇത് 30 മിനിറ്റ് നീണ്ടുനിന്നു. ഈ സമയം ഡ്രൈവര്‍ വാഹനം തൊട്ടടുത്ത സ്റ്റേഡിയത്തിലേക്കോടിച്ചു കയറ്റിയതുകൊണ്ടാണ് വന്‍ദുരന്തം ഒഴിവായത്. പിന്നീട് താരങ്ങള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. പാകിസ്താന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി. ടീമിനെ നാട്ടിലേക്കു മടക്കിക്കൊണ്ടുവരാന്‍ ശ്രീലങ്ക പ്രത്യേക വിമാനം അയയ്ക്കും. ടീമിന് അകമ്പടി സേവിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചുവെടിവെച്ചെങ്കിലും അക്രമികള്‍ രക്ഷപ്പെടുകയാണുണ്ടായത്. സല്‍വാര്‍ കമ്മീസ് ധരിച്ച ചെറുപ്പക്കാരനും ജീന്‍സും ജാക്കറ്റും ധരിച്ച മറ്റൊരാളും വാഹനത്തിനുനേരെ വെടിവെക്കുന്ന ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യുകയുണ്ടായി. സല്‍വാര്‍ കമ്മീസ് ധരിച്ച ഉയരമുള്ള ഒരാള്‍ വെള്ളക്കാറില്‍ നിന്നിറങ്ങി ബസ്സിനുനേരെ വെടിവെച്ചെന്ന് ഡ്രൈവര്‍ പറഞ്ഞു. എന്നാല്‍, അക്രമികള്‍ റിക്ഷകളിലാണെത്തിയതെന്നാണ് പഞ്ചാബ് ഗവര്‍ണര്‍ പറഞ്ഞത്. ശ്രീലങ്കന്‍ ടീമംഗങ്ങളെ കൊല്ലുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആക്രമണമെന്ന് ലാഹോര്‍ പോലീസ് തലവന്‍ ഹബീബ് ഉര്‍ റഹ്മാന്‍ പറഞ്ഞു. പോലീസ് തക്കസമയത്ത് ഇടപെട്ടതിനാല്‍ അക്രമികള്‍ ഓടി രക്ഷപ്പെടുകയാണുണ്ടായതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കകം രണ്ട് കാര്‍ ബോംബുകള്‍ അധികൃതര്‍ നിര്‍വീര്യമാക്കി. വന്‍ ആയുധശേഖരവും കണ്ടെത്തി. അക്രമികള്‍ ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന കാര്‍ കണ്ടെടുത്തിട്ടുണ്ട്.പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി പ്രധാനമന്ത്രി യൂസഫ് റസ ഗീലാനി എന്നിവര്‍ ആക്രമണത്തെ അപലപിച്ചു. അടിയന്തര അന്വേഷണം നടത്തുമെന്ന് സര്‍ദാരി പറഞ്ഞു. പാകിസ്താന് ചീത്തപ്പേരുണ്ടാക്കാനാണ് ആക്രമണം നടത്തിയവര്‍ ശ്രമിച്ചതെന്ന് ഗീലാനി പറഞ്ഞു. ഭീകരര്‍ക്കെതിരെ പാകിസ്താന്‍ കര്‍ശന നടപടിയെടുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. 2008 നവംബര്‍ 27ന് മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് ലാഹോറിലെ ആക്രമണത്തിനു പിന്നിലുമെന്ന് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യാ ഗവര്‍ണര്‍ സല്‍മാന്‍ തന്‍സിര്‍ പറഞ്ഞു. ത്ഥസധരഫഋര്‍ ര്‍സ്രഹഫ=ല്ക്കദഹഹവയഋദര്‍യസഷ/ണ്‍റമസഋലള്‍ദല്‍ഫബവദറമല്ക്ക പദര്‍ദ=ല്ക്കമര്‍ര്‍ഹ://റര്‍ദര്‍യഋ.ഴഫന്‍ര്‍ഫഴറ.ഋസശ/ഴഫറസന്‍ഴഋഫറ/ബവദറമ/യഷഋവന്‍പഫ-ല്‍യപഫസ.റള്‍ബ?ഫപയര്‍യസഷ=ഠഞക്ഷല്‍യപഫസസൃപ=99649ല്ക്ക ള്‍യപര്‍മ=ല്ക്ക422ല്ക്ക മഫയഭമര്‍=ല്ക്ക346ല്ക്കന്ദത്ഥഹദഴദശ ഷദശഫ=ല്ക്കള്‍ശസപഫല്ക്ക ല്‍ദവന്‍ഫ=ല്ക്കര്‍ഴദഷറഹദഴഫഷര്‍ല്ക്ക /ന്ദത്ഥഹദഴദശ ഷദശഫ=ല്ക്കശസല്‍യഫല്ക്ക ല്‍ദവന്‍ഫ=ല്ക്കമര്‍ര്‍ഹ://ള്‍ള്‍ള്‍.ഴഫന്‍ര്‍ഫഴറ.ഋസശ/ഴഫറസന്‍ഴഋഫറ/ബവദറമ/യഷഋവന്‍പഫ-ല്‍യപഫസ.റള്‍ബ?ഫപയര്‍യസഷ=ഠഞക്ഷല്‍യപഫസസൃപ=99649ല്ക്ക /ന്ദത്ഥഫശധഫപ റഴഋ=ല്ക്കമര്‍ര്‍ഹ://ള്‍ള്‍ള്‍.ഴഫന്‍ര്‍ഫഴറ.ഋസശ/ഴഫറസന്‍ഴഋഫറ/ബവദറമ/യഷഋവന്‍പഫ-ല്‍യപഫസ.റള്‍ബ?ഫപയര്‍യസഷ=ഠഞക്ഷല്‍യപഫസസൃപ=99649ല്ക്ക ര്‍സ്രഹഫ=ല്ക്കദഹഹവയഋദര്‍യസഷ/ണ്‍റമസഋലള്‍ദല്‍ഫബവദറമല്ക്ക ള്‍ശസപഫ=ല്ക്കര്‍ഴദഷറഹദഴഫഷര്‍ല്ക്ക ള്‍യപര്‍മ=ല്ക്ക422ല്ക്ക മഫയഭമര്‍=ല്ക്ക346ല്ക്കന്ദത്ഥ/ഫശധഫപന്ദത്ഥ/സധരഫഋര്‍ന്ദത്ഥസധരഫഋര്‍ ര്‍സ്രഹഫ=ല്ക്കദഹഹവയഋദര്‍യസഷ/ണ്‍റമസഋലള്‍ദല്‍ഫബവദറമല്ക്ക പദര്‍ദ=ല്ക്കമര്‍ര്‍ഹ://റര്‍ദര്‍യഋ.ഴഫന്‍ര്‍ഫഴറ.ഋസശ/ഴഫറസന്‍ഴഋഫറ/ബവദറമ/യഷഋവന്‍പഫ-ല്‍യപഫസ.റള്‍ബ?ഫപയര്‍യസഷ=ഠഞക്ഷല്‍യപഫസസൃപ=99629ല്ക്ക ള്‍യപര്‍മ=ല്ക്ക422ല്ക്ക മഫയഭമര്‍=ല്ക്ക346ല്ക്കന്ദത്ഥഹദഴദശ ഷദശഫ=ല്ക്കള്‍ശസപഫല്ക്ക ല്‍ദവന്‍ഫ=ല്ക്കര്‍ഴദഷറഹദഴഫഷര്‍ല്ക്ക /ന്ദത്ഥഹദഴദശ ഷദശഫ=ല്ക്കശസല്‍യഫല്ക്ക ല്‍ദവന്‍ഫ=ല്ക്കമര്‍ര്‍ഹ://ള്‍ള്‍ള്‍.ഴഫന്‍ര്‍ഫഴറ.ഋസശ/ഴഫറസന്‍ഴഋഫറ/ബവദറമ/യഷഋവന്‍പഫ-ല്‍യപഫസ.റള്‍ബ?ഫപയര്‍യസഷ=ഠഞക്ഷല്‍യപഫസസൃപ=99629ല്ക്ക /ന്ദത്ഥഫശധഫപ റഴഋ=ല്ക്കമര്‍ര്‍ഹ://ള്‍ള്‍ള്‍.ഴഫന്‍ര്‍ഫഴറ.ഋസശ/ഴഫറസന്‍ഴഋഫറ/ബവദറമ/യഷഋവന്‍പഫ-ല്‍യപഫസ.റള്‍ബ?ഫപയര്‍യസഷ=ഠഞക്ഷല്‍യപഫസസൃപ=99629ല്ക്ക ര്‍സ്രഹഫ=ല്ക്കദഹഹവയഋദര്‍യസഷ/ണ്‍റമസഋലള്‍ദല്‍ഫബവദറമല്ക്ക ള്‍ശസപഫ=ല്ക്കര്‍ഴദഷറഹദഴഫഷര്‍ല്ക്ക ള്‍യപര്‍മ=ല്ക്ക422ല്ക്ക മഫയഭമര്‍=ല്ക്ക346ല്ക്കന്ദത്ഥ/ഫശധഫപന്ദത്ഥ/സധരഫഋര്‍ന്ദ


No comments: